അഥവാ ദശമേനൈവ രാശിനാ തദ്ഗതേന വാ
തദ്ദൃഷ്ടാ വാ വിഹംഗേന വിധീയന്താമിമാഃ ക്രിയാഃ
മറ്റൊരു വിധത്തില്‍ ആഭിചാരത്തിന്‍റെ പ്രതിശാന്തി ചെയ്യാനുള്ള രീതി പറയുന്നു.
ആരൂഢത്തിന്‍റെ പത്താം ഭാവംകൊണ്ടോ പത്താം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹത്തെക്കൊണ്ടോ അല്ലെങ്കില്‍ അവിടെ നോക്കുന്ന ഗ്രഹത്തെക്കൊണ്ടോ ആഭിചാരത്തിന്‍റെ പരിഹാരക്രിയ നിശ്ചയിച്ചുകൊള്ളണം.
പത്താം ഭാവം ആദിത്യക്ഷേത്രമാവുകയോ ആദിത്യന്‍ നില്‍ക്കുകയോ നോക്കുകയോ ചെയ്‌താല്‍ അഘോരബലിയെ വിധിക്കണം. ഇങ്ങിനെ തന്നെ ചന്ദ്രാദികളെക്കൊണ്ടും കപാലഹോമാദികളെ നിശ്ചയിച്ചുകൊള്ളണം. ഏതെങ്കിലും ഒരു ഗൃഹത്തിന്‍റെ ദൃഷ്ടിയുണ്ടെങ്കില്‍ ആ ഗൃഹത്തെക്കൊണ്ടുവേണം പറയേണ്ടത്. ആരുടേയും ദൃഷ്ടിയില്ലെങ്കില്‍ അവിടെ നില്‍ക്കുന്ന ഗ്രഹത്തെക്കൊണ്ട് പറയണം. ദൃഷ്ടിയും യോഗവുമില്ലെങ്കില്‍ ഭാവംകൊണ്ടുതന്നെ പറഞ്ഞുകൊള്ളുക.