കീടരാശി സ്ഥിതേ യന്ത്രം
ചതുരംഘ്ര്യംശകേƒസ്ഥി ച
ഏഷാം സംഖ്യാ തു വിജ്ഞേയാ
മാന്ദിഭുക്താംശകൈഃ സമാ
ഗുളികന്‍ വൃശ്ചികത്തില്‍ നിന്നാല്‍ ക്ഷുദ്രവസ്തുവായി യന്ത്രം സ്ഥാപിച്ചിരിക്കുന്നു എന്ന് പറയണം. ആ ഗുളികന്‍റെ അംശകം നാല്‌ക്കാലിരാശിയിലാണെങ്കില്‍ യന്ത്രം മാത്രമല്ല അസ്ഥിയുംകൂടിയുണ്ട് എന്ന് പറയണം. ഗുളികന്‍ എത്ര അംശകം ഭുജിച്ചിട്ടുണ്ടോ ആ അംശക സംഖ്യയോട് സമമായിട്ട് ക്ഷുദ്രസംഖ്യയേയും പറഞ്ഞുകൊള്ളണം.