ഭൌമര്‍ക്ഷേ കുപിതേശഭൂതനിവഹോ ദുര്‍ദ്ദേവതാ ചാഭിചാ
രോത്ഥാ ഭൂമിസുരസ്യ, ഭാര്‍ഗ്ഗവഗൃഹേ യക്ഷീച യക്ഷോപ്യുഭൌ
തീവ്രാപസ്മൃതിദൗ, ഗുരുര്‍ബുധഗൃഹേ ക്ലീബാത്മികാ ദേവതാ
വിപ്രാണാമപി ചാഭിചാരജനിതാ വാ ദേവകോപോദ്ഭവാ.
സാരം :-
വ്യാഴം മേടത്തിലോ വൃശ്ചികത്തിലോ നിന്നാല്‍ ശിവകോപത്താല്‍ ശിവഭൂതങ്ങളും ബ്രാഹ്മണരുടെ ആഭിചാരം നിമിത്തം ആഭിചാരബാധകളായ ദുര്‍ദേവതകളും കോപിച്ചിരിക്കുന്നു എന്ന് പറയണം.
വ്യാഴം ഇടവത്തിലോ തുലാത്തിലോ നിന്നാല്‍ അപസ്മാരയക്ഷനേയും അപസ്മാരയക്ഷിയേയും പറയണം.
മിഥുനത്തിലും കന്നിയിലും നില്‍ക്കുന്ന വ്യാഴത്തെക്കൊണ്ട് ബ്രാഹ്മണരുടെ ആഭിചാരപ്രവൃത്തി ഹേതുവായോ അല്ലെങ്കില്‍ ദൈവകോപം ഹേതുവായോ നപുംസകദേവതകളുടെ ഉപദ്രവം സംഭവിച്ചിരിക്കുന്നു എന്ന് പറയണം.