പ്രശ്നകര്‍ത്താവ് ദൈവജ്ഞന്‍റെ ശ്വാസം സഞ്ചരിക്കുന്ന ഭാഗത്തില്‍ വന്നു നില്‍ക്കുക, ശ്വാസം ഭൂമിയുമായോ, ജലവുമായോ ഭൂതങ്ങളുമായി ബന്ധപ്പെടുക എന്ന് വന്നാല്‍ പ്രശ്നകര്‍ത്താവ് ദീര്‍ഘായുസ്സും ഗുണവാനും നല്ല കളത്രം (ഭാര്യ) ഉള്ളവനും നല്ല സന്താനങ്ങളുള്ളവനും ധനസമൃദ്ധിയുള്ളവനും ആയിരിക്കും. സത്സന്താനങ്ങളും പുത്രസമൃദ്ധിയും ഉണ്ടാകും
ഇതിനു വിപരീതമായി ശ്വാസം അഗ്നി, വായു, ആകാശം എന്നീ ഭൂതങ്ങളുമായി ബന്ധപ്പെടുകയും പ്രശ്നകര്‍ത്താവ് ശ്വാസം വരാത്ത ഭാഗത്ത് നില്‍ക്കുകയും ചെയ്‌താല്‍ ഭാര്യാ നാശം, പുത്രനാശം, ധനനാശം, ആയുസ്സ് കുറവ് എന്നിവ അനുഭവപ്പെടും.