വ്യാധേശ്ശാന്തിര്‍ഭവതി മുഖജൈര്‍ദ്ദക്ഷിണോര്‍ദ്ധ്വാവലോകേ
പ്രഷ്ടുര്‍ ദൃഷ്ടാവിഹ പുനരഥോ ദേവതാഗായകൈശ്ച
വാമോര്‍ദ്ധ്വാധസ്സുദൃഢനിഹിതപ്രേക്ഷണേ തു പ്രശസ്തൈഃ
ചണ്ഡാലാനാമപി തദധമൈഃ സാനിരുകതാ ക്രമേണ - ഇതി
സാരം :-
പ്രഷ്ടാവ് ദൈവജ്ഞന്‍റെ അടുത്തു വന്നപ്പോള്‍ വലത്ത് വശമായി മേല്‍പോട്ടായിരുന്നു നോക്കിയത് എങ്കില്‍ ബ്രാഹ്മണനെക്കൊണ്ട് രോഗശമനത്തിന് വേണ്ട ക്രിയ ചെയ്യിക്കേണ്ടതാണെന്നു പറയണം. വലത്ത് ഭാഗത്തുകൂടിതന്നെ കീഴ്പ്പോട്ടു നോക്കിയിരുന്നാല്‍ ദേവാലയങ്ങളില്‍ പാട്ട് നടത്തി വരുന്ന പണിക്കര്‍ മുതലായവരെക്കൊണ്ട് പ്രതിക്രിയ ചെയ്യിക്കേണ്ടതാണെന്നും പറയണം. ഇടതുവശത്തായി മേല്‍പ്പോട്ടു നോക്കിയാല്‍ ചണ്ഡാലന്മാരിലുള്ള ഉത്തമ ജനങ്ങളെക്കൊണ്ടും ഇടതുഭാഗത്തുകൂടി കീഴ്പ്പോട്ടു നോക്കിയാല്‍ ചണ്ഡാലവര്‍ഗ്ഗത്തിലുള്ള അധമജനങ്ങളെക്കൊണ്ടും പ്രതിക്രിയ ചെയ്യിക്കേണ്ടതാണെന്നും പറയണം.