ചാപസ്ഥോ വ്യാമഗന്ധര്‍വ്വസ്തല്‍സ്ത്രീ മീനഗതഃ ശശീ
പ്രേതശൂലപിശാചാദ്യഃ ശശീ മന്ദഗൃഹസ്ഥിതഃ
സാരം :-
ചന്ദ്രന്‍ ധനുരാശിയില്‍ നിന്നാല്‍ ആകാശഗന്ധര്‍വ്വനേ പറയണം.
ചന്ദ്രന്‍ മീനം രാശിയില്‍ നിന്നാല്‍ ആകാശഗന്ധര്‍വ്വസ്ത്രീയേയും പറയണം.
മകരത്തിലും കുംഭത്തിലും നില്‍ക്കുന്ന ചന്ദ്രനെക്കൊണ്ട് പ്രേതങ്ങള്‍, ശൂലപിശാചന്‍, കശ്മലന്‍ മുതലായവരെ പറയണം.