ശുക്രാന്വിതേക്ഷിതേ യോഗേ പ്രതികാരബലിക്രിയാം
കരോതു ശാന്തയേ വ്യധേര്‍ബലിം വാ ഭൂതമാരണം
സാരം :-
ലഗ്നത്തിന്‍റെ സ്ഫുടത്തേയും ഷഷ്ഠാധിപന്‍റെ സ്ഫുടത്തേയും ഒരുമിച്ചുകൂട്ടണം. അപ്പോള്‍ ആ യോഗസ്ഫുടം ഏതു രാശിയില്‍ വരുന്നുവോ ആ രാശിയില്‍ ശുക്രന്‍റെ യോഗദൃഷ്ടികളുണ്ടെങ്കില്‍ പ്രതികാരബലി നടത്തേണ്ടതാണ്. ഭൂതമാരണബലി നടത്തിയാലും മതി. രോഗശാന്തിക്ക് ഇപ്രകാരം ചെയ്യേണ്ടതാണെന്ന് പറയണം.