ഇരട്ട പ്രസവിയ്ക്കാനുള്ള മൂന്നു യോഗത്തേയും, മൂന്നു കുട്ടിയെ പ്രസവിയ്ക്കുന്നതായ ഒരു യോഗത്തേയും പറയുന്നു

യുഗ്മേ ചന്ദ്രസിതൗ തഥൗജഭവനേ
സ്യുര്‍ജ്ഞാരജീവോദയാ
ലഗ്നേന്ദൂ നൃനിരീക്ഷിതൗ ച സമഗൗ
യുഗ്മേഷു വാ പ്രാണിനഃ
കുര്യുസ്തേ മിഥുനം ഗൃഹോദയഗതാ-
ന്ദ്വ്യംഗാംശകാന്‍ പശ്യതി
സ്വാംശേ ജ്ഞേ ത്രിതയം ജ്ഞഗാംശകവശാ-
ദ്യുഗ്മന്ത്വമിശ്രൈസ്സമം

സാരം :-

1). യുഗ്മരാശിയില്‍ ചന്ദ്രനും ശുക്രനും, ഓജരാശിയില്‍ ബുധനും കുജനും വ്യാഴവും ലഗ്നവും നിന്നാല്‍ ഒരു ആണ്‍കുട്ടിയേയും ഒരു പെണ്‍കുട്ടിയേയും പ്രസവിയ്ക്കും.

2). ലഗ്നവും ചന്ദ്രനും യുഗ്മരാശിയില്‍ നില്‍ക്കുമ്പോള്‍ അത് രണ്ടിനും പുരുഷഗ്രഹങ്ങളായ സൂര്യന്‍റെയും കുജന്‍റെയും വ്യാഴത്തിന്‍റെയും ദൃഷ്ടിയുണ്ടായാലും ഒരു ആണ്‍കുട്ടിയേയും ഒരു പെണ്‍കുട്ടിയേയും പ്രസവിയ്ക്കും.

3). ബുധന്‍, കുജന്‍, വ്യാഴം, ലഗ്നം എന്നിവര്‍ ബലവാന്മാരായിട്ടു യുഗ്മരാശിയില്‍ നില്‍ക്കുന്നതായാലും ഒരു പുരുഷപ്രജയും ഒരു സ്ത്രീപ്രജയേയുമാണ് പ്രസവിയ്ക്കുക.

മേല്‍പറഞ്ഞവയില്‍ ഏതെങ്കിലും ഒരു മിഥുന (ഇരട്ടപ്രസവിയ്ക്കുന്ന) യോഗമുണ്ടാവുകയും, ആ യോഗകര്‍ത്താക്കന്മാരായ ഗ്രഹങ്ങളും ലഗ്നവും ഉഭയരാശിനവാംശകത്തില്‍ നില്‍ക്കുകയും, ആ നവാംശകത്തിലേയ്ക്ക് സ്വക്ഷേത്രനവാംശകത്തില്‍ നില്‍ക്കുന്ന ബുധന്‍റെ ദൃഷ്ടിയുണ്ടാവുകയും ചെയ്‌താല്‍ മൂന്നുകുട്ടികളേയും പ്രസവിയ്ക്കുന്നതാണ്.

1). ബുധന്‍ കന്യാംശകത്തിലും ഗ്രഹങ്ങളും ലഗ്നവും മിഥുനാംശകത്തിലും നില്‍ക്കുകയും ആ മിഥുനാംശകത്തിലേയ്ക്ക് ബുധന്‍ നോക്കുകയും ചെയ്ക അല്ലെങ്കില്‍, 2). ഗ്രഹങ്ങളും ലഗ്നവും മീനാംശകത്തില്‍ നില്‍ക്കുകയും, അവിടേയ്ക്ക് മിഥുനാംശകത്തില്‍ നില്‍ക്കുന്ന ബുധന്‍റെ ദൃഷ്ടിയുണ്ടാവുകയും ചെയ്ക - ഈ യോഗങ്ങള്‍ രണ്ടും രണ്ടു പുരുഷനേയും ഒരു സ്ത്രീയേയും ജനിപ്പിയ്ക്കുന്നവയാകുന്നു.

1). ഗ്രഹലഗ്നങ്ങള്‍ ധനുരാശ്യംശകത്തില്‍ നില്‍ക്കുക ഈ അംശകത്തിലേയ്ക്ക് മിഥുനത്തില്‍ മിഥുനാംശകസ്ഥിതനായ ബുധന്‍ നോക്കുകയും ചെയ്ക; അല്ലെങ്കില്‍, 2). ഗ്രഹലഗ്നങ്ങള്‍ മിഥുനാംശകസ്ഥിതരാവുകയും, ആ അംശകങ്ങളെ കന്യാംശഗതനായി കന്നിയില്‍ നില്‍ക്കുന്ന ബുധന്‍ നോക്കുകയും ചെയ്ക; ഇതിലേതെങ്കിലുമുണ്ടായാല്‍ മൂന്നു പുരുഷപ്രജയെ പ്രസവിയ്ക്കും.

1). ഗ്രഹലഗ്നങ്ങള്‍ മീനാംശകമായി നില്‍ക്കുകയും ആ അംശകങ്ങളെ കന്യാംശകഗതനായി കന്നിയില്‍ നില്‍ക്കുന്ന ബുധന്‍ നോക്കുകയും ചെയ്ക;  2). അല്ലെങ്കില്‍ ഗ്രഹലഗ്നങ്ങള്‍ കന്യാംശകത്തില്‍ നില്‍ക്കുകയും, ആ അംശകങ്ങളെ കന്യാംശകഗതനായി മീനത്തില്‍ നില്‍ക്കുന്ന ബുധന്‍ നോക്കുകയും ചെയ്ക - ഈ യോഗങ്ങള്‍ രണ്ടും, മൂന്നും സ്ത്രീപ്രജയെ ജനിപ്പിയ്ക്കുന്നവയാകുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.