മാന്ദിശ്ചതുര്‍ത്ഥരാശൌ വാ ചതുര്‍ത്ഥാംശേƒഥവാ സ്ഥിതഃ
യദി ക്ഷുദ്രം ഗൃഹേ വാച്യം ജലരാശ്യംശയോര്‍ജ്ജലേ.
ഗുളികന്‍ ഉദയത്തിന്‍റെയോ ആരൂഢത്തിന്‍റെയോ ചന്ദ്രന്‍റെയോ നാലാം ഭാവത്തില്‍ നില്‍ക്കുകയോ അംശിക്കുകയോ ചെയ്യുന്നു എങ്കില്‍ പ്രഷ്ടാവിന്‍റെ ഗൃഹത്തില്‍ തന്നെ ശത്രുക്കള്‍ ക്ഷുദ്രത്തെ സ്ഥാപിച്ചിട്ടുണ്ടെന്ന് പറയണം. അങ്ങനെ ഗുളികന്‍ നില്‍ക്കുന്നത് ജലരാശിയിലോ ജലരാശ്യംശകത്തിലോ ആണെങ്കില്‍ പ്രഷ്ടാവിന്‍റെ വാസസ്ഥലത്ത് വെള്ളമുള്ള സ്ഥാനത്ത് ക്ഷുദ്രം സ്ഥാപിച്ചിരിക്കുന്നു എന്ന് പറയണം.