ധനുര്‍ഝഷസ്ഥഃ ഖലു കുക്ഷി ശാസ്താ
സ വീരഭദ്രോƒഥ മൃഗേ ച കുംഭേ
നിജോത്സവദ്ധ്വംസനരുഷ്ടദേവഃ
പരാഭിചാരോത്ഭവദേവതാശ്ച.
സാരം :-
ചൊവ്വ ധനുരാശിയിലോ മീനം രാശിയിലോ നിന്നാല്‍ കുട്ടിച്ചാത്തനേയും വീരഭദ്രനേയും പറയണം.
മകരത്തിലോ കുംഭത്തിലോ നില്‍ക്കുന്ന ചൊവ്വയെക്കൊണ്ട് ഉത്സവവിഘ്നം നിമിത്തം കോപിച്ചിരിക്കുന്ന ദേവന്‍റെ ഉപദ്രവത്തെയും ശത്രുകൃതമായ ആഭിചാരം നിമിത്തം കോപിച്ചിട്ടുള്ള ദേവതകളുടെ അനിഷ്ടത്തെയും പറയണം.