ഉദയതിമൃദുഭാംശേ സപ്തമസ്ഥേ ച മന്ദേ
യദി ഭവതി നിഷേകസ്സൂതിരബ്ദത്രയേണ
ശശിനി തു വിധിരേഷ ദ്വാദശാബ്ദേ പ്രകുര്യാ-
ന്നിഗദിതമിഹ ചിന്ത്യം സൂതികാലേപി യുക്ത്യാ.
സാരം :-
ലഗ്നം ശനിക്ഷേത്രത്തില്‍ ശനി നവാംശകമായിരിയ്ക്കയും, ശനി ഏഴില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ ആധാനം ചെയ്‌താല്‍ പ്രസവത്തിന് മൂന്നു കൊല്ലം വേണ്ടിവരും. അപ്രകാരം ചന്ദ്രക്ഷേത്രത്തിലെ ചന്ദ്രനവാംശകം ലഗ്നമാവുകയും, ഏഴില്‍ ചന്ദ്രന്‍ നില്‍ക്കുകയും ചെയ്‌താല്‍ പ്രസവത്തിന് 12 കൊല്ലവും വേണ്ടിവരും. മറ്റൊരു യോഗവും ഇല്ലാതിരുന്നാലേ ഈ യോഗം സംഭവിക്കുകയുള്ളൂ.
ഈ നിഷേകാദ്ധ്യായത്തില്‍ പറഞ്ഞ യോഗങ്ങള്‍ ജനനകാലസ്ഥിതികൊണ്ടും യുക്തിവശാലും ചിന്തിയ്ക്കേണ്ടതാണ്.