നപുംസക യോഗങ്ങളേയാണ് പറയുന്നത്

അന്യോന്യം യദി പശ്യതശ്ശശിരവീ
യദ്വാര്‍ക്കിസൗമ്യൗ തഥാ
വക്രോ വാ സമഗം ദിനേശമസമേ
ചന്ദ്രോദയൗ ചേത് സ്ഥിതൗ
യുഗ്മൗജര്‍ക്ഷഗതാവപീന്ദുശശിജൗ
ഭൂമ്യാത്മജേനേക്ഷിതൗ
പുംഭാഗേ സിതലഗ്നശീതകിരണാഃ
ഷള്‍ ക്ലീബയോഗാഃ സ്മൃതാഃ

സാരം :-

1). ചന്ദ്രന്‍, ഇടവം, കര്‍ക്കിടകം തുടങ്ങിയ യുഗ്മരാശിയിലും ആദിത്യന്‍, മേടം, മിഥുനം തുടങ്ങിയ ഓജരാശിയിലും നില്‍ക്കുകയും അന്യോന്യം നോക്കുകയും ചെയ്ക (ഷഷ്ഠാഷ്ടമങ്ങളില്‍ നിന്നാലും സൂര്യചന്ദ്രന്മാര്‍ക്ക് തുല്യദൃഷ്ടി വരുന്നതാണ്). 2). അപ്രകാരം തന്നെ യുഗ്മരാശിയില്‍ ശനിയും ഓജരാശിയില്‍ ബുധനും നിന്നുകൊണ്ട് അന്യോന്യം നോക്കുക, 3). യുഗ്മരാശിയില്‍ നില്‍ക്കുന്ന ആദിത്യന് ഓജരാശിസ്ഥിതിയുള്ള ചൊവ്വയുടെ ദൃഷ്ടിയുണ്ടാവുക, 4). ഓജരാശിസ്ഥിതങ്ങളായ ചന്ദ്രലഗ്നങ്ങളിലേയ്ക്ക് യുഗ്മരാശിസ്ഥിതനായ ചൊവ്വയുടെ ദൃഷ്ടിയുണ്ടാവുക, 5). ഓജരാശിയില്‍ നില്‍ക്കുന്ന ബുധനേയും യുഗ്മരാശിയില്‍ നില്‍ക്കുന്ന ചന്ദ്രനേയും എവിടെ നിന്നിട്ടെങ്കിലും ചൊവ്വ നോക്കുന്നുണ്ടായിരിക്കുക, 6). ശുക്രനും ലഗ്നവും ചന്ദ്രനും ഓജരാശി നവാംശകത്തില്‍ നില്‍ക്കുക - മേല്‍പറഞ്ഞ 6 യോഗങ്ങള്‍ ക്ലീബയോഗങ്ങളാകുന്നു (നപുംസകയോഗം). മുന്‍പറഞ്ഞ ശ്ലോകങ്ങളിലുള്ള സ്ത്രീപുരുഷപ്രജാലക്ഷണങ്ങളായ യോഗങ്ങള്‍ ഇല്ലാതിരിയ്ക്കുകയും, മേല്‍പറഞ്ഞ 6 യോഗങ്ങളില്‍ ഏതെങ്കിലും ഒന്നുണ്ടാവുകയും ചെയ്‌താല്‍ ജനിയ്ക്കുന്ന പ്രജ നപുംസകമായിരിയ്ക്കുന്നതാണ്. ഈ ആറില്‍ ആദ്യം പറഞ്ഞ മൂന്നു യോഗങ്ങളില്‍ ജനിച്ചവര്‍ക്കു സ്ത്രീപുരുഷവ്യജ്ഞകമായ അവയവം പോലും ഉണ്ടാകയില്ലെന്നും, ബാക്കി മൂന്നു യോഗങ്ങളില്‍ ജനിച്ചവര്‍ക്കു സ്ത്രീപുരുഷപ്രധാനഫലമായ സന്താനം മാത്രമേ ഉണ്ടാവാതിരിയ്ക്കയുള്ളുവെന്നും അറിയേണ്ടതുമുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.