ഗര്‍ഭത്തിനും ഗര്‍ഭിണിയ്ക്കും മൃതിപ്രദവും, ഗര്‍ഭസ്രാവകരവുമായ രണ്ടു യോഗങ്ങളെയാണ് പറയുന്നത്

ഉദയാസ്തഗയോഃ കുജാര്‍ക്കയോ-
ര്‍ന്നിധനം ശാസ്ത്രകൃതം വദേത്തദാ
മാസാധിപതൗ നിപീഡിതേ
തത്കാലേ സ്രവണം സമാദിശേത്.

സാരം :-

ആധാനലഗ്നത്തില്‍ ചൊവ്വയും ഏഴില്‍ ആദിത്യനും നില്‍ക്കുകയും, ചന്ദ്രന് ക്ഷീണത്വവും പാപയോഗദൃഷ്ടിയും ഉണ്ടാവുകയും ചെയ്‌താല്‍, ഗര്‍ഭിണിയും പ്രജയും പ്രസവത്തിന് മുമ്പ് ശസ്ത്രം ഏറ്റു മരിയ്ക്കുന്നതാണ്. "ശസ്ത്രം" എന്ന് പറഞ്ഞതിന് "പ്രഹരിയ്ക്കുന്ന ആയുധം" എന്നാണ് താല്‍പര്യമെന്നും അറിക. ഇവിടെ ചന്ദ്രന് ബലവും ശുഭയോഗദൃഷ്ടികളുണ്ടെങ്കില്‍ ഗര്‍ഭിണിയ്ക്ക് രോഗാദ്യരിഷ്ടമേ ഉണ്ടാവു എന്നും, പ്രജ (ഗര്‍ഭസ്ഥ ശിശു) മാത്രമേ മരിയ്ക്കു എന്നും പറയേണ്ടതാണ്. ലഗ്നം ഊര്‍ദ്ധ്വമുഖരാശിയാണെങ്കില്‍ ശസ്ത്രം ഏല്‍ക്കുന്നത് ഊര്‍ദ്ധ്വശരീരത്തിലാണെന്നും തിര്യങ്മുഖമാണെങ്കില്‍ മദ്ധ്യശരീരത്തിലും, അധോമുഖമാണെങ്കില്‍ ശസ്ത്രപാതം അരയ്ക്കു ചുവട്ടിലുമാണെന്ന് പറയണം.

ഗര്‍ഭാധാനസമയത്തില്‍ ഏതു മാസത്തിന്‍റെ അധിപനാണോ യുദ്ധത്തില്‍ തോല്‍ക്കുക, മൗഢ്യം, അതിനീചസ്ഥിതി, അതിശത്രുസ്ഥിതി ഇത്യാദികളേക്കൊണ്ട് പീഡയുണ്ടാകുന്നത്, ആ ഗ്രഹത്തിന് ആധിപത്യമുള്ള മാസത്തില്‍ ഗര്‍ഭം സ്രവിക്കുന്നതാകുന്നു. ത്രിദോഷകോപം, ഗര്‍ഭത്തെ നശിപ്പിയ്ക്കുവാന്‍ മാത്രമുള്ള ഔഷധസേവ, ഭൂതപ്രേതപിശാചാദ്യാവേശം എന്ന് തുടങ്ങി കാരണങ്ങളെകൊണ്ടൊക്കെയും ഗര്‍ഭം സ്രവിക്കുന്നതാണല്ലോ. ആ വക കാരണങ്ങളൊക്കെയും നിപീഡിതനായ മാസാധിപനെ നോക്കുന്നവരെക്കൊണ്ടും നിപീഡിതനോട് കൂടിയവരേക്കൊണ്ടുമാണ് വിചാരിക്കേണ്ടത്. നിപീഡിത ഗ്രഹത്തിന്‍റെ മാസത്തിലെ ഗര്‍ഭം സ്രവിയ്ക്കയുള്ളുവെന്നും അറിയണം. "അയനക്ഷണാ" ദികാലങ്ങളുടെ ആധിപത്യം പറഞ്ഞേടത്ത് മാസത്തിന്‍റെ ആധിപത്യം വ്യാഴത്തിന് പറഞ്ഞിരിയ്ക്കയാല്‍ ഇവിടെ "മാസാധിപന്‍" എന്നതിന് വ്യാഴം എന്നും അര്‍ത്ഥം വിചാരിക്കാം. ഗര്‍ഭഗതനായ ശിശുവിന്‍റെ കാരകത്വം വ്യാഴത്തിനാണുതാനും  - ഗര്‍ഭേƒപത്യം യദിദമിഹതു ജ്യോക് - എന്ന് പ്രമാണവുമുണ്ട്. അങ്ങനെ വരുമ്പോള്‍ ആധാനകാലത്തിങ്കല്‍ വ്യാഴം നിപീഡിതനായാലും ഗര്‍ഭസ്രാവം സംഭവിക്കുന്നതാണെന്ന് പറയാമെന്നുവന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.