പൂര്‍ണ്ണേ ശശിനിസ്വരാശിഗേ സൗമ്യേ ലഗ്നഗതേ ശുഭേ സുഖേ
ലഗ്നേജലഭേƒസ്തഗേ പി വാ ചന്ദ്രേ പോതഗതാ പ്രസൂയതേ
സാരം :-
1). ചന്ദ്രന്‍ പൂര്‍ണ്ണനായി കര്‍ക്കടകത്തിലും (ഇത് മകരമാസത്തില്‍ മാത്രമേ വരികയുള്ളു) ബുധന്‍ ലഗ്നത്തിലും ഗുരുശുക്രന്മാരില്‍വെച്ച് ഒരു ശുഭഗ്രഹം നാലാംഭാവത്തിലും നില്‍ക്കുക. അല്ലെങ്കില്‍, 2). കര്‍ക്കടകം മകരത്തിന്‍റെ ഒടുവിലെ രണ്ടു ദ്രേക്കാണങ്ങള്‍, മീനം ഈ ജലരാശികളിലൊന്ന് ലഗ്നമാവുകയും ഈ ലഗ്നത്തിന്‍റെ ഏഴില്‍ ചന്ദ്രന്‍ നില്‍ക്കുകയും ചെയ്ക. പ്രസവസമയത്ത് മേല്‍പറഞ്ഞവയില്‍ ഒരു യോഗമുണ്ടായാല്‍ കപ്പല്‍ തോണി മുതലായ ജലവാഹനങ്ങളിലോ, അഥവാ കാലം ദേശം ജാതി അവസ്ഥ ഇതുകളെ ഔചിത്യപൂര്‍വ്വം വിചാരിച്ച് നാല്ഭാഗവും അധികം വെള്ളമുള്ള ചെറുദ്വീപുകളിലോ ആണ് പ്രസവമുണ്ടായെന്നു പറയേണ്ടതാണ്.
വര്‍ഷപ്രശ്നത്തില്‍ പൂര്‍ണ്ണചന്ദ്രന്‍ ജലരാശിയിലും - ചന്ദന്‍ ജലമായനാകയാല്‍ "സ്വരാശി" എന്നതിന്ന് ജലരാശി എന്ന് താല്പര്യം - ബുധന്‍ പ്രശ്നലഗ്നത്തിലും നിന്നാല്‍ മഴ പെയ്യുമെന്ന് പറയാമെന്നു ദശാദ്ധ്യായിവ്യാഖ്യാതാവ് പറയുന്നു.