തല്‍കേന്ദ്രേ ചേദ്രവിര്‍വൃക്ഷേ കേദാരേ ഭൂമിജോ യദി
ജീവശ്ചേല്‍ ഗൃഹ ഏവ സ്യല്‍ ശുക്രശ്ചേല്‍ ശയനാലയേ
സാരം :-
ഗുളികന്‍റെയോ ശനിയുടേയോ കേന്ദ്രങ്ങളില്‍ എവിടെയെങ്കിലും ആദിത്യന്‍ നിന്നാല്‍ ക്ഷുദ്രം സ്ഥാപിച്ചിരിക്കുന്നത് വൃക്ഷത്തിന്‍റെ മുകളിലാണെന്നു പറയണം. അതുപോലെ അവരുടെ കേന്ദ്രരാശികളില്‍ ചൊവ്വ നിന്നാല്‍ ക്ഷുദ്രം വച്ചിരിക്കുന്നത് നെല്‍കൃഷിസ്ഥലത്താണെന്ന് പറയണം. വ്യാഴം അവരുടെ കേന്ദ്ര രാശികളില്‍ നിന്നാല്‍ ക്ഷുദ്രം വച്ചിരിക്കുന്നത് പ്രധാനപ്പെട്ട ഗൃഹത്തിലാണെന്ന് പറയണം. ശുക്രന്‍ തല്‍കേന്ദ്രങ്ങളില്‍ നിന്നാല്‍ ശയനഭവനത്തിലാണ് ക്ഷുദ്രം സ്ഥാപിച്ചിരിക്കുന്നത് എന്ന് പറയണം.