ആകാശവായുവഹ്ന്യർണപൂർവ്വം തദ്‌ഗണപൂർവകം
ഭൂതാർത്ഥവാചകം ചാപി വചനം ന ശുഭപ്രദം.
സാരം :-
ആകാശം, വായു, അഗ്നി, ഈ ഭൂതങ്ങളുടെ വർഗ്ഗങ്ങളിൽ ഉൾപ്പെട്ട അക്ഷരവും ഗണവും പൃച്ഛകൻ പറഞ്ഞ വാക്കിന്റെ ആദ്യമുള്ള അക്ഷരമായി വന്നാൽ അത് അശുഭകാരമാകുന്നു. അതുപോലെ കഴിഞ്ഞ അവസ്ഥയെ കുറിക്കുന്ന വാക്കുകളാണെങ്കിൽ അതും അശുഭം തന്നെയാണ്. അക്ഷരങ്ങളുടേയും ഗണങ്ങളുടേയും ഭൂതവിഭാഗം ഇവിടെ പറയപ്പെടുന്നു.