മൂർധ്നി ധ്വജോ, ഘ്രാണപൂടേ തു ധൂമ, -
ശ്ചാസ്യേ ഹരിഃ ശ്രോത്രദൃശോഃ ശ്വസംജ്ഞഃ,
കണ്ഠേ വൃഷഃ, പാണിയുഗേ ഖരശ്ച,
ഗജശ്ച ഹൃ, ദ്യംഘ്രിയുഗേഥ കാകഃ
സാരം :-
8 ദിക്കുകളിൽ 8 യോനികളെ കല്പിച്ചുവല്ലോ, അതുപോലെ ശരീരത്തിന്റെ 8 അവയവങ്ങളിലും 8 യോനികൾ സ്ഥിതിചെയ്യുന്നുണ്ട്. അവയെ ക്രമേണ പറയുന്നു.
മൂർദ്ധാവിൽ ധ്വജയോനിയും, മൂക്കിൽ ധൂമയോനിയും, മുഖത്തിൽ സിംഹയോനിയും, കണ്ണിലും ചെവിയിലും ശ്വയോനിയും, കഴുത്തിൽ വൃഷയോനിയും, കൈകളിൽ ഖരയോനിയും, ഹൃദയത്തിൽ ഗജയോനിയും, കാലുകളിൽ കാകയോനിയും സ്ഥിതിചെയ്യുന്നു.
8 ദിക്കുകളിലായി 8 യോനികളെ കല്പിച്ചിട്ടുണ്ടല്ലോ, ഇവയിൽ എവിടെയെങ്കിലും നിന്നു അവയവയോനികളിൽ എവിടെയെങ്കിലും സ്പർശിച്ചാൽ അവയ്ക്കുള്ള ഫലങ്ങളെയാണ് ഇനി പറയാൻ പോകുന്നത്. ഇതാണ് ഈ യോനിയെക്കൊണ്ടുള്ള പ്രയോജനം.