പാശോദ്വർത്തനകേ നഖൈർല്ലിഖതി വാപ്യുത്സാരിതേ വാരിതേ
സഭ്യംഗേ ഭസിതാസ്ഥിസീസശകൃതാം ഭർത്തര്യപി വ്യാധിതേ
വസ്ത്രപ്രാവൃതകന്ധരേ ച മലിനേ രൂക്ഷാƒശുഭാƒലാപിനി
പ്രശ്നോനൈവ ശുഭായ നിർവപതി വാ പിണ്ഡാൻ പരേതാൻ പ്രതി.
സാരം :-
പ്രഷ്ടാവ് ദൈവജ്ഞനോട് കാര്യം പറയുമ്പോൾ താൻ കയറു പിരിക്കുകയോ നഖം കൊണ്ട് ഭൂമിയിൽ വരയ്ക്കുകയോ തത്സമയം മറ്റാരെങ്കിലും വന്ന് തന്നെ തടയുകയോ താൻ നിന്ന സ്ഥാനത്തുനിന്ന് മാറ്റി നിറുത്തുകയോ എണ്ണ തേയ്ക്കുകയോ കയ്യിൽ ഭസ്മം അസ്ഥി ഈയം മലം ഇവയെ ധരിച്ചിരിക്കുകയോ ഏതോ വ്യാധിയാൽ ദുഃഖിതനായിരിക്കുകയോ കഴുത്തിൽ മുണ്ട് ചുറ്റിയിരിക്കുകയോ മലിന വേഷത്തോടുകൂടിയിരിക്കുകയോ കഠിനമായും അശുഭമായും ഇരിക്കുന്ന വാക്കുകളെ പറയുകയോ പിതൃകർമ്മം ചെയ്യുകയോ ആണെങ്കിൽ ആ പ്രശ്നം ശുഭപ്രദമായിത്തീരുന്നതല്ല.
മേൽപ്പറഞ്ഞ ചേഷ്ടകളും ദൈവജ്ഞനേയും പൃച്ഛകനേയും ഒന്നുപോലെ സംബന്ധിക്കുന്നതാണ്.