രാമായണ പ്രശ്നോത്തരി - 15

301. പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാർ യാദൃച്ഛയാ കണ്ടുമുട്ടിയത് ഏതു പക്ഷി ശ്രേഷ്ഠനെയായിരുന്നു?
സമ്പാതി

302. പ്രായോപ്രവേശത്തിനൊരുങ്ങിയ വാനരന്മാർ ആരുടെ പേര് പറഞ്ഞതു കേട്ടിട്ടായിരുന്നു സമ്പാതി അവരെ സമീപിച്ച് കാര്യങ്ങൾ അന്വേഷിച്ചത്?
ജടായു

303. ജടായുവുമായി മത്സരിച്ച് ഉയരത്തിൽ പറന്ന സമ്പാതിയുടെ ചിറകുകൾക്ക് എന്തു സംഭവിച്ചു?
സൂര്യന്റെ ചൂടുകൊണ്ട് കരിഞ്ഞുപോയി

304. സൂര്യന്റെ സാമീപ്യത്താൽ ചിറകുകൾ കരിഞ്ഞപ്പോൾ സമ്പാതിക്ക് എന്തു സംഭവിച്ചു?
ഭൂമിയിൽ വീണു

305. ചിറകുകൾ കരിഞ്ഞ് സമ്പാതി ബോധമറ്റ് വീണത് ഏതു മഹർഷിയുടെ ആശ്രമപരിസരത്തായിരുന്നു?
നിശാകരൻ

306. സീതാദേവി ലങ്കയിൽ എവിടെ വസിക്കുന്നുണ്ടെന്നായിരുന്നു സമ്പാതി വാനരന്മാരോടു പറഞ്ഞത്?
അശോകവനികയിൽ

307. സീതാവൃത്താന്തം വാനരന്മാരോടു പറഞ്ഞപ്പോൾ സമ്പാതിക്കുണ്ടായ അനുഭവം എന്തായിരുന്നു?
പുത്തൻ ചിറകുകൾ വന്നു

308. വാനരന്മാർക്ക് ലങ്കയിലേക്കു കടക്കുവാൻ തടസ്സമായിരുന്നതെന്തായിരുന്നു?
സമുദ്രം

309. സമുദ്രലംഘനത്തിൽ ഓരോരുത്തർക്കുമുള്ള കഴിവ് വ്യക്തമാക്കുന്നതിനായി മുന്നോട്ടുവരുവാൻ വാനരന്മാരോട് ആഹ്വാനം ചെയ്തത് ആരായിരുന്നു?
അംഗദൻ

310. മഹാവിഷ്ണു ഏതവതാരം സ്വീകരിച്ചപ്പോളായിരുന്നു ജാംബവാൻ അദ്ദേഹത്തെ ഇരുപത്തിയൊന്നു വട്ടം പ്രദക്ഷിണം വെച്ചത്?
വാമനാവതാരം

311. സീതാന്വേഷണത്തിനുപോയ വാനരസംഘത്തിൽ സമുദ്രലംഘനവും സീതാദർശനവും സാദ്ധ്യമായ ഒരേ ഒരു വാനരൻ ആരായിരുന്നു?
ഹനുമാൻ

312. സമുദ്രം ലംഘിച്ച് ലങ്കയിൽ കടന്ന് സീതയെ കണ്ടുപോരുവാൻ കഴിവുള്ള വാനരശ്രേഷ്ഠൻ ഹനുമാൻ മാത്രമേയുള്ളുവെന്ന് കണ്ടറിഞ്ഞത് ആരായിരുന്നു?
ജാംബവാൻ

313. ജാംബവാൻ ഹനുമാന്റെ പൂർവ്വചരിത്രം ഹനുമാനെത്തന്നെ പറഞ്ഞുകേൾപ്പിച്ചത് എന്തിനുവേണ്ടിയായിരുന്നു?
ഹനുമാനെ സ്വന്തം ശക്തി ഓർമ്മിപ്പിക്കുവാൻ

314. ഹനുമാൻ ജനിച്ചുവീണ ഉടനെ സൂര്യനെ ലക്ഷ്യമാക്കി ചാടിയത് എന്തിനുവേണ്ടിയായിരുന്നു?
ഭക്ഷിക്കുവാൻ

315. ഉദിച്ചുയരുന്ന സൂര്യനെ കണ്ടിട്ട് എന്താണെന്നു കരുതിയായിരുന്നു ഹനുമാൻ അതിനെ ഭക്ഷിക്കാനായി ചാടിയത്?
പക്വഫലം

316. സൂര്യബിംബം ഭക്ഷിപ്പാനായി ചാടിയ ഹനുമാനെ വെട്ടി വീഴ്ത്തിയത് ആരായിരുന്നു?
ദേവേന്ദ്രൻ

317. സൂര്യബിംബം ഭക്ഷിപ്പാനായി ചാടിയ ഹനുമാനെ ദേവേന്ദ്രൻ വെട്ടിവീഴ്ത്തിയത് എന്തു ആയുധം കൊണ്ടായിരുന്നു?
വജ്രായുധം

318. ഏതു മഹർഷിയുടെ അസ്ഥികൊണ്ടായിരുന്നു വജ്രായുധം നിർമ്മിച്ചത്?
ദധീചീ

319. ഏതു അസുരനെ വധിക്കുവാൻ വേണ്ടിയായിരുന്നു വജ്രായുധം നിർമ്മിക്കപ്പെട്ടത്?
വൃത്രാസുരൻ

320. വജ്രായുധം നിർമ്മിച്ചത് ആരായിരുന്നു?
വിശ്വകർമ്മാവ്

321. ദേവേന്ദ്രൻ പ്രയോഗിച്ച വജ്രായുധം ഹനുമാന്റെ ദേഹത്തിൽ ഏതുഭാഗത്തായിരുന്നു ഏറ്റത്?
ഹനു (താടി)

322. ഹനുമാൻ ആ പേർ ലഭിക്കുവാൻ കാരണമെന്ത്?
വജ്രം ഹനുവിൽ ഏറ്റതിനാൽ

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.