രാമായണ പ്രശ്നോത്തരി - 11

199. ശ്രീരാമന്റെ സമീപത്തേക്കു പോകുമ്പോൾ സീതാദേവിയുടെ രക്ഷയ്ക്ക് ആരെയായിരുന്നു ലക്ഷ്മണൻ ഏല്പിച്ചത്?
വനദേവതകളെ

200. ലക്ഷ്മണൻ ആശ്രമം വിട്ട് ശ്രീരാമന്റെ അടുത്തേയ്ക്ക് പോയപ്പോൾ ആശ്രമത്തിൽ ചെന്നത് ആരായിരുന്നു?
രാവണൻ

201. രാവണൻ സീതയുടെ സമീപത്തു ചെന്നത് ആരുടെ രൂപത്തിലായിരുന്നു?
ഭിക്ഷു

202. രാവണൻ സീതയെ അപഹരിച്ചുകൊണ്ടു പോകുമ്പോൾ എതിരിട്ട പക്ഷിശ്രേഷ്ഠൻ ആരായിരുന്നു?
ജടായു

203. രാവണന്റെ വെട്ടേറ്റു ജടായു മരിക്കാതിരിക്കാൻ കാരണമെന്ത്?
സീതയുടെ അനുഗ്രഹം

204. രാവണന്റെ ഖഡ്ഗത്തിന്റെ (വാളിന്റെ) പേരെന്ത്? 
ചന്ദ്രഹാസം

205. രാവണനാൽ കൊണ്ടുപോകപ്പെടുമ്പോൾ സീത, ഉത്തരീയത്തിൽ പൊതിഞ്ഞ് താഴത്തേക്ക് എറിഞ്ഞതെന്തായിരുന്നു?
ആഭരണങ്ങൾ

206. രാവണൻ സീതാദേവിയെ താമസിപ്പിച്ചത് എവിടെയായിരുന്നു?
അശോകവനത്തിൽ

207. സീതാദേവിയെ രാവണന്റെ അശോകവനത്തിൽ ഏതു വൃക്ഷത്തന്റെ ചുവട്ടിലായിരുന്നു ഇരുത്തിയത്?
ശിംശപാവൃക്ഷം

208. സീതയെ ആശ്രമത്തിൽ തനിച്ചാക്കി തന്റെ സമീപത്തേക്കു വരുവാൻ കാരണമായതെന്തെന്നായിരുന്നു ശ്രീരാമനോട് ലക്ഷ്മണൻ പറഞ്ഞത്?
സീതയുടെ ദുർവ്വചനങ്ങൾ

209. സീതയെ അന്വേഷിച്ച് നടക്കാൻ തുടങ്ങിയ ശ്രീരാമലക്ഷ്മണന്മാർ ആദ്യമായി കണ്ടുമുട്ടിയത് ആരെയായിരുന്നു?
ജടായു

210. സീതയുടെ വൃത്താന്തം ശ്രീരാമനോട് പറഞ്ഞശേഷം ചരമം പ്രാപിച്ച ജടായുവിന് ശ്രീരാമൻ നൽകിയ അനുഗ്രഹമെന്തായിരുന്നു?
സാരൂപ്യമോക്ഷം

211. സീതയെ അന്വേഷിച്ചു നടക്കുന്ന രാമലക്ഷ്മണന്മാരുമായി കണ്ടുമുട്ടിയ രാക്ഷസൻ ആരായിരുന്നു?
കബന്ധൻ

212. കബന്ധൻ ആഹാരസമ്പാദനത്തിനായി തന്റെ ഏത് അവയവങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്?
കൈകൾ

213. കബന്ധന്റെ കൈകൾക്കുള്ള പ്രത്യേകത എന്തായിരുന്നു?
ഓരോ കയ്യും ഓരോ യോജന നീളമുണ്ടായിരുന്നു.

214. കബന്ധൻ മുൻജന്മത്തിൽ ആരായിരുന്നു?
ഗന്ധർവ്വൻ

215. കബന്ധൻ ആരുടെ ശാപംകൊണ്ടായിരുന്നു രാക്ഷസനായി ജനിച്ചത്?
അഷ്ടാവക്രമഹർഷിയുടെ

216. കബന്ധന്റെ ശിരസ്സ് ഛേദിച്ചത് ആരായിരുന്നു?
ദേവേന്ദ്രൻ

217. കബന്ധന്റെ കരങ്ങൾ ഛേദിച്ചത് ആരായിരുന്നു?
രാമലക്ഷ്മണന്മാർ

218. തന്റെ ശിരസ്സ് ഛേദിക്കപ്പെട്ടിട്ടും കബന്ധൻ മരിക്കാതിരിക്കാൻ കാരണമെന്തായിരുന്നു?
ബ്രഹ്‌മാവിന്റെ വരം

219. ദേവേന്ദ്രനാൽ ഛേദിക്കപ്പെട്ട കബന്ധന്റെ ശിരസ്സ് എവിടെയായിരുന്നു?
കബന്ധന്റെ കുക്ഷിയിൽ

220. കബന്ധമോക്ഷാനന്തരം രാമലക്ഷ്മണന്മാർ എവിടെ എത്തിച്ചേർന്നു?
മതംഗാശ്രമം

221. രാമലക്ഷ്മണന്മാർ മതംഗാശ്രമത്തിൽ കണ്ടുമുട്ടിയ തപസ്വിനി ആരായിരുന്നു?
ശബരി

222. ശ്രീരാമനെ സൽക്കരിക്കുന്നതിനായി ശബരി നൽകിയത് എന്തായിരുന്നു?
ഫലങ്ങൾ

223. ശബരി ദേഹത്യാഗം ചെയ്തത് എങ്ങനെയായിരുന്നു?
അഗ്നിപ്രവേശം ചെയ്ത്

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.