രാമായണ പ്രശ്നോത്തരി - 10

175. ശൂർപ്പണഖ, തനിക്കുനേരിട്ട പീഡയെപ്പറ്റി ആദ്യമായി പരാതിപ്പെട്ടത് ആരോടായിരുന്നു?
ഖരൻ

176. ഖരനേയും സഹോദരന്മാരെയും വധിച്ചത് ആരായിരുന്നു?
ശ്രീരാമൻ

177. ഖരനും സഹോദരന്മാരും ശ്രീരാമനോട് എതിരിട്ടപ്പോൾ സൈന്യത്തിൽ എത്ര രാക്ഷസന്മാർ ഉണ്ടായിരുന്നു?
പതിനാലായിരം

178. ഖരദൂഷണത്രിശിരാക്കളേയും പതിനാലായിരം രാക്ഷസന്മാരേയും ശ്രീരാമൻ വധിച്ചത് എത്ര സമയം കൊണ്ടായിരുന്നു?
മൂന്നേമുക്കാൽ നാഴിക

179. ഖരദൂഷണത്രിശിരാക്കളുമായി ശ്രീരാമൻ യുദ്ധം ചെയ്യുമ്പോൾ സീതയെ എവിടെയായിരുന്നു താമസിപ്പിച്ചിരുന്നത്?
ഗുഹയിൽ

180. യാമിനീചരന്മാർ എന്നാൽ ആരാണ്?
രാക്ഷസന്മാർ

181. ഖരദൂഷണാദികളെ ശ്രീരാമൻ വധിച്ചവൃത്താന്തം അറിഞ്ഞ മഹർഷിമാർ ലക്ഷ്മണന്റെ കയ്യിൽ എന്തെല്ലാം വസ്തുക്കൾ കൊടുത്തു?
അംഗുലീയം, ചൂഡാരത്നം, കവചം

182. ശ്രീരാമാദികൾക്ക് മഹർഷിമാർ കൊടുത്ത വസ്തുക്കളിൽ അംഗുലീയം ആരാണ് ധരിച്ചത്?
ശ്രീരാമൻ

183. ശ്രീരാമാദികൾക്ക് മഹർഷിമാർ കൊടുത്ത ചൂഡാരത്നം ആരാണ് ധരിച്ചത്?
സീതാദേവി

184. ശ്രീരാമാദികൾക്ക് മഹർഷിമാർ നൽകിയ കവചം ആർ ധരിച്ചു?
ലക്ഷ്മണൻ

185. ഖരദൂഷണാദികൾ വധിക്കപ്പെട്ടവിവരം ശൂർപ്പണഖ ആരെയാണ് ധരിപ്പിച്ചത്?
രാവണൻ

186. ഖരദൂഷണാദികൾ താമസിച്ചിരുന്ന സ്ഥലത്തിന്റെ പേരെന്തായിരുന്നു?
ജനസ്ഥാനം

187. ശ്രീരാമനെ ലങ്കയിലേക്ക് ആനയിക്കുവാൻ രാവണൻ കണ്ടുപിടിച്ച മാർഗ്ഗം എന്തായിരുന്നു?
സീതാപഹരണം

188. സീതാപഹരണത്തിനായി രാവണൻ ആരുടെ സഹായമായിരുന്നു തേടിയത്?
മാരീചൻ

189. മാരീചന്റെ മാതാവ് ആരായിരുന്നു?
താടക

190. മാരീചൻ എന്തു ഭയപ്പെട്ടിട്ടായിരുന്നു രാവണന്റെ നിർദ്ദേശം അനുസരിക്കാൻ ഒരുങ്ങിയത്?
രാവണനാലുളള വധം

191. മാരീചൻ എന്തു രൂപം ധരിച്ചായിരുന്നു ശ്രീരാമന്റെ ആശ്രമ പരിസരത്ത് സഞ്ചരിച്ചിരുന്നത്?
പൊൻമാൻ (സ്വർണ്ണ നിറമുള്ള മാൻ)

192. പൊന്മാനിനെ കണ്ടപ്പോൾ അത് രാക്ഷന്റെ മായാപ്രയോഗമാണെന്ന് ശ്രീരാമനോട് പറഞ്ഞത് ആരായിരുന്നു?
ലക്ഷ്മണൻ

193. പൊൻമാനിനെ പിടിക്കാനായി ശ്രീരാമനോട് ആവശ്യപ്പെട്ടത് ആരായിരുന്നു?
സീതാദേവി

194. സാക്ഷാൽ സീതയെ എവിടെ മറച്ചുവെച്ചായിരുന്നു ശ്രീരാമൻ മായാസീതയെ ആശ്രമത്തിൽ നിർത്തിയത്?
അഗ്നിയിൽ

195. ശ്രീരാമൻ പൊൻമാനിനെ പിടിക്കാനായി പോയപ്പോൾ സീതദേവിയ്ക്ക് കാവലായി നിർത്തിയത് ആരെയായിരുന്നു?
ലക്ഷ്മണനെ

196. മാരീചനെ നിഗ്രഹിച്ചത് ആരായിരുന്നു?
ശ്രീരാമൻ

197. മാരീചൻ മരിച്ചു വീഴുമ്പോൾ ആരെയായിരുന്നു വിളിച്ചുകൊണ്ടിരുന്നത്?
സീതാലക്ഷ്മണന്മാരെ

198. സീത, ലക്ഷ്മണനെ ശ്രീരാമന്റെ സമീപത്തേക്കയച്ചത് എന്തു ഭയപ്പെട്ടിട്ടായിരുന്നു?
ശ്രീരാമന്റെ അപകടം