സ്ത്രീയുടെ നട

മദിച്ചുവരുന്ന ആനയുടെ ഗമനംപോലെ നടക്കുന്നവൾ വേശ്യയാകുന്നു.

അരയന്നനടയുള്ളവൾ ഐശ്വര്യവതിയും ധനികയുമാകുന്നു.

മയിൽ നടക്കുന്നതുപോലെ നടയുള്ളവൾ ഗർവ്വിഷ്ഠയും ധനികയും പുത്രഭാഗ്യമുള്ളവളുമാകുന്നു.

കോഴിയുടേയോ കാകന്റേയോ നടയുള്ള സ്ത്രീ ദരിദ്രയാകുന്നു.

കവച്ചു കവച്ചു നടക്കുന്ന സ്ത്രീ ബുദ്ധിമതിയാണെങ്കിലും സന്താനദുരിതമനുഭവിക്കും.

തുടകൾ തമ്മിൽ തേച്ചുകൊണ്ടു നടക്കുന്നവൾ ഭർത്താവ് വാഴാത്ത സ്ത്രീയാണ്.

പാദങ്ങൾ ഇടംവലം തിരിച്ചു ചവുട്ടി നടക്കുന്നവൾ നിത്യദരിദ്രയും ചപലയുമാകുന്നു.

നടക്കുമ്പോൾ കാൽമുട്ടുകൾ കൂട്ടിമുട്ടുന്നുണ്ടെങ്കിൽ അവൾ ദരിദ്രയും സന്താനദുരിതമനുഭവിക്കുന്നവളുമാണ്.

മന്ദചലനത്തോടുകൂടി പാദങ്ങൾ വച്ചുവച്ചു നടക്കുമ്പോൾ വിരഹിണിയാകുന്നു.

കുനിഞ്ഞു നടക്കുന്ന സ്ത്രീ കള്ളിയും ഗർവ്വിഷ്ഠയുമാകുന്നു.

തലനിവർത്തിപ്പിടിച്ച് നേരെനോക്കി നടക്കുന്നവൾ സുഭഗയും ധനികയുമാകുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.