ഭാര്യയ്ക്ക് ക്രൂരസ്വഭാവം ഉണ്ടായിരിക്കും

ഭൌമക്ഷേത്രേ തദംശേ വാ തദ്ദൃഷ്ടോ വാഥ തദ്യുതഃ
ശുക്രോ യസ്യ ഭവേൽ പുംസഃ ക്രൂരാമിച്ഛതിസോഅംഗനാം.

സാരം :-

ശുക്രൻ ചൊവ്വയുടെ രാശിയിൽ നിൽക്കുകയോ അംശകിക്കയോ ചൊവ്വയുടെ യോഗത്തോടോ ദൃഷ്ടിയോടോ കൂടിവരികയോ ചെയ്‌താൽ ക്രൂരശീലമുള്ള സ്ത്രീയെ ഭാര്യയാക്കുവാൻ ആശിക്കുന്നവനായിരിക്കും. ഭാര്യയ്ക്ക് ക്രൂരസ്വഭാവമുണ്ടായിരിക്കുമെന്നു പറയണം.