വിവാഹത്തിനു യോഗം ഉണ്ടാവുന്നതല്ല / ഭാര്യ മരിക്കാനിടവരുന്നതല്ലാതെ ഭാര്യാസുഖം അനുഭവിക്കാനിടവരുന്നതല്ല

വിർയ്യോനേ ദ്യൂനഭാവേ സതി ച തദധിപേ
വൈരിനീചാംശഗേ വാ
മൂഢേ വാ പാപവീക്ഷാന്വയസമധിഗതേ
സ്വാമിനോ നോസതാം ച
ഏവംഭൂതേ ഭൃഗൌ വാ വ്യയരിപുമൃതിഗേ
ലഗ്നപേക്ഷാന്വയോനേ
പ്രോദ്വാഹോ നൈവ സിദ്ധ്യേൽ കഥമപി ഘടിത-
ശ്ചേൻമ്രയേതൈവ ഭാര്യാ.

സാരം :-

ഏഴാം ഭാവത്തിന് ബലഹാനി, പാപഗ്രഹയോഗം, പാപഗ്രഹദൃഷ്ടി ഇവയുണ്ടായിരിക്കുക, ഏഴാംഭാവാധിപന്റെയും ലഗ്നാധിപന്റെയും ശുഭഗ്രഹങ്ങളുടേയും യോഗവും ദൃഷ്ടിയും ഇല്ലാതിരിക്കുക, ഏഴാംഭാവാധിപതിയോ ശുക്രനോ ശത്രുക്ഷേത്രത്തിലോ നീചത്തിലോ അംശകിക്കുക, മൌഢ്യ൦വരിക, പാപഗ്രഹങ്ങളുടെ യോഗദൃഷ്ടി ഉണ്ടാവുക, ശുഭഗ്രഹങ്ങളുടേയും ലഗ്നനാഥന്റേയും യോഗവും ദൃഷ്ടിയും ഇല്ലാതിരിക്കുക, ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നിൽക്കുക, ഇങ്ങനെ വന്നാൽ വിവാഹത്തിനു യോഗം ഉണ്ടാവുന്നതല്ല. അല്ലാതെ വളരെ പണിപ്പെട്ടു വിവാഹത്തിനു ഇടവരുത്തിയാൽ തന്നെയും ഭാര്യ മരിക്കാനിടവരുന്നതല്ലാതെ ഭാര്യാസുഖം അനുഭവിക്കാനിടവരുന്നതല്ല.