ഭാര്യയുമായി വേർപാടോ അഥവാ ഭാര്യയ്ക്കു മരണമോ സംഭവിക്കും

മാഹേയേ മദഗേ സദൈവ വിരഹോ നാർയ്യാ മൃതിർവാ ഭവേ-
ദ്ദൃഷ്ടേഅസ്മിൻ ശനിനാ നിരീക്ഷിതയുതേ നാന്യൈമ്രിയേതൈവ സാ
ജീവസ്സപ്തമഗോ മൃഗേ ഭൃഗുസുതോ ഭൃംഗേ ച ജായാഹനൗ
ഹന്ത്യേവ പ്രഥമാം വധൂം വൃഷഗതശ്ചന്ദ്രാത്മജസ്സപ്തമേ.

സാരം :-

ചൊവ്വ ഏഴാം ഭാവത്തിൽ നിന്നാൽ എപ്പോഴും ഭാര്യയുമായി വേർപാടോ അഥവാ ഭാര്യയ്ക്കു മരണമോ സംഭവിക്കും. ഈ ഏഴാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വയേ ശനി നോക്കണം. ശുഭഗ്രഹം ചേർന്നു നിൽക്കുകയും അരുത്. ഇങ്ങനെ വന്നാൽ ഭാര്യാമരണം നിശ്ചയമായിട്ടും സംഭവിക്കും. 

മകരം രാശി ഏഴാം ഭാവമായി വരിക, അവിടെ വ്യാഴം നില്ക്കുക, വൃശ്ചികം രാശി ഏഴാം ഭാവമായി വരിക, അവിടെ ശുക്രൻ നിൽക്കുക, ഇങ്ങനെ വന്നാലും ഭാര്യയ്ക്കു മരണം സംഭവിക്കും. ഇടവം രാശി ഏഴാം ഭാവമായി വരിക, അവിടെ ബുധൻ നിൽക്കുക ഇങ്ങനെ വന്നാൽ ആദ്യത്തെ ഭാര്യ മരിക്കുകതന്നെ ചെയ്യും.