ബന്ധനം നിമിത്തമായിട്ടാണ് മരിയ്ക്കുക / സ്ത്രീ നിമിത്തമായി സ്വഗൃഹത്തിൽ വെച്ചുതന്നെ മരിക്കുന്നതാകുന്നു

ബന്ധാദ്ധീനവമസ്ഥയോരശുഭയോ-
സ്സൌമ്യഗ്രഹാദൃഷ്ടയോർ-
ദ്രേക്കാണൈശ്ച സസർപ്പപാശനിഗളൈഃ
ഛിദ്രസ്ഥിതൈർബ്ബന്ധതഃ
കന്യായാമശുഭാന്വിതേƒസ്തമയഗേ
ചന്ദ്രേ സിതേ മേഷഗേ
സൂര്യേ ലഗ്നഗതേ ച വിദ്ധി മരണം
സ്ത്രീഹേതുകം മന്ദിരേ.

സാരം :-


  1. ലഗ്നാൽ അഞ്ചും ഒമ്പതും ഭാവങ്ങളിൽ പാപഗ്രഹങ്ങൾ നില്ക്കുകയും ഈ രണ്ടു ഭാവങ്ങളിൽ നില്ക്കുന്ന പാപഗ്രഹങ്ങൾക്കു ശുഭദൃഷ്ടി തീരെ ഇല്ലാതിരിയ്ക്കുകയും ചെയ്ക, അല്ലെങ്കിൽ
  2. എട്ടാം ഭാവത്തിന്റെ ദ്രേക്കാണം, പാശധാരിയോ സർപ്പധാരിയോ നിഗള - ചങ്ങല - ധാരിയോ ആയിരിയ്ക്കുക, ഈ ദ്രേക്കാണത്തിനു ശുഭഗ്രഹദൃഷ്ടി ഇല്ലാതെ ഇരിയ്ക്കുകയും ചെയ്ക, മേല്പറഞ്ഞ രണ്ടു യോഗങ്ങളിൽ ഒന്നുള്ളപ്പോൾ ജനിച്ചവൻ ബന്ധനം നിമിത്തമായിട്ടാണ് മരിയ്ക്കുക. മേൽകാണിച്ച രണ്ടു യോഗവും കൂടി ഒന്നാണെന്നും ഒരു അഭിപ്രായമുണ്ട്.
  3. മീനം രാശി ലഗ്നമാവുക, മീനം രാശിയിൽ സൂര്യനും മേടം രാശിയിൽ ശുക്രനും കന്നി രാശിയിൽ ഒരു പാപഗ്രഹത്തോടുകൂടി ചന്ദ്രനും നില്ക്കുകയും ചെയ്ക, ഈ യോഗസമയത്ത് ജനിച്ചവൻ സ്ത്രീ നിമിത്തമായി സ്വഗൃഹത്തിൽ വെച്ചുതന്നെ മരിക്കുന്നതാകുന്നു. "അസിതേമേഷഗേ" എന്നും ചിലർ പഠിച്ചുകാണുന്നുണ്ട്. എന്നു വെച്ചാൽ മേടം രാശിയിൽ നില്ക്കേണ്ടത് ശനിയാണെന്നും സാരം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.