നാലാം ഭാവത്തിൽ, അഞ്ചാം ഭാവത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ

വ്യഥിതഹൃദയോ മാതൃക്ലേശീ സുഖാർത്ഥഗൃഹച്യുതഃ
കപടകൃദനാചാരസ്സഞ്ചാരവാൻ സുഖഗേ ശനൌ
വിസുഖതനയോƒദാരോƒമിത്രോƒതിഹീനമതിസ്സുതേ
ഭവതി ചിരജീവ്യജ്ഞാനീ സ്യാൽ പ്രമാദയൂതോƒലസഃ

സാരം :-

നാലാം ഭാവത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ ഹൃദയപീഡയുള്ളവനായും മാതാവിനെ ക്ലേശിപ്പിക്കുന്നവനായും സുഖവും ഗൃഹോപകരണങ്ങളും ഗൃഹവും ഇല്ലാത്തവനായും കപടമുള്ളവനായും ആചാരങ്ങളെ വിടുന്നവനായും വിദേശവാസിയോ സഞ്ചാരിയോ ആയും ഭവിക്കും.

അഞ്ചാം ഭാവത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ സുഖവും പുത്രന്മാരും കുറഞ്ഞിരിക്കുന്നവനായും ബന്ധുക്കളും ഭാര്യയും ഇല്ലാത്തവനായും ബുദ്ധിഹീനനായും ദീർഘായുസ്സായും അറിവില്ലാത്തവനായും ഓർമ്മകേടോ ഭ്രാന്തോ ഉള്ളവനായും ഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.