എട്ടാം ഭാവത്തിൽ, ഒമ്പതാം ഭാവത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ

അർശഃകുഷ്ഠഭഗന്ദരാദ്യുരുഗദെെ-
രാർത്തഃ കരാളാശയോ
ദുഃഖീ ബന്ധുതിരസ്കൃതോƒബലധനോ
ശൂരസ്സരോഷോƒഷ്ടമേ

വ്യർത്ഥാപത്യതപസ്സ്വധർമ്മജനകഃ
പാപീ രണശ്ലാഘിതോ
ഭാഗ്യേ ദുർജ്ജനസേവിതഃ പരജന-
ക്ലേശീ വിദാരശ്ശനൌ. 

സാരം :-

എട്ടാം ഭാവത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ അർശസ്സ്, കുഷ്ഠം, ഭഗന്ദരം, വാതം മുതലായ മഹാവ്യാധികളാൽ പീഡിതനായും ആയുർബലമില്ലാത്തവനായും വികടബുദ്ധിയായും ദുഃഖിക്കുന്നവനായും ബന്ധുക്കളാൽ തിരസ്ക്കരിക്കപ്പെടുന്നവനായും ബലവും ധനവും ഇല്ലാത്തവനായും ശൌര്യവും കോപവും ഏറിയിരിക്കുന്നവനായും ഭവിക്കും.

ഒമ്പതാം ഭാവത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ ധനവും ഗൃഹോപകരണങ്ങളും പുത്രന്മാരും തപസ്സും ധർമ്മവും പിതൃസുഖവും ഇല്ലാത്തവനായും പാപമുള്ളവനായും യുദ്ധത്തിൽ സാമർത്ഥ്യമുള്ളവനായും ദുർജ്ജനങ്ങളെ സേവിക്കുന്നവനായും അന്യജനങ്ങളെ ക്ലേശിപ്പിക്കുന്നവനായും കളത്രസുഖമില്ലാത്തവനായും ഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.