മൂന്നാം ഭാവത്തിൽ. നാലാം ഭാവത്തിൽ രാഹു നിൽക്കുമ്പോൾ ജനിക്കുന്നവൻ

സഹജഗൃഹഗേ മാനീ വശ്യോƒല്പധീർമ്മുഖരോ വിടോ
വികൃതമുഖദൃക്ശൂരോ ദീർഘായുരർത്ഥ്യനുജാഹിതഃ
സസുഹൃദസുഖോƒല്പായുഃ പ്രായസ്വബന്ധുവിരോധകൃദ്
ഭവതി ഭവനേ മൂഢോ ഗൂഢാശയോƒല്പസുതോƒസുരേ.

സാരം :-

മൂന്നാം ഭാവത്തിൽ രാഹു നിൽക്കുമ്പോൾ ജനിക്കുന്നവൻ അഭിമാനിയായും എല്ലാവർക്കും വശവർത്തിയായും അല്പബുദ്ധിയായും വളരെ പറയുന്നവനായും ധൂർത്തനായും കണ്ണുകൾക്കും മുഖത്തിനും വൈരൂപ്യമുള്ളവനായും ശൂരനായും ദീർഘായുസ്സായും ധനവാനായും സഹോദരവിരോധമുള്ളവനായും ഭവിക്കും.

നാലാം ഭാവത്തിൽ രാഹു നിൽക്കുമ്പോൾ ജനിക്കുന്നവൻ ബന്ധുക്കളും സുഖവും ഇല്ലാത്തവനായും മിക്കവാറും ആയുർബലം കുറഞ്ഞവനായും തന്റെ ബന്ധുക്കൾക്ക് വിരോധത്തെ ഉണ്ടാക്കുന്നവനായും മൂഢനായും തന്റെ ആശയത്തെ വെളിവാക്കാത്തവനായും പുത്രന്മാർ കുറഞ്ഞിരിക്കുന്നവനായും ഭവിക്കും. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.