പ്രധാന വാതില്‍ ഘടിപ്പിക്കാനുള്ള ദിവസം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

  തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി വേണ്ടിവന്നാല്‍ ഞായറാഴ്ച എന്നീ ദിവസങ്ങളില്‍ ഏതേങ്കിലുമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.

  അശ്വതി, രോഹിണി, മകീര്യം, തിരുവാതിര, പുണര്‍തം, പൂയ്യം, ഉത്രം, അത്തം, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രമുള്ള ഏതെങ്കിലും ശ്രേഷ്ഠമായ ദിവസം ഇതിനുവേണ്ടി തെരഞ്ഞെടുക്കാവുന്നതാണ്. പ്രധാന വാതില്‍ ഘടിപ്പിക്കാന്‍ നിശ്ചയിക്കേണ്ടത് ലംബമായും മുകളിലേയ്ക്കും ദര്‍ശനമുള്ള നക്ഷത്രങ്ങളുടെ ദിവസമായിരിക്കണം. താഴേയ്ക്ക് നോക്കുന്ന നക്ഷത്രങ്ങള്‍ ഇതിനു യോജിച്ചതല്ല. ഇതിനു തെരഞ്ഞെടുക്കുന്ന നക്ഷത്രത്തിനും വീടിന്‍റെ ഭാഗ്യം വര്‍ദ്ധിപ്പിക്കുവാന്‍ കഴിയും.

  വാതിലിന്‍റെ ചട്ടക്കൂട് അഥവാ കട്ടിളയാണ് ആദ്യം വയ്ക്കുന്നത്. വാതിലുകള്‍ പിന്നീട് ഘടിപ്പിക്കാവുന്നതേയുള്ളൂ.

പ്രധാന കട്ടില സ്ഥാപിക്കുന്നത് എങ്ങനെ?

  തേക്ക്, ഈട്ടി തുടങ്ങിയ നല്ല ഇനത്തില്‍പ്പെട്ട തടിയില്‍ നന്നായി പണിതിട്ടുള്ളതായിരിക്കണം പ്രധാന കവാടത്തിന്‍റെ ചട്ടകൂട് അഥവാ കട്ടിള. നല്ല ദിവസം തെരഞ്ഞെടുത്തുവേണം കട്ടിള സ്ഥാപിക്കാന്‍.

  സ്ഥാപിക്കുന്നതിന് മുമ്പ് കട്ടിള കഴുകി വൃത്തിയാക്കി, ചന്ദനവും കുങ്കുമവും പൂശി, പുഷ്പങ്ങളും തോരണങ്ങളും കൊണ്ട് അലങ്കരിക്കണം. എന്നിട്ട്, വാതിലിനു സ്ഥാനം കണ്ട സ്ഥലത്ത് കട്ടിള കൊണ്ട് ചെന്ന് വച്ചശേഷം, കിഴക്കോട്ട് അല്ലെങ്കില്‍ വടക്കോട്ട്‌ നോക്കിക്കൊണ്ട് പ്രധാന മേസ്തിരി ഒരു ചെറിയ പൂജ നടത്തണം.

  കട്ടിള അല്ലെങ്കില്‍ വാതിലിന്‍റെ ചട്ടക്കൂട് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത്, അതിന്‍റെ മദ്ധ്യത്തില്‍ ഒരു ചെറിയ ദ്വാരമുണ്ടാക്കി അതിനുള്ളില്‍ രത്നകല്ലുകള്‍, പഞ്ചലോഹതുണ്ടുകള്‍, ചില്ലറ നാണയങ്ങള്‍ എന്നിവ വസ്തുവിന്‍റെ ഉടമയോ അദ്ദേഹത്തിന്‍റെ ഭാര്യയോ നിക്ഷേപിക്കണം. എന്നിട്ട് അവിടെ നല്ലതുപോലെ പ്ലാസ്റ്റര്‍ ചെയ്ത് അടയ്ക്കണം. പ്രധാന കവാടത്തിന്‍റെ മദ്ധ്യത്തില്‍, കട്ടിളയ്ക്കടിയില്‍ നിന്നും ഈ വസ്തുക്കള്‍ അനുകൂല ഊര്‍ജ്ജം പുറപ്പെടുവിച്ച് പ്രധാനവാതിലിലൂടെ വീടിനകത്തേയ്ക്ക് കടത്തിവിടും. ഇത് താമസക്കാര്‍ക്ക് നല്ല ഗുണങ്ങള്‍ ചെയ്യും.

  മേല്‍പറഞ്ഞവ കഴിയുമ്പോള്‍ വസ്തുവിന്‍റെ ഉടമകളെല്ലാവരും വാതിലിന്‍റെ ചട്ടക്കൂടിനെ അഥവാ കട്ടിളയെ പൂജിക്കണം. പ്രധാന കവാടം നിശ്ചിത സ്ഥലത്ത് സ്ഥാപിക്കുന്നതിന് എല്ലാ കുടുംബാംഗങ്ങളും ചേര്‍ന്ന് മേസ്തിരിയെ സഹായിക്കണം. കട്ടിള സ്ഥാപിച്ചു കഴിഞ്ഞാല്‍ കുടത്തില്‍ വെള്ളവുമായി മൂന്നോ അഞ്ചോ സുമംഗലികളായ സ്ത്രീകളെ മൂന്നു പ്രാവശ്യം അകത്തേയ്ക്ക് കടത്തിവിടണം. ഇതോടെ ചടങ്ങ് പൂര്‍ത്തിയായി.

ബുധാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത്ത് എങ്ങനെ?

ബുധാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത്ത് എങ്ങനെ?

ബുധാഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുമ്പോള്‍ ലഗ്നത്തില്‍ നിന്ന് രണ്ടാമിടത്ത് ഏതെല്ലാം ഗ്രഹങ്ങളുടെ അക്ഷം വരുന്നുണ്ടെന്ന് പ്രത്യേകം ഗ്രഹിച്ചുവയ്ക്കണം. ഫലപ്രവചനാവസരത്തിലവയുപയുക്തമായിത്തീരുന്നുണ്ട്.

ബുധാഷ്ടവര്‍ഗ്ഗത്തില്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 5,6,9,10,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ചിങ്ങം രാശിയില്‍ നില്‍ക്കുന്ന സൂര്യന് ധനു, മകരം, മേടം, ഇടവം, കര്‍ക്കിടകം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം. 

ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 2,4,6,8,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന ചന്ദ്രന് ചിങ്ങം, തുലാം, ധനു, കുംഭം, മേടം, ഇടവം ഈ രാശികളില്‍ ഓരോ അക്ഷം എഴുതണം.

കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മേടത്തില്‍ നില്‍ക്കുന്ന കുജന് മേടം, ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,3,5,6,9,10,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കന്നിയില്‍ നില്‍ക്കുന്ന ബുധന് കന്നി, വൃശ്ചികം, മകരം, കുംഭം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം. 

വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് 6,8,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ധനുവില്‍ നില്‍ക്കുന്ന വ്യാഴത്തിന് ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,3,4,5,8,9,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- തുലാത്തില്‍ നില്‍ക്കുന്ന ശുക്രന് തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, ഇടവം, മിഥുനം, ചിങ്ങം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കുംഭത്തില്‍ നില്‍ക്കുന്ന ശനിക്ക്‌ കുംഭം, മീനം, ഇടവം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ലഗ്നരാശിയില്‍ നിന്ന് 1,2,4,5,6,8,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മിഥുനം ലഗ്നമായി വന്നാല്‍ മിഥുനം, കര്‍ക്കിടകം, കന്നി, തുലാം, വൃശ്ചികം, മകരം, മീനം, മേടം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ഉദാഹരണം :-
ബുധാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

കാടാമ്പുഴ ദേവി.... Kadampuzha Devi Songs



ദൂതലക്ഷണം

    സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളുടെ പ്രതീകമായാണ് വിഷവൈദ്യശാസ്ത്രത്തില്‍ ദൂതനെ കാണിക്കുന്നത്. പാമ്പുകടിയേറ്റ വ്യക്തിയുടെ വിവരം പറയുന്നതിന് വിഷഹാരിയുടെ അടുക്കലേയ്ക്ക് അയയ്ക്കുന്ന ദൂതന്‍റെ ലക്ഷണം നോക്കി സര്‍പ്പദംശനമേറ്റയാള്‍ മരിക്കുമോ ജീവിക്കുമോ എന്ന് പറയാന്‍ കഴിയുമത്രെ. കടിയേറ്റ ആളിന്‍റെ പേരുകൊണ്ട് വാക്യം തുടങ്ങുക, ആദ്യം പറഞ്ഞ വാക്യം പൂര്‍ത്തിയാക്കാതിരിക്കുക, ദൂതന്‍ കൂട്ടുപിടിച്ച് വരിക, അയാളുടെ കൈയ്യില്‍ കമ്പോ, കയറോ, പുല്ലോ ഉണ്ടായിരിക്കുക, ഓടിവരികയോ എണ്ണ തേച്ചു വരികയോ, മുടി ചീകാതെ വരികയോ ചെയ്‌താല്‍, മുഖത്തോ, ശിരസ്സിലോ നിറമുള്ള മുണ്ട് ധരിച്ച് ഒറ്റമുണ്ട് ഉടുത്തിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സര്‍പ്പദംശനമേറ്റയാള്‍ ജീവിക്കയില്ലെന്ന് നിശ്ചയിക്കേണ്ടതാണ്.

വീടിന്‍റെ ഭാവി നിശ്ചയിക്കുന്നതില്‍ പ്രധാന വാതിലിന്‍റെ പങ്കെന്ത്?

  വീടിന്‍റെ ഭാവി നിശ്ചയിക്കുന്നത് പ്രധാന വാതിലിന്‍റെ സ്ഥാനവും ദിക്കുമാണ്. പ്രധാന വാതില്‍ ഉച്ചഭാഗത്ത് (കെട്ടിടത്തിന്‍റെ വശങ്ങളുടെ മദ്ധ്യത്ത്) ആണ് വച്ചിരുന്നതെങ്കില്‍ അന്തേവാസികള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ഇതുമൂലം അവര്‍ക്ക് സന്തോഷം, സമ്പത്ത്, സമഗ്രമായ വികസനം എല്ലാമുണ്ടാകും.

  പ്രധാന വാതില്‍ വേണ്ടതുപോലല്ല സ്ഥാപിച്ചിരിക്കുന്നതെങ്കില്‍ അന്തേവാസികള്‍ ഒരുപാട് പ്രശ്നങ്ങളേയും പരാജയങ്ങളേയും നേരിടേണ്ടിവരും. ഇത്തരം വീടുകളില്‍ വഴക്കുകള്‍ പതിവാകും.
  പ്രധാന വാതിലിന്‍റെ സ്ഥാനം നിശ്ചയിച്ചു കഴിഞ്ഞാല്‍ അതിന്‍റെ നിര്‍മ്മാണം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. മംഗളകരമായ ഒരു ദിവസമായിരിക്കണം പ്രധാന വാതില്‍ സ്ഥാപിക്കുന്നത്.  ചില ചടങ്ങുകള്‍ നടത്തിയശേഷം ഉച്ചയ്ക്ക് മുമ്പ് സ്ഥാപിക്കേണ്ടതാണ്. 

കുജാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?

കുജാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?    
   കുജാഷ്ടവര്‍ഗ്ഗമിട്ടുകഴിഞ്ഞാല്‍ അഷ്ടവര്‍ഗ്ഗത്തില്‍ 4 ല്‍ അധികം സംഖ്യയുള്ള രാശികളില്‍ കുജന്‍ വരുന്ന സമയം ഭൂമി, സ്വര്‍ണ്ണം, എന്നിവ ക്രയവിക്രയം ചെയ്യുന്നത് ലാഭകരമായിരിക്കും. ഈ സംഖ്യാധിക്യമുള്ള രാശിദിക്കില്‍ സുബ്രഹ്മണ്യദര്‍ശനം , രാജദര്‍ശനം ഇവ ശുഭഫലം ചെയ്യും. ഈ ദിക്കില്‍ ഭൂമിസംബന്ധമായ കാര്യങ്ങള്‍ നടത്തുന്നതിനും, സ്വഗൃഹത്തില്‍ ആ ദിക്കില്‍ പാചകശാല ഏര്‍പ്പെടുത്തുന്നതും, ഐശ്വര്യകരമായിരിക്കും. ഈ സംഖ്യാധിക്യമുള്ള രാശ്യുദയങ്ങളില്‍ ആ രാശി ദിക്കിലൂടെ പുറപ്പെട്ടാല്‍ ശത്രുക്കളെ ജയിക്കാന്‍ കഴിയും. മറ്റു രാശികളില്‍ കുജന്‍ സഞ്ചരിക്കുന്ന സമയവും, ആ രാശി സമയങ്ങളും അനിഷ്ടങ്ങളും, ദുര്‍ബലങ്ങളുമാണ്.

ബുധാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത്ത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ജയ ജനാര്‍ധന കൃഷ്ണ.... Guruvayoor Songs


തെക്കുപുറത്തെ പുളി വെട്ടാമോ?

  പഴയകാലത്ത് ചില തറവാടുകളില്‍ "തെക്കതുകള്‍" എന്ന് വിളിച്ചിരുന്ന പരദേവതാസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. വീടിന്‍റെ തെക്കുവശത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥാനങ്ങള്‍ക്ക് തണലായി നിന്നിരുന്നതുകൊണ്ടാണ് തെക്കുപുറത്തു നില്‍ക്കുന്ന പുളി വെട്ടരുതെന്ന് പറഞ്ഞിരുന്നതെന്നാണ്, ചിലര്‍ നമ്മെയിതുവരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്.

  എന്നാല്‍ അതുകൊണ്ടുന്നുമല്ല പൂര്‍വ്വികര്‍ തെക്കുപുറത്തെ പുളി വെട്ടരുതെന്ന് വിലക്കിയിരുന്നത്.

  ആദികാലം മുതല്‍ തെക്കുപുറത്ത് പുളി നില്‍ക്കുന്നതിനെ ഐശ്വര്യമായാണ് പഴമക്കാര്‍ കണ്ടിരുന്നത്. ആരോഗ്യത്തിനു ദോഷകാരണമെന്ന് വിശേഷിപ്പിക്കുന്ന തെക്കന്‍ വെയിലിനെ തടഞ്ഞുനിര്‍ത്തുന്നതില്‍ തെക്കുപുറത്തു നില്‍ക്കുന്ന പുളി ചെറിയ സഹായമൊന്നുമല്ല ചെയ്യുന്നത്. എന്നാല്‍ നമുക്കെപ്പോഴും ആവശ്യമുള്ള തെക്കന്‍കാറ്റിനെ ഭവനത്തിലേക്ക്‌ കടത്തിവിടാനും ഈ മരം ഉപകരിക്കുന്നു.

  ഇത് മുന്‍കൂട്ടി മനസ്സിലാക്കുവാന്‍ നമ്മുടെ പൂര്‍വ്വികര്‍ക്ക് വളരെ പണ്ടേ കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം.

വാസ്തുശാസ്ത്രത്തിലെ കാലനിര്‍ണ്ണയം നടത്തുന്നതെങ്ങനെ?

  വാസ്തുശാസ്ത്രവിധിയനുസരിച്ച് ഭവനം നിര്‍മ്മിക്കുമ്പോള്‍ കാലനിര്‍ണ്ണയം നടത്തേണ്ടതുണ്ട്. ഭൂമിയുടെ സഞ്ചാരം മൂലം ഉണ്ടാകുന്ന കാലവ്യതിയാനങ്ങള്‍ കണക്കാക്കപ്പെടുന്നു. അത് ജ്യോതിശാസ്ത്ര പശ്ചാത്തലത്തില്‍ തന്നെയാണ് കണക്കാക്കുന്നത്. ജനുവരി പതിനാല് മുതല്‍ സൂര്യന്‍ തെക്ക് ദിശയിലേയ്ക്ക് ചാഞ്ഞ് ഉദിച്ച് വടക്ക് ദിശയിലേയ്ക്ക് ചാഞ്ഞ് അസ്തമിക്കുന്ന ഒരു പ്രതീതി നമുക്ക് അനുഭവപ്പെടുന്നു. ഈ പ്രക്രിയ ജൂലൈ പതിനാല് വരെ തുടരും. ഇക്കാലത്തെ ഉത്തരായനകാലം എന്നും പറയുന്നു. (മകരമാസം മുതല്‍ മിഥുനമാസം വരെ)

   ജൂലൈ പതിനാല് മുതല്‍ ജനുവരി 14 വരെ സൂര്യന്‍ വടക്ക് മാറി ഉദിച്ച് തെക്ക് മാറി അസ്തമിക്കുന്ന പ്രതീതി ഉളവാക്കുന്ന കാലത്തെ ദക്ഷിണായനം  (കര്‍ക്കിടകമാസം മുതല്‍ ധനുമാസം വരെ) എന്നും കണക്കാക്കുന്നു. ഭവനനിര്‍മ്മാണത്തിന് ഉത്തരായനകാലം ഉത്തമമാണ്.

കുജാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?


കുജാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?

  കുജാഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുമ്പോള്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,10,11 എന്നീ രാശികളിലാണ് അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- ചിങ്ങം രാശിയില്‍ നില്‍ക്കുന്ന സൂര്യന് തുലാം, ധനു, മകരം, ഇടവം, മിഥുനം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

  ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,6,11 എന്നീ രാശികളിലാണ് അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന ചന്ദ്രന് കന്നി, ധനു, ഇടവം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

  കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മേടം രാശിയില്‍ നില്‍ക്കുന്ന കുജന് മേടം, ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം, മകരം, കുംഭം, രാശികളില്‍ ഓരോ അക്ഷം എഴുതണം.

  ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ബുധന്‍ കന്നി രാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ വൃശ്ചികം, മകരം, കുംഭം, ചിങ്ങം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

  വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് 6,10,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- വ്യാഴം ധനു രാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ ഇടവം, കന്നി, തുലാം, വൃശ്ചികം രാശികളില്‍ ഓരോ അക്ഷം എഴുതണം.

  ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 6,8,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- തുലാത്തില്‍ നില്‍ക്കുന്ന ശുക്രന് മീനം, ഇടവം, ചിങ്ങം, കന്നി എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

  ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,4,7,8,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കുംഭം രാശിയില്‍ നില്‍ക്കുന്ന ശനിക്ക്‌ കുംഭം, ഇടവം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

  ലഗ്നത്തില്‍ നിന്ന് 1,3,6,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മിഥുന ലഗ്നത്തിന് മിഥുനം, ചിങ്ങം, വൃശ്ചികം, മീനം, മേടം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ഉദാഹരണം :-

കൊടുങ്ങല്ലൂരമ്മേ..... Kodungalloor Songs


നാരകം നട്ടയാള്‍ നാടുവിടുമോ?

   വൃക്ഷങ്ങളും മനുഷ്യനും തമ്മിലുള്ള ജൈവബന്ധം പ്രകൃത്യാതീത കാലത്തേതാണ്. ജീവിതത്തിന്‍റെ ഇന്നലെകള്‍ നമുക്ക് സമ്മാനിച്ച ഏറ്റവും വലിയ അറിവുകളിലൊന്ന് മരം പ്രകൃതിയുടെ ആത്മാവ് എന്നതാണ്. ഇനിയും നമുക്ക് നഷ്ടമാകാത്ത പ്രകൃതിസ്നേഹത്തിന്‍റെ കാരണക്കാരും തണല്‍വിരിച്ച വൃക്ഷങ്ങള്‍ തന്നെ. പാര്‍ക്കാന്‍ വീടും കഴിക്കാന്‍ ഭക്ഷണവുമായി അവ നമുക്ക് കൂട്ടുനില്‍ക്കുകയാണ്.

   നാരകത്തിന്‍റെ ഫലത്തെയും ഗുണത്തെയും പറ്റി ആര്‍ക്കും സംശയമില്ല. എന്നാല്‍ വളരെ കാലതാമസമെടുത്താണ് നാരകം വളരുന്നത്. കായ്ക്കുന്നതാകട്ടെ അതിലും വളരെ താമസിച്ചാണ്. അങ്ങനെയായതിനാല്‍ നാരകം നടുന്നയാളിന് അതിന്‍റെ ഫലം അനുഭവിക്കാന്‍ കഴിയാറില്ലെന്നതാണ് വാസ്തവം. ഫലം ആസ്വദിക്കുന്നതിനു മുമ്പുതന്നെ പല കാരണങ്ങള്‍ കൊണ്ട് നാരകം നട്ട വ്യക്തി നാട്ടില്‍ നിന്നും മാറി മറ്റെവിടെയെങ്കിലും ചേക്കേറിയിരിക്കും.

   വളര്‍ച്ചയ്ക്ക് കാലതാമസം നേരിടുന്നതുകൊണ്ടാണ് നാരകം നട്ടയാള്‍ നാടുവിടുമെന്ന വിശ്വാസം ബലപ്പെട്ടത്.

അഷ്ഠദിക്ക് ദേവതകള്‍ ആരെല്ലാം?

  പ്രധാനമായും എട്ട് ദിക്കുകളാണുള്ളത്. ഇവയെ പരിപാലിക്കാന്‍ ഓരോ ദേവതമാരും ഉണ്ട്. ഇവരെയാണ് അഷ്ഠദിക്ക് ദേവതമാര്‍ എന്ന് പറയുന്നത്. ഈ ദേവതമാരെ പ്രീതിപ്പെടുത്തുന്നതുവഴി  ഐശ്വര്യ പ്രാപ്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇന്ദ്രന്‍, അഗ്നി, യമന്‍, നിരൃതി, വരുണന്‍, വായു, കുബേരന്‍, ഈശാനന്‍ ഇവരാണ് അഷ്ഠദിക്ദേവതമാര്‍.

ചന്ദ്രാഷ്ടവര്‍ഗ്ഗത്തിലെ "നിശിത്രിഭാഗം" (രാത്രിത്രിഭാഗം) കണ്ടുപിടിക്കുന്നത് എങ്ങനെ?


ചന്ദ്രാഷ്ടവര്‍ഗ്ഗത്തിലെ "നിശിത്രിഭാഗം" കണ്ടുപിടിക്കുന്നത് എങ്ങനെ?

  ചന്ദ്രന്‍ നില്‍ക്കുന്ന രാശിമുതല്‍ 4 രാശിയിലെയും 5 മുതല്‍ 4 രാശിയിലെയും, 9 മുതല്‍ 4 രാശിയിലെയും സംഖ്യകള്‍ ഒന്നിച്ചുചേര്‍ത്തുണ്ടാക്കുന്ന സംഖ്യകള്‍ക്ക്‌ "നിശിത്രിഭാഗം" (രാത്രിത്രിഭാഗം) എന്ന് പറയുന്നു. 


  ഉദാഹരണമായി കാണിച്ച ചന്ദ്രാഷ്ടവര്‍ഗ്ഗത്തില്‍ ചന്ദ്രന്‍ കര്‍ക്കിടകത്തില്‍ നില്‍ക്കുന്നതുകൊണ്ട് അതുമുതല്‍ നാല് രാശിയിലെ സംഖ്യ കൂട്ടിയാല്‍ 5+3+4+2 = 14. ഇത് അസ്തമനം മുതല്‍ 10 നാഴിക രാവുചെല്ലുവരെയുള്ള സമയത്തിലേക്ക് ചന്ദ്രാഷ്ടവര്‍ഗ്ഗത്തില്‍ ചെന്ന നാഴികയാണ്.

  അഞ്ചാമത്തെ രാശി വൃശ്ചികം മുതല്‍ നാലുരാശിയിലെ സംഖ്യ കൂട്ടിയാല്‍ 2+6+6+3=17. ഇത് 11 നാഴിക മുതല്‍ 20 നാഴിക രാവ് ചെല്ലുംവരെയുള്ള സമയത്തിലേക്ക് ചന്ദ്രാഷ്ടവര്‍ഗ്ഗത്തില്‍ ചെന്ന നാഴികയാണ്.

  ഒന്‍പതാമത്തെ രാശി മീനം മുതല്‍ നാല് രാശിയിലെ സംഖ്യ കൂട്ടിയാല്‍ 4+5+3+6 = 18. ഇത് ചന്ദ്രാഷ്ടവര്‍ഗ്ഗത്തില്‍ 21 നാഴിക മുതല്‍ 30 നാഴിക രാവ് ചെല്ലുംവരെയുള്ള സമയത്തിലേയ്ക്ക് ചന്ദ്രാഷ്ടവര്‍ഗ്ഗത്തില്‍ ചെന്ന നാഴികയാണ്.

  മേല്‍പറഞ്ഞവയില്‍ ഏറ്റവും കുറവുള്ള സംഖ്യ (14) അസ്തമനം മുതല്‍ 10 നാഴിക രാവുചെല്ലുംവരെയുള്ള നാഴികയായതിനാല്‍ ഈ സമയം ഏറ്റവും അശുഭം. 11 മുതല്‍ 20 നാഴികയോളം ഉള്ളത് 17. ഇത് സമഫലം ചെയ്യും. 21 നാഴിക മുതല്‍ ഉദയം വരെ സംഖ്യാധിക്യം വരികയാല്‍ സര്‍വ്വകാര്യത്തിനും ശുഭം ഫലം. ഇങ്ങനെ ചന്ദ്രാഷ്ടവര്‍ഗ്ഗമിട്ട് ആധിക്യം വരുന്ന രാശികളും തട്ടാശി നക്ഷത്രങ്ങളും ദിക്കുകളും തല്‍സമയങ്ങളും എല്ലാ കാര്യങ്ങള്‍ക്കും ശുഭഫലം നല്‍കും.

കുജാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

സൗമിത്രേ.. സൗമിത്രേ.. Nalambalam Songs



ഗര്‍ഭസ്ഥശിശുവിന് ഇളക്കം കൂടിയാല്‍ പെണ്‍കുട്ടി തന്നെയോ?

  ഗര്‍ഭിണികളെ ചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങളും ചൊല്ലുകളും എന്നും നിലവിലുണ്ട്. അതിലൊന്നാണ് ഗര്‍ഭസ്ഥശിശുവിന് ഇളക്കം കൂടിയാല്‍ പെണ്‍കുട്ടിയായിരിക്കുമെന്നത്.

  ഇതിനെ പുത്തന്‍തലമുറ അത്ര ഗൗരവമായികാണുമെന്ന് തോന്നുന്നില്ല. കാരണം ജനിക്കാന്‍ പോകുന്ന കുട്ടി ആണോ പെണ്ണോയെന്ന് തിരിച്ചറിയാന്‍ ഇന്ന് ആധുനിക സംവിധാനങ്ങളുണ്ട്. അതുകൊണ്ട് വിശ്വാസങ്ങളെ അവര്‍ അത്ര ഉള്‍കൊളളാറുമില്ല.

  വലിയ വയറുമായി വേച്ചുവേച്ചു നടക്കുന്ന ഗര്‍ഭിണികളുടെ വയറിലെ ഇളക്കം കൂടുതലും ശ്രദ്ധിക്കുന്നത് മുത്തശ്ശിമാരാണ്. വയറിലെ ഇളക്കം കൂടുതലായാല്‍ അതിനുള്ളില്‍, ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയാണെന്ന് അവര്‍ കൃത്യമായി പറയുമായിരുന്നു.

  ഈ വിശ്വാസം തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് മാറിയപ്പോള്‍ അതിനു പിന്നിലെ രഹസ്യമെന്തെന്ന് ആരും അന്വേഷിച്ചതുമില്ല. പെണ്‍കുട്ടിയായതുകൊണ്ടാണ് വയറിന് ഇളക്കം കൂടുന്നതെന്നുമാത്രം അവര്‍ വിശ്വസിച്ചു. ആ വിശ്വാസമാകട്ടെ പ്രചരിപ്പിക്കുകയും ചെയ്തു.

  എന്നാല്‍ ശാസ്ത്രീയമായും ഇത് ശരിതന്നെ. ഗര്‍ഭിണിയുടെ വയറിന് ഇളക്കം കൂടിയിരുന്നാല്‍ ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടി തന്നെയായിരിക്കും. പെണ്‍കുട്ടിയുടെ ഹൃദയ സ്പന്ദനം ആണ്‍കുട്ടിയുടേതിനേക്കാള്‍ കൂടുതലായിരിക്കുമെന്ന് അവര്‍ സമ൪ത്ഥിക്കുന്നു. ഇതുകൊണ്ടാണ് ഗര്‍ഭസ്ഥശിശുവിന് ഇളക്കം കൂടിയാല്‍ ജനിക്കുന്നത് പെണ്‍കുട്ടിയായിരിക്കുമെന്ന വിശ്വാസം ഉണ്ടായത്.

പഴയവീട് പുതുക്കി പണിയുമ്പോള്‍ എന്തെല്ലാം ചെയ്തിരിക്കണം?.

  ആദ്യം നിലവിലുള്ള വീടിന്‍റെ ഉത്തരപൂറം ചുറ്റളവ്‌ കാണുക. ഈ ചുറ്റളവ്‌ ഉത്തമമായിരുന്നാല്‍ മുകളിലേയ്ക്കും സ്വീകരിക്കുക. ഇതുകഴിഞ്ഞ് ഓരോ മുറിയുടേയും അകത്തെ അളവുകള്‍ ഉത്തമങ്ങളായ ചുറ്റളവിലേക്ക് യോജിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഗൃഹമദ്ധ്യസൂത്രം തട്ടാന്‍ ഇടവരാത്ത രീതിയില്‍ ചെയ്യുക.

  ഗൃഹമദ്ധ്യസൂത്രത്തില്‍ ശൗചാലയങ്ങള്‍ വരാതേയും, കട്ടിള, ജനാലകള്‍ മുതലായവ നേര്‍ക്കുനേര്‍ മദ്ധ്യങ്ങള്‍ ഒഴിവാക്കിയും വേണം ചെയ്യാന്‍.

   പുതിയ മുറികള്‍ കൂട്ടിയെടുക്കുമ്പോള്‍ മരത്തില്‍ ഉത്തരം, കഴുക്കോല്‍, എന്നിവകൊണ്ട് മേല്‍ക്കുര നിര്‍മ്മിച്ച തെക്കിനിപ്പുരയുടേയും, പടിഞ്ഞാറ്റിപ്പുരയുടേയും ഉത്തരപ്പുറത്ത് നിന്നുള്ള തള്ള് ഉത്തമമായിരിക്കണം.

  എന്നാല്‍ ഒന്നാം നില വാര്‍ത്തിട്ടുള്ളതാണെങ്കില്‍ ഭിത്തിപ്പുറം ചുറ്റളവിനാണ് പ്രാധാന്യം. പാദുകപ്പുറം ചുറ്റളവും ഉത്തമമായിരിക്കാന്‍ ശ്രദ്ധിക്കണം.

ചന്ദ്രാഷ്ടവര്‍ഗ്ഗത്തിലെ ദിക്ക് ഫലങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?


ചന്ദ്രാഷ്ടവര്‍ഗ്ഗത്തിലെ ദിക്ക് ഫലങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?

  മേടം, ചിങ്ങം, ധനു രാശികളിലെ അക്ഷങ്ങളെ ഒന്നിച്ചു കൂട്ടണം. 5+3+6 = 14 കിഴക്ക് ദിക്കില്‍ വന്ന സംഖ്യ.

  ഇടവം, കന്നി, മകരം ഈ രാശികളിലെ  അക്ഷങ്ങളെ ഒന്നിച്ചു കൂട്ടണം 3+4+6 = 13. ഇത് തെക്കുദിക്കിലെ സംഖ്യ.

  മിഥുനം, തുലാം കുംഭം ഈ രാശികളിലെ  അക്ഷങ്ങളെ ഒന്നിച്ചു കൂട്ടണം 6+2+3=11. ഇത് പടിഞ്ഞാറ് ദിക്കിലെ സംഖ്യ.

  കര്‍ക്കിടകം, വൃശ്ചികം, മീനം ഈ രാശികളിലെ  അക്ഷങ്ങളെ ഒന്നിച്ചു കൂട്ടണം 5+2+4 = 11. ഇത് വടക്ക് ദിക്കിലെ സംഖ്യ.

   മേല്‍പറഞ്ഞവയെ "തദ്വിഗിഭാഗങ്ങളെന്നു" പറഞ്ഞുവരുന്നു. ഇവയില്‍ അധികാക്ഷംവരുന്ന ദിക്കില്‍, ഇവിടെ കിഴക്ക് ദിക്കില്‍ അധികാംക്ഷം വരികയാല്‍ ജാതകകാരന് താമസിക്കുന്ന ഗൃഹത്തിന്റെ കിഴക്ക് ദിക്കിലുള്ള കിണറും, കുളവും നിത്യോപയോഗങ്ങള്‍ക്ക് ശുഭം.കിഴക്ക് ദിക്കിലെ ദുര്‍ഗ്ഗാദേവി ഭജനത്തിനും രാജ്ഞീദര്‍ശനത്തിനും ശുഭമാണ്‌. തെക്ക് 13 അക്ഷം വരികയാല്‍ മേല്‍പറഞ്ഞവയ്ക്ക് സമഫലം ആകുന്നു. പടിഞ്ഞാറും വടക്കും അശുഭഫലം.

ചന്ദ്രാഷ്ടവര്‍ഗ്ഗത്തിലെ "നിശിത്രിഭാഗം" (രാത്രിത്രിഭാഗം) കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

മണിമുഴങ്ങും കാവ് - Kalabhavan Mani, Kodungallur Bharani Songs



എന്താണ് സീമന്തോന്നയന സംസ്ക്കാരം?

  ഒരു സ്ത്രീ ഗര്‍ഭിണിയായികഴിഞ്ഞാല്‍ നാലാം മാസത്തില്‍ ആചരിക്കുന്ന ചടങ്ങാണ് സീമന്തോന്നയന സംസ്ക്കാരം എന്ന് പറയുന്നത്. ഇത് നാലാം മാസം മാത്രമല്ല; തുടര്‍ന്ന് ആറാം മാസത്തിലും എട്ടാം മാസത്തിലും ആചരിക്കാറുണ്ട്‌.

   ബന്ധുക്കളായ പക്വമതികള്‍, വിവാഹിതര്‍, സുഹൃത്തുക്കള്‍, ഗര്‍ഭാവസ്ഥയെപ്പറ്റി വിവരമുള്ള വൃദ്ധരായ സ്ത്രീകള്‍ എന്നിവര്‍ പ്രത്യേക ദിവസം ഗര്‍ഭിണിയെ സന്ദര്‍ശിക്കുന്ന ചടങ്ങാണിത്‌. ഈ ദിവസം, അവര്‍ ഗര്‍ഭവതിയോട് സത്സംഗതികള്‍ പറഞ്ഞിരിക്കുക മാത്രമല്ല; ഈശ്വരന് നിവേദിച്ച പാല്‍പ്പായാസം തുടങ്ങിയവ അവര്‍ക്ക് നല്‍കണം. കൂടാതെ, വിശുദ്ധമായ ആഹാരങ്ങള്‍ തയ്യാറാക്കി ഗര്‍ഭിണിയോടൊപ്പം മറ്റു സ്ത്രീകളും കഴിക്കണം. ഇതിനിടയില്‍ സന്തോഷവര്‍ത്തമാനങ്ങള്‍ പറയേണ്ടതും ബന്ധുക്കളായ സ്ത്രീകളുടെ ചുമതലയാകുന്നു.

    ഇപ്പറഞ്ഞ കാര്യങ്ങള്‍ പുത്തന്‍തലമുറയില്‍ പുതുമ തോന്നിക്കില്ലെങ്കിലും ഇവ ഗര്‍ഭിണിയില്‍ പല മാറ്റങ്ങളും സംഭവിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രവും മനശ്ശാസ്ത്രവും സമ്മതിച്ചിട്ടുള്ള കാര്യമാണ്. മറ്റുള്ളവര്‍ നല്‍കുന്ന വര്‍ത്തമാനങ്ങള്‍ ഗര്‍ഭിണിയുടെ മനസികോല്ലാസത്തിനും അതുവഴി ഗര്‍ഭസ്ഥശിശുവിന്‍റെ സുഗമമായ വളര്‍ച്ചയ്ക്കും ഉപകരിക്കുമെന്ന നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നുവെന്നു വേണം കരുതാന്‍. 

മരണച്ചുറ്റ് എന്താണ്?

  പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കുമുള്ള ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം, മരണം എന്നീ അഞ്ച് അവസ്ഥകള്‍ വാസ്തുശാസ്ത്രത്തിലുമുണ്ട്. 

  ഇതില്‍ മരണവിഭാഗത്തിലുള്ള അളവുകള്‍ അനുസരിച്ച് ഗൃഹം പണിതാല്‍ ദോഷഫലങ്ങള്‍ ഉണ്ടാകുമെന്ന് വാസ്തു അനുശാസിക്കുന്നു. ഈ എടുക്കുന്ന "ചുറ്റാണ്  " മരണച്ചുറ്റ്. വാസ്തുവില്‍ എടുക്കേണ്ടത് കൗമാരം, യൗവന കണക്കുകളാണ്.

  ഭൂമിയുടെ അധിപന്‍ സൂര്യനാണ്. ഓരോ ദിക്കിനും അനുയോജ്യമായ കണക്കുണ്ട്. ദിക്കനുസരിച്ച് ഗൃഹത്തിന് നല്‍കാവുന്ന ആകൃതിയെ കുറിച്ചും വാസ്തുവില്‍ പ്രതിപാദിക്കുന്നുണ്ട്. കിഴക്കിനും വടക്കിനും ഏത് ആകൃതിയും യോജിക്കും.  

ശിശുവിന്‍റെ നാവില്‍ എന്തിനാണ് "ഓം" എന്നെഴുതുന്നത്?

   കേള്‍ക്കുമ്പോള്‍ ഒരു പഴഞ്ചന്‍ ഏര്‍പ്പാടെന്നോ അന്ധവിശ്വാസമെന്നോ ഒക്കെ തോന്നാവുന്ന ഒരു ചടങ്ങാണിത്‌. ഇതിനെ പഴമക്കാര്‍ ജാതകര്‍മ്മ സംസ്ക്കാരം എന്നാണ് വിളിച്ചു വന്നിരുന്നത്. ഇന്ന് പലയിടത്തും കാണാനില്ലാത്തതും എന്നാല്‍ ചിലരുടെയിടയില്‍ ഭക്തിബഹുമാനത്തോടെ നടത്തിവരുന്നതുമായ ഒന്നാണ് ജാതകര്‍മ്മം.

  തണുപ്പേല്‍ക്കാത്ത സ്ഥലത്തിരുന്ന്, നല്ല ചിന്തകളോടെ, ശുദ്ധമായതും തണുപ്പ് മാറിയതുമായ വെള്ളം കൊണ്ട് കുഞ്ഞിനെ ആദ്യമായി കുളിപ്പിക്കണം. തുടര്‍ന്ന് ശുഭ്രവസ്ത്രത്തില്‍ പൊതിഞ്ഞ ശിശുവിനെ പിതാവിനെ ഏല്‍പ്പിക്കണം. ഏറ്റുവാങ്ങിയ കുഞ്ഞുമായി പിതാവ് നിലവിളക്കിനഭിമുഖമായി ഇരിക്കണം.

  അതിനുശേഷം, നെയ്യും, തേനും തുല്യം  കൂട്ടിച്ചേര്‍ത്ത് അതില്‍ സ്വര്‍ണ്ണവും ഉരച്ചമിശ്രിതം കൊണ്ട് പിതാവ് ശിശുവിന്‍റെ നാവില്‍ "ഓം" എന്നെഴുതണം. എന്നിട്ട്, കുഞ്ഞിനെ ആശീര്‍വദിക്കുകയും വേണം. ശിശു സത്യം പാലിക്കുന്നവനും പരിശുദ്ധിയുള്ളവനും മധുരമായി സംഭാഷണം ചെയ്യുന്നവനും ദീര്‍ഘായുസ്സുള്ളവനുമായിരിക്കമെന്നാണ് പിതാവ് ആശീര്‍വദിക്കേണ്ടതെന്നും വിധിയുണ്ട്.

  ഇങ്ങനെ ചെയ്തതിനുശേഷം മാതാവിന്‍റെ ശരീരത്തിലും ശിശുവിന്‍റെ ശരീരത്തിലും ഗൃഹത്തിലും തീര്‍ത്ഥം തളിക്കണം. സ്വര്‍ണ്ണത്തെ സത്യത്തിന്‍റെയും നെയ്യ് പരിശുദ്ധിയുടേയും തേന്‍ മധുരസംഭാഷണത്തിന്‍റെയും പ്രതീകമെന്നാണ് വിശ്വാസം. ഇവ മൂന്നും ഒരു ശിശുവില്‍ ഗുണകരമായ മാറ്റം വരുത്തുമെന്ന് ശാസ്ത്രവും സമ്മതിക്കുന്നു.

ചന്ദ്രാഷ്ടവര്‍ഗ്ഗഫലം

ചന്ദ്രാഷ്ടവര്‍ഗ്ഗഫലം


     അഞ്ചോ അതില്‍ കൂടുതലോ അക്ഷം ഉള്ള രാശികളില്‍ ചന്ദ്രന്‍ നില്‍ക്കുന്ന സമയം ശുഭകാര്യങ്ങള്‍ ആരംഭിക്കുന്നതിനു ഉത്തമമാണ്. 

     ഉദാഹരണമായി മിഥുനം, കര്‍ക്കിടകം, ധനു, മകരം, മേടം രാശികളില്‍ ചന്ദ്രന്‍ നില്‍ക്കുന്ന സമയം ഷോഡശസംസ്കാരങ്ങള്‍ (ഗര്‍ഭദാനം, പുംസവനം, സീമന്തം, ജാതകര്‍മ്മം, നാമക്രിയ, നിഷ്ക്രമണം, അന്നപ്രാശനം, ചൂടാകര്‍മ്മം, കര്‍ണ്ണവേധം, ഉപനയനം, വേദാധ്യയനം, കേശാന്തം, സ്നാനം, വിവാഹം, വൈവാഹികാഗ്നിചയനം, ആനാഗ്നിചയനം) നടത്തുന്നതിനും, അഭീഷ്ടകാര്യങ്ങളാരംഭിക്കുവാനും, ഈ കൂറുകളില്‍ പിറന്ന ഭാര്യാ - ഭര്‍ത്താവ്, രാജാവ്, സേവകന്‍, ഭൃത്യന്‍, ഗുരു, ശിഷ്യന്‍, ബന്ധു ഇവരോട് സഹകരിച്ചാല്‍ സമ്പത്തും, ഐശ്വര്യവും ലഭിക്കും. ഈ കൂറുകളില്‍ ജനിച്ചവരെ കണി കാണുന്നതിനും. ഇവര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നതിനും ഉത്തമമാണ്.

  നാലക്ഷമുള്ള കൂറുകള്‍ മേല്‍പറഞ്ഞവയ്ക്ക് സമം ഫലം. മൂന്നക്ഷമുള്ള കൂറുകള്‍ മേല്‍ പറഞ്ഞവയ്ക്കെല്ലാം അശുഭഫലം ഉളവാക്കും. 

പള്ളിവാള്‍ :- Kodungallur Devi Songs



കുറ്റി ലക്ഷണം

   വീടിന് സ്ഥാനനിര്‍ണ്ണയം നടത്തുമ്പോള്‍ അടിക്കുന്ന കുറ്റിയുടെ ലക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ഫലങ്ങള്‍.

   സ്ഥാനകുറ്റിയുടെ ചുവട് വിപരീതമായാല്‍ രോഗവും, വടക്ക് ആഗ്രവും പടിഞ്ഞാറ് ഭാഗം ചുവടുമായാല്‍ ഗൃഹനിര്‍മ്മാണം താമസിച്ചേ പൂര്‍ത്തിയാകുകയുള്ളൂ. കിഴക്ക് ആഗ്രവും പടിഞ്ഞാറ് ചുവടുമായാല്‍ ഒരിക്കലും പണിതീരാത്ത വീടും, കന്നിയില്‍ ചുവടും ഈശാനകോണില്‍ ആഗ്രവും വരികയാണെങ്കില്‍ ഐശ്വര്യവും ഉണ്ടാകുന്നു. സ്ഥാനകുറ്റി ഉണക്കമരമായാല്‍ അശുഭവും, പാലുള്ളതായാല്‍ ശുഭവും ആകുന്നു. കുറ്റിയുടെ വെട്ടുഭാഗം മേല്പ്പോട്ട് എങ്കില്‍ ശുഭവും, ഇരുവശങ്ങളെങ്കില്‍ ദോഷവും ഫലം.

ചന്ദ്രാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?


ചന്ദ്രാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?

ചന്ദ്രാഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുമ്പോള്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍നിന്ന് 3,6,7,8,10,11 എന്നീ രാശികളിലാണ് അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- ചിങ്ങത്തില്‍ സൂര്യന്‍ നില്‍ക്കുന്നതെങ്കില്‍ തുലാം, മകരം, കുംഭം, മീനം, ഇടവം, മിഥുനം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,3,6,7,10,11 എന്നീ  രാശികളിലാണ് അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- കര്‍ക്കിടകത്തിലാണ് ചന്ദ്രന്‍ നില്‍ക്കുന്നതെങ്കില്‍ കര്‍ക്കിടകം, കന്നി, ധനു, മകരം, മേടം, ഇടവം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 2,3,5,6,9,10,11 എന്നീ രാശികളിലാണ് അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- കുജന്‍ മേടത്തിലാണ് നില്‍ക്കുന്നതെങ്കില്‍ ഇടവം, മിഥുനം, ചിങ്ങം, കന്നി, ധനു, മകരം, കുംഭം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതേണ്ടത്.

ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,3,4,5,7,8,10,11 എന്നീ രാശികളിലാണ് അക്ഷം എഴുത്തേണ്ടത്.
ഉദാഹരണം :- ബുധന്‍ കന്നിയിലാണ് നില്‍ക്കുന്നതെങ്കില്‍ കന്നി, വൃശ്ചികം, ധനു, മകരം, മീനം, മേടം, മിഥുനം, കര്‍ക്കിടകം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,10,11 എന്നീ രാശികളിലാണ് ഓരോ അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- വ്യാഴം ധനുവിലാണ് നില്‍ക്കുന്നതെങ്കില്‍ ധനു, മകരം, മീനം, മിഥുനം, കര്‍ക്കിടകം, കന്നി, തുലാം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം. 

ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,4,5,7,9,10,11 എന്നീ രാശികളിലാണ് അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- ശുക്രന്‍ തുലാത്തിലാണ് നില്‍ക്കുന്നതെങ്കില്‍ ധനു, മകരം, കുംഭം, മേടം, മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,11 എന്നീ രാശികളിലാണ് ഓരോ അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- ശനി കുംഭത്തില്‍ നിന്നാല്‍ മേടം, മിഥുനം, കര്‍ക്കിടകം, ധനു രാശികളില്‍ ഓരോ അക്ഷം എഴുതണം.

ലഗ്നരാശിയില്‍ നിന്ന് 3,6,10,11 എന്നീ രാശികളിലാണ് ഓരോ അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- മിഥുനം രാശി ലഗ്നമാണെങ്കില്‍, ചിങ്ങം, വൃശ്ചികം, മീനം, മേടം രാശികളില്‍ ഓരോ അക്ഷം എഴുതണം.

മേല്‍പ്പറഞ്ഞ വിധം ചന്ദ്രന്റെ അഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കണം.

മേല്‍പ്പറഞ്ഞ രാശിസ്ഥാനങ്ങള്‍ അനുസരിച്ച് നിര്‍മ്മിച്ച ചന്ദ്രാഷ്ടവര്‍ഗ്ഗം താഴെ കൊടുക്കുന്നു.

ചന്ദ്രാഷ്ടവര്‍ഗ്ഗഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

നേരത്തെ പല്ലുമുളയ്ക്കുന്ന ശിശു വൈകിയേ സംസാരിക്കുകയുള്ളോ?

  ഒരു ശിശു ജനിച്ചാല്‍ അതിന്റെ കൊഞ്ചലും കുഴയലുമൊക്കെ കേള്‍ക്കാന്‍ ഏവര്‍ക്കും താല്‍പ്പര്യമാണ്. അവ്യക്തമായ ശബ്ദത്തില്‍ ഉച്ചാരണശുദ്ധിയില്ലാതെ സംസാരിക്കുന്ന കുട്ടികളെ വീണ്ടും വീണ്ടും സംസാരിപ്പിക്കാന്‍ മാതാപിതാക്കളും ബന്ധുക്കളുമൊക്കെ നിര്‍ബന്ധിക്കാറുമുണ്ട്.

  ചില കുട്ടികള്‍ക്ക് നേരത്തെ പല്ലുമുളയ്ക്കും. ചിലര്‍ക്കാകട്ടെ വൈകിയേ പല്ല് മുളയ്ക്കൂ. എന്നാല്‍ നേരത്തെ പല്ലുമുളയ്ക്കുന്ന ശിശുക്കള്‍ വൈകിമാത്രമേ സംസാരിക്കുകയുള്ളുവെന്ന് ഒരു വിശ്വാസമുണ്ട്‌. ഈ വിശ്വാസം ശരിയാണെന്ന് തന്നെ തോന്നും ശിശുക്കളെ പരിശോധിച്ചാല്‍. നേരത്തെ പല്ലുമുളയ്ക്കുന്ന കുട്ടികള്‍ വൈകിമാത്രമാണ് സംസാരിക്കുന്നത്. ഇതിനുപിന്നില്‍ എന്താണെന്ന് ആരും അത്ര ശ്രദ്ധിക്കാറുമില്ല.

  എന്നാല്‍, നേരത്തെ പല്ലുമുളയ്ക്കുന്ന കുട്ടികള്‍ വൈകിമാത്രമേ സംസാരിക്കുന്നതിനു പിന്നില്‍ വ്യക്തമായ കാരണമുണ്ട്. സംസാരിക്കാന്‍ വേണ്ടുന്ന പ്രധാനപ്പെട്ട അവയവം നാക്കാണ്. പക്ഷേ, പല്ല് കൂടുന്നതുകൊണ്ട്‌ സംസാരിക്കാന്‍ വേണ്ടുന്ന നാവിന് തടസ്സം നേരിടേണ്ടിവരുന്നു. അതുകൊണ്ടാണ് നേരത്തെ പല്ലുമുളയ്ക്കുന്ന കുട്ടികള്‍ വൈകി മാത്രം സംസാരിച്ചു തുടങ്ങുന്ന പ്രകൃതം കാണപ്പെടുന്നത്.

മുറികളുടെ സ്ഥാനം

      ഊര്‍ജ്ജസംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുറികളുടെ സ്ഥാനം ക്രമീകരിച്ചിരിക്കുന്നത്. ഈ ഊര്‍ജ്ജം എല്ലാ മുറികളിലേയ്ക്കും എത്തിച്ചേരുവാനാണ് ഓരോ മുറിക്കും അതിനുചേര്‍ന്ന സ്ഥാനങ്ങള്‍ വാസ്തുവില്‍ നല്‍കിയിരിക്കുന്നത്. മുറികള്‍ സ്ഥാനം തെറ്റിവച്ചാല്‍ ഊര്‍ജ്ജ വ്യതിയാനം സംഭവിക്കുന്നു. ഈ വ്യതിയാനമാണ് മാനസിക പ്രശ്നങ്ങള്‍ നമ്മളില്‍ സൃഷ്ടിക്കുന്നത്.

   ഉദാഹരണത്തിനായി ലിവിങ്ങ് റൂമിലിരുന്നാല്‍ എതിര്‍വശത്ത് ഒരു ടോയലറ്റ് നല്‍കിയാല്‍ ഇത് കാണുന്നവരെ മാത്രമല്ല ഉപയോഗിക്കുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാകും.

ദിനത്രിഭാഗഫലം - സൂര്യാഷ്ടവര്‍ഗ്ഗം

ദിനത്രിഭാഗഫലം - സൂര്യാഷ്ടവര്‍ഗ്ഗം

ജാതകത്തില്‍ സൂര്യന്‍ നില്‍ക്കുന്ന രാശിമുതല്‍ 4 രാശികളിലെയും. 

   സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ അഞ്ചാമത്തെ രാശിമുതല്‍ 4 രാശികളിലെയും.

   സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ ഒന്‍പതാമത്തെ രാശിമുതല്‍ 4 രാശികളിലെയും സംഖ്യകള്‍ വെവ്വേറെ കൂട്ടിയെടുക്കണം. 

   ഈ മൂന്ന് സംഖ്യകള്‍ പകല്‍ സമയത്തെ 3 ആയി ഭാഗിച്ചാല്‍ വരുന്ന ഓരോ ഭാഗങ്ങളിലെയും സംഖ്യകളാണ്. ഇതില്‍ ഏതു ഭാഗത്തിലാണോ അധികം സംഖ്യയുള്ളത് ആ ഭാഗസമയമാണ് നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ ഉത്തമം. ആ സമയത്ത് ചെയ്യുന്ന ഏതു കാര്യവും ശുഭമായി പര്യവസാനിക്കും. അതിനുതാഴെ സംഖ്യ വരുന്ന ഭാഗസമയം ശുഭാശുഭം തുല്യമായിരിക്കും.

ഉദാഹരണം:-
  ഉദാഹരണമായി കാണിച്ച സൂര്യാഷ്ടവര്‍ഗ്ഗത്തില്‍ സൂര്യന്‍ ചിങ്ങത്തില്‍ നില്‍ക്കുന്നതുകൊണ്ട് അതുമുതല്‍ 4 രാശിയിലെ സംഖ്യകള്‍ കൂട്ടിയാല്‍ 5+5+3+5 = 18 ഈ സംഖ്യ ഉദയം മുതല്‍ 10 നാഴിക പുലരുവോളമുള്ള ആദ്യഭാഗത്തിലെ സംഖ്യാണ്.

  അഞ്ചാമത്തെ രാശി ധനുമുതല്‍ നാലുരാശിയിലെ സംഖ്യകൂട്ടിയാല്‍ 3+2+4+4 = 13. ഇതു രണ്ടാമത്തെ 10 നാഴിക സമയത്തിലെ സംഖ്യ 

  ഒന്‍പതാമത്തെ രാശിമുതല്‍ 4 രാശികളിലെ സംഖ്യകൂട്ടിയാല്‍ 6+7+2+2 = 17. ഇത് പകല്‍ സമയത്തെ മൂന്നാമത്തെ 10 നാഴിക സമയത്തെ സംഖ്യ.

  അപ്പോള്‍  ദിനത്രിഭാഗങ്ങള്‍ 18, 13, 17 എന്ന് കിട്ടി. ഇതില്‍ ആദ്യഭാഗത്തെ സംഖ്യ കൂടുതലാകയാല്‍ ഉദയം മുതല്‍ 10 നാഴിക പുലരുവോളം ഈ ജാതകകാരന് ഏതു ശുഭകാര്യാരംഭങ്ങള്‍ക്കും ഉത്തമസമയമാണ്. മധ്യം 10 നാഴിക പുലരുവോളമുള്ള സമയം ഏറ്റവും അശുഭസമയമാണ്. മൂന്നാമത്തെ 10 നാഴിക സമയം സമഫലം ചെയ്യും. ഇപ്രകാരം ഓരോ ജാതകത്തിലെയും ഗ്രഹനിലക്കള്‍ക്കനുസരിച്ച് സൂര്യാഷ്ടവര്‍ഗ്ഗമുണ്ടാക്കി ഫലങ്ങളെ അറിയണം.

ചന്ദ്രാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ഉണരൂ ഉണരൂ - Guruvayur Video Songs



ശിശുവിന്റെ തലയില്‍ ചീപ്പ് ഉപയോഗിക്കാമോ?

  കുട്ടി പിറന്നു കഴിഞ്ഞാല്‍ ഒരു വയസ്സുവരെ തലയില്‍ ചീപ്പ് ഉപയോഗിക്കരുതെന്ന് വിധിയുണ്ട്. ഇത് മുത്തശ്ശിമാര്‍ അമ്മമാരെ ഓര്‍മ്മിപ്പിക്കുന്നത് പതിവാണ്. അതായത് ഗര്‍ഭവസ്ഥകാലത്തെ മുടിമുറിച്ചതിന് ശേഷം വളരുന്ന പുതിയ മുടി മതി ചീപ്പ് കൊണ്ട് കോതി ഒതുക്കാനെന്നു സാരം.


   ശിശുവിന്റെ തല വളര്‍ച്ചയെത്താതിരിക്കുന്നതിനാലും തല ഉറയ്ക്കാത്തതിനാലും ചീപ്പ് ഉപയോഗിച്ചാല്‍ തലയ്ക്ക് ക്ഷതമേല്‍ക്കുമെന്ന് സാരം.

വാസ്തുഉപകരണങ്ങള്‍ എന്തെല്ലാം?

  വാസ്തു ഉപകരണങ്ങളില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ടത് ശില്പിയുടെ കണ്ണാണ്. അളവുകളില്‍ ഉള്‍പ്പെടെ ഉണ്ടാകാവുന്ന തെറ്റുകുറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍ തന്നെ കണ്ടുപിടിക്കാനുള്ള കഴിവ് വാസ്തുശില്പിയുടെ കണ്ണുകള്‍ക്കുണ്ടായിരിക്കണം.

   അംഗുലം രേഖപ്പെടുത്തിയുള്ള അളവുകോല്‍, തൂക്കുകട്ട, നൂല്‍മട്ടം നോക്കുന്ന കണപ്പ്. ഡിവൈഡര്‍, അളവുകള്‍ രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം ഇവയാണ് മറ്റു വാസ്തു ഉപകരണങ്ങള്‍. വാസ്തുശാസ്ത്രത്തില്‍ ദിക്കുകള്‍ക്കനുസൃതമായി സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും കിടപ്പ് നിര്‍ണ്ണയിക്കുന്നതിന് വിവിധതരം ടേപ്പുകള്‍ ഉപയോഗിക്കുന്നു. നേര്‍രേഖയിലുള്ള നീളം അളക്കുന്നതിനാണ് ടേപ്പ് ഉപയോഗിക്കുന്നത്.

സൂര്യാഷ്ടവര്‍ഗ്ഗങ്ങളുടെ ദിക്ക് ഫലങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?


സൂര്യാഷ്ടവര്‍ഗ്ഗങ്ങളുടെ ദിക്ക് ഫലങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?

  മേടം, ചിങ്ങം, ധനു ഈ രാശികളിലെ സംഖ്യകളെ ഒന്നിച്ചുകൂട്ടുക. 6+5+3 = 14. ഈ പതിന്നാല് കിഴക്ക് ദിക്കിലെ സംഖ്യയാണ്.

  ഇടവം, കന്നി, മകരം ഈ രാശികളിലെ സംഖ്യ ഒന്നിച്ചുകൂട്ടുക7+5+2 = 14. ഈ പതിന്നാല് തെക്ക് ദിക്കിലെ സംഖ്യയാണ്.

  മിഥുനം, തുലാം, കുംഭം ഈ മൂന്നു രാശികളിലെ സംഖ്യ ഒന്നിച്ചുകൂട്ടുക 2+3+4 = 9. ഈ ഒന്‍പത് പടിഞ്ഞാറ് ദിക്കിലെ സംഖ്യയാണ്.

  കര്‍ക്കിടകം, വൃശ്ചികം, മീനം ഈ മൂന്നു രാശികളിലെ സംഖ്യകള്‍ ഒന്നിച്ചുകൂട്ടുക 2+5+4 = 11. ഈ പതിനൊന്ന് വടക്ക് ദിക്കിലെ സംഖ്യയാണ്.

  ഇങ്ങനെ മേടം മുതല്‍ ത്രികോണ രാശികളിലെ സംഖ്യകള്‍ കൂട്ടി മേടം ആദിയായി കിഴക്ക് മുതല്‍ നാല് ദിക്കുകളെ പരിഗണിക്കണം. അവയില്‍ അധികം സംഖ്യവരുന്ന ദിക്കുകളേതോ ആ ദിക്കുകളിലുള്ള ശിവഭഗവാനെ, രാജാവിനെ, രാജപ്രമുഖനെ, മന്ത്രിയെ സേവ ചെയ്‌താല്‍ ജാതകക്കാരന് ജീവിതവിജയം, ഐശ്വര്യം, ഇഷ്ടകാര്യലാഭം എന്നിവ അനുഭവിക്കും.

   ഉദാഹരണത്തിനായി ഇവിടെ കാണിച്ച സൂര്യാഷ്ടവര്‍ഗ്ഗത്തില്‍ മേഷാദിയായി (മേടം മുതല്‍ക്ക്‌) ത്രികോണ രാശികളിലെ സംഖ്യകള്‍ കൂട്ടിയതില്‍ കിഴക്കും തെക്കും തുല്യസംഖ്യകള്‍ കിട്ടിയതിനാല്‍ (സംഖ്യ 14) ഈ ജാതകകാരന് ആ രണ്ടു ദിക്കില്‍നിന്നും മേല്പറഞ്ഞ ഫലങ്ങള്‍ അനുഭവിക്കും. വടക്ക് ദിക്കില്‍ 11 സംഖ്യ വരുകയാല്‍ മേല്പറഞ്ഞ വ്യക്തികള്‍ വടക്ക് ദിക്കിലാണെങ്കില്‍ അവരെ സേവിച്ചാല്‍ ഗുണദോഷങ്ങള്‍ തുല്യമായി സമ്മിശ്രമായി അനുഭവിക്കും. ഏറ്റവും കുറഞ്ഞ സംഖ്യ പടിഞ്ഞാറാകയാല്‍ (സംഖ്യ 9) അവിടെയുള്ളവരെ സേവിച്ചാല്‍ ഫലം ആശുഭമായിരിക്കും.

ദിനത്രിഭാഗഫലം - സൂര്യാഷ്ടവര്‍ഗ്ഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്ന സ്ത്രീയ്ക്ക് വയര്‍ കൂടുതലുണ്ടാകുമോ?

    പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്ന സ്ത്രീയ്ക്ക് വയര്‍ കൂടുതലുണ്ടാകുമെന്ന് മുതിര്‍ന്ന സ്ത്രീകള്‍ പറയാറുണ്ട്‌. പ്രസവശേഷം കുട്ടി പെണ്ണാണെന്ന് തിരിച്ചറിയുന്നതോടെ മുത്തശ്ശിമാര്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണെന്ന് ബോദ്ധ്യപ്പെടും.

   പഴയകാലത്ത് ഇപ്പോഴത്തേതുപോലെ കുട്ടി ആണോ പെണ്ണോ എന്നറിയാന്‍ ആധുനികമാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു. പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്ന സ്ത്രീയ്ക്ക് വയര്‍ കൂടുതലുണ്ടാകുന്നതിനു കാരണമുണ്ട്. ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്നതും പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്നതും തമ്മില്‍ വളരെ വലിയ വ്യത്യാസങ്ങള്‍ കാണപ്പെടാറില്ല. എന്നാല്‍ ആണ്‍കുട്ടിയെ ആവരണം ചെയ്തിരിക്കുന്ന ദ്രാവകത്തെക്കാള്‍ കൂടുതലായിരിക്കും പെണ്‍കുട്ടിയെ ആവരണം ചെയ്തിരിക്കുന്ന ദ്രാവകം. ഇതുകൊണ്ടാണ് പെണ്‍കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുന്ന ഗര്‍ഭിണികളുടെ വയര്‍ വലുതായി കാണപ്പെടുന്നത്.

പഴയകിണര്‍ മറഞ്ഞുകിടപ്പുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം?

  കൂപപ്രശ്ന സമയത്ത് ഇടവത്തില്‍ ചന്ദ്രനും മീനത്തില്‍ ശുക്രനും നിന്നാല്‍ വളരെ ആഴത്തില്‍ രണ്ടു കിണറുകള്‍ മറഞ്ഞു കിടപ്പുണ്ടെന്നര്‍ത്ഥം. ആദിത്യന്‍ ആരൂഡത്തിന്റെ ഏഴിലും ചന്ദ്രന്‍ ലഗ്നാല്‍ ഏഴിലും വന്നാല്‍ പഴയ കിണര്‍ മറഞ്ഞുകിടപ്പുണ്ടെന്ന് തന്നെ പറയാം. രാഹു സൂര്യചന്ദ്രന്മാരോടുകൂടി നാലാംഭാവത്തില്‍ വന്നാല്‍ പ്രഷ്ടാവ് നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥാനത്ത് പഴയകിണര്‍ ഉണ്ടായിരിക്കും. പ്രശ്നസമയത്ത് സൂര്യപരിവേഷം (ചുറ്റുന്ന വൃത്തരേഖ) ഉണ്ടായിരുന്നാല്‍ പഴയകിണര്‍ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്.

സൂര്യാഷ്ടവര്‍ഗ്ഗഫലം


സൂര്യാഷ്ടവര്‍ഗ്ഗഫലം

 സൂര്യാഷ്ടവര്‍ഗ്ഗമിട്ടുകഴിഞ്ഞാല്‍ നാലില്‍ അധികം സംഖ്യകളുള്ള (അക്ഷങ്ങള്‍)  രാശികള്‍ ഏതെല്ലാമാണോ ആ രാശികളുടെ പേരുള്ള മാസങ്ങള്‍ ജാതകന് വിവാഹം നടത്താന്‍ ഉത്തമമാണ്. അവ ശുഭകാര്യങ്ങളായ കാര്യങ്ങള്‍ ആരംഭിക്കുന്നതിനും, ദൂരയാത്ര ചെയ്യേണ്ടിവരുമ്പോള്‍ യാത്രപുറപ്പെടുന്നതിനും, ധാര്‍മ്മികമായ കാര്യങ്ങള്‍ ചെയ്യുന്നതിനും ഉത്തമമായ മാസങ്ങളാണ്. അഞ്ചില്‍ കുറഞ്ഞ സംഖ്യയുള്ള മാസങ്ങള്‍ മേല്‍ പറഞ്ഞവയ്ക്കുത്തമങ്ങളല്ല. അക്ഷം കുറയുന്തോറും ഫലം ശൂന്യമാകും. നാലക്ഷമുള്ള മാസങ്ങള്‍ സമഫലം മാത്രമേ ചെയ്യൂ. മൂന്നക്ഷമുള്ള രാശിയില്‍ സൂര്യന്‍ വരുമ്പോള്‍ വഴിനടത്തംകൊണ്ട് (അലച്ചില്‍) ക്ഷീണം സംഭവിക്കും. രണ്ടക്ഷം ഉള്ള രാശിയില്‍ സൂര്യന്‍ വരുമ്പോള്‍ പാപകര്‍മ്മം ചെയ്യും. ഒരക്ഷമുള്ള രാശിയില്‍ സൂര്യന്‍ വരുമ്പോള്‍ രോഗബാധയുണ്ടാകും. അക്ഷമൊന്നുമില്ലാതെ രാശിയില്‍ സൂര്യന്‍ വരുമ്പോള്‍ മരണാനുഭവങ്ങള്‍ ഉണ്ടാകും.

  സൂര്യാഷ്ടവര്‍ഗ്ഗങ്ങളുടെ ദിക്ക് ഫലങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

   മൂന്നുവിധ ദുഃഖങ്ങളില്‍ നിന്നും ശാന്തി ലഭിക്കുന്നതിന്റെ പ്രതീകമായിട്ടാണ്‌ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ എന്ന് ജപിക്കുന്നത്. ദുഃഖങ്ങളെ മൂന്നായിട്ടാണ് തിരിച്ചിട്ടുള്ളത്. അതില്‍ ആദ്യത്തേത് ആദ്ധ്യാത്മികമായ ദുഃഖമാണ്. ശാരീരികമായ ആധികളില്‍ നിന്നും വ്യാധികളില്‍ നിന്നും ഉണ്ടാകുന്നതാണിത്. രണ്ടാമത്തേത് അതിഭൗതീകദുഃഖമാണ്. ക്ഷുദ്രജന്തുക്കളാലും, കള്ളന്‍, വഞ്ചകന്‍, ശത്രു എന്നിവരാലും ഉണ്ടാകുന്ന ദുഃഖമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മൂന്നാമത്തേതും അവസാനത്തേതുമായ ദുഃഖം അതിദൈവീകദുഃഖമാണ്. പ്രകൃതിക്ഷോഭത്താലും പ്രതികൂലാവസ്ഥയാലും ഉണ്ടാകുന്ന ദുഃഖമാണിത്. ഈ മൂന്നുവിധ ദുഃഖങ്ങളില്‍ നിന്നും മോചനം നല്‍കേണമേയെന്നാണ് ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ കൊണ്ടര്‍ത്ഥമാക്കുന്നത്.

കൂപപ്രശ്നത്തില്‍ ജലസ്ഥിതി കണ്ടുപിടിക്കുന്നത് എങ്ങനെ?

1.  പൃശ്ചകന്‍ കഴുത്തിനു മുകളില്‍ സ്പര്‍ശിച്ചാല്‍ വടക്കുകിഴക്ക്‌ മൂലയില്‍ ജലം ഉള്ളതായി പറയണം.

2. പൃശ്ചകന്‍ തന്‍റെ ശരീരത്തിലെ ഇടതുഭാഗത്തെയാണ് സ്പര്‍ശിക്കുന്നതെങ്കില്‍ ജലം തെക്കുപടിഞ്ഞാറെ മൂലയിലുണ്ടെന്നു പറയണം.

3. പൃശ്ചകന്‍ ശരീരത്തിലെ മാംസളമായ ഭാഗത്തെയാണ് സ്പര്‍ശിക്കുന്നത് എങ്കില്‍ കിണറ്റിലെ വെള്ളത്തില്‍            ചെളി കാണും.

4. പൃശ്ചകന്‍ നെറ്റിയെയാണ് സ്പര്‍ശിച്ചതെങ്കില്‍ കിണറ്റില്‍ പാറകള്‍ ഉള്ളതായി പറയാം.

   കൂപപ്രശ്നത്തില്‍ ലഗ്നമോ ആരൂഡമോ ചരരാശിയില്‍ വരികയും അവിടെ രാഹുവും ചന്ദ്രനും നില്‍ക്കുകയും ചെയ്‌താല്‍ ഉദ്ദിഷ്ടസ്ഥലത്ത് കിണറ് കുഴിച്ചാല്‍ വെള്ളം ഉണ്ടാകും.

  ഏതു വ്യക്തിയുടെ ആവശ്യത്തിനു വേണ്ടിയാണോ  പ്രശ്നം വയ്ക്കുന്നത് ആ വ്യക്തിയെ "പൃശ്ചകന്‍" എന്നുപറയുന്നു

സൂര്യാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?

സൂര്യാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?

  ജാതകത്തിലെ ഗ്രഹസ്ഥിതിയില്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം.
 ഉദാഹരണം :- സൂര്യന്‍ ചിങ്ങത്തിലാണ് നില്‍ക്കുന്നതെങ്കില്‍ ചിങ്ങം, കന്നി, വൃശ്ചികം, കുംഭം, മീനം, മേടം, ഇടവം, മിഥുനം എന്നീ സ്ഥാനങ്ങളില്‍ ഓരോ അക്ഷമെഴുതണം. 

  ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,6,10,11 എന്നീ സ്ഥാനങ്ങളില്‍ ഓരോ അക്ഷമെഴുതണം.
 ഉദാഹരണം :- ചന്ദ്രന്‍ കര്‍ക്കിടകത്തിലാകുകയാണെങ്കില്‍ കന്നി, ധനു, മേടം, ഇടവം എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം.

  കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം.
  ഉദാഹരണം :- മേടം രാശിയിലാണ് കുജന്‍ നില്‍ക്കുന്നതെങ്കില്‍ മേടം, ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം.

  ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,9,10,11,12 എന്നീ സ്ഥാനങ്ങളില്‍ ഓരോ അക്ഷമെഴുതണം.
  ഉദാഹരണം :-  ബുധന്‍ കന്നിയില്‍ ആണ് നില്‍ക്കുന്നതെങ്കില്‍ വൃശ്ചികം, മകരം, കുംഭം, ഇടവം, മിഥുനം, കര്‍ക്കിടകം , ചിങ്ങം എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം.

 വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് 5,6,9,11 എന്നീ സ്ഥാനങ്ങളില്‍ ഓരോ അക്ഷമെഴുതണം.
  ഉദാഹരണം :- വ്യാഴം ധനിവിലാണ് നില്‍ക്കുന്നതെങ്കില്‍ മേടം, ഇടവം, ചിങ്ങം, തുലാം എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം.

   ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 6,7,12 എന്നീ സ്ഥാനങ്ങളില്‍ ഓരോ അക്ഷമെഴുതണം.
  ഉദാഹരണം :- ശുക്രന്‍ തുലാത്തിലാണ് നില്‍ക്കുന്നതെങ്കില്‍ മീനം, മേടം, കന്നി, എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം.

  ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,910,11 എന്നീ സ്ഥാങ്ങളില്‍ ഓരോ അക്ഷമെഴുതണം.
  ഉദാഹരണം :- കുംഭം രാശിയിലാണ് ശനി നില്‍ക്കുന്നതെങ്കില്‍ കുംഭം, മീനം, ഇടവം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം. 

  ലഗ്നരാശിയേതോ അതില്‍ നിന്ന് 3,4,6,10,11,12 എന്നീ സ്ഥാനങ്ങളില്‍ ഓരോ അക്ഷമെഴുതണം.
  ഉദാഹരണം :- ലഗ്നം മിഥുനമാണെങ്കില്‍ ചിങ്ങം, കന്നി, വൃശ്ചികം, മീനം, മേടം, ഇടവം എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം

  ഇങ്ങനെ അക്ഷങ്ങളൊന്നൊന്നായി എഴുതികഴിഞ്ഞശേഷം ഓരോന്നിലെയും അക്ഷങ്ങള്‍ കൂട്ടിയെഴുതണം. ആ സംഖ്യകള്‍ ജാതകത്തില്‍ രാശിചക്രംവരച്ച് അതാത് രാശിയില്‍ രേഖപ്പെടുത്തണം.

ഉദാഹരണം :-


വെളുത്തുള്ളി ഉണ്ടേല്‍ മഴതുള്ളി വേണ്ട

  വെളുത്തുള്ളി ഉണ്ടേല്‍ മഴതുള്ളി വേണ്ട - മുന്‍തലമുറയോടൊപ്പം അന്യം നിന്നുപോയ അസംഖ്യം വിശ്വാസങ്ങളിലൊന്നാണിത്. 

  ദൈനംദിന ആഹാരക്രമത്തില്‍ വെളുത്തുള്ളി ഉള്‍പ്പെട്ടിട്ടില്ലെങ്കിലും കേരളീയരുടെ പല കറികളിലും ഒരു പ്രധാന ഘടകമായി വെളുത്തുള്ളി നിലകൊള്ളുകയാണ്.

  വെളുത്തുള്ളിയുടെ പൗരാണികബാന്ധവവും വളരെ പ്രസിദ്ധമാണ്.

  പാലാഴി കടഞ്ഞുകിട്ടിയ അമൃതകുംഭത്തിനായി ദേവാസുരന്മാര്‍ തമ്മില്‍ നടന്ന തര്‍ക്കത്തിനിടയില്‍ കുംഭത്തിനുള്ളില്‍ നിന്നും തെറിച്ചുവീണ അമൃതിന്റെ തുള്ളകളാണ് വെളുത്തുള്ളി എന്നാണ് പുരാണത്തിലെ വെളുത്തുള്ളി ഉല്‍പ്പത്തികഥ.
  അദ്ഭുതകരമായ ഔഷധവീര്യമാണ് വെളുത്തുള്ളിയെ മഴത്തുള്ളിയുമായി ബന്ധപ്പെടുത്തിയത്. എന്നാല്‍ ഈ ചൊല്ല് മഴത്തുള്ളി ഔഷധമാണ് എന്ന അര്‍ത്ഥത്തിലല്ലെന്നതാണ് രസകരം.

  വളരെ വേഗത്തില്‍ പരിസരം പോലും മറന്നു പായുന്നവരെ നോക്കി. "ഹോ.... അവന്‍ വായുഗുളിക വാങ്ങാന്‍ പോകുന്ന പോക്ക" എന്ന് പലരും പറയാറുണ്ട്‌. പെരുമഴയെന്നല്ല, കൊടുങ്കാറ്റായാലും ഇത്തരക്കാര്‍ ചുറ്റുപാടുകള്‍ പോലും ശ്രദ്ധിക്കാതെ മരണപ്പാച്ചില്‍ നടത്തും.

  വീട്ടില്‍ അല്പം വെളുത്തുള്ളി ഉണ്ടെങ്കില്‍ മഴ നനഞ്ഞുള്ള പാച്ചില്‍ വേണ്ടെന്നും, അത് കഴിച്ച് വായുക്ഷോഭത്തില്‍ നിന്നും മുക്തി നേടാമെന്നുമാണ് ഈ ചൊല്ലിന്റെ സാധൂകരണം.

  ആഹാരത്തിലെ വിഷാംശം അകറ്റാനും മനുഷ്യശരീരത്തിലെ ദാഹനേന്ദ്രിയത്തെ ഉത്തേജിപ്പിക്കാനും വെളുത്തുള്ളിക്ക് കഴിയുമെന്ന് പണ്ടുമുതലേ മലയാളി മനസ്സിലാക്കിയിരുന്നു.

  എന്നാല്‍ അമിതമായ വെളുത്തുള്ളി ഉപയോഗം പുരുഷബീജാണുക്കളുടെ എണ്ണം കുറയ്ക്കുമെന്ന് അടുത്തിടെ പുറത്തുവന്ന ഒരു ഗവേഷണ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

കൂപപ്രശ്നം വയ്ക്കുന്നത് എന്തിന്?

   കൂപപ്രശ്നമെന്നാല്‍ കിണറിനെ സംബന്ധിക്കുന്ന പ്രശ്നം എന്നര്‍ത്ഥം. ശുചിത്വത്തിനും ശുദ്ധിക്കും വലിയ പ്രാധാന്യം നല്‍കിയിരിക്കുന്ന കേരളീയര്‍ അവരുടെ ജീവിതത്തില്‍ ശുദ്ധജലത്തിന് അത്ര തന്നെ പ്രാധാന്യം നല്‍കിവരുന്നു. അതിനാല്‍ കിണര്‍, കുളം ഇവ ഓരോ വീടിന്‍റെയും ക്ഷേത്രത്തിന്‍റെയും പ്രധാന ഭാഗമാകുന്നു. കൂപപ്രശ്നത്തിന്‍റെ സഹായത്തോടുകൂടിയാണ് ക്ഷേത്രപരിസരത്തും ഗൃഹപരിസരത്തും കൂപം (കിണര്‍) ഏതു സ്ഥാനത്താണ് നിര്‍മ്മിക്കേണ്ടതെന്ന് നിശ്ചയിക്കുന്നത്. കൂപ പ്രശ്നത്തില്‍കൂടി ഗൃഹപരിസരത്തും ക്ഷേത്രപരിസരത്തും ഭൂമിയുടെ അന്തര്‍ഭാഗത്ത് ജലം എവിടെയുണ്ടെന്ന് കണ്ടുപിടിച്ച് അവിടെ കിണറും കുളവും കുഴിക്കുന്ന സമ്പ്രദായമാണ് പണ്ടുമുതല്‍ക്കേ നിലനിന്നിരുന്നത്. ഇന്നും പ്രാചീന വാസ്തുക്കാരന്‍മാര്‍ ഇത് അനുഷ്ഠിച്ചു വരുന്നു.

അഷ്ടവര്‍ഗ്ഗം എന്നാല്‍ എന്ത്?

അഷ്ടവര്‍ഗ്ഗം എന്നാല്‍ എന്ത്?

  സൂര്യന്‍ മുതല്‍ ശനി വരെയുള്ള ഗ്രഹങ്ങളുടെ അഷ്ടവര്‍ഗ്ഗ രചനാരീതിയും സമുദായാഷ്ടവര്‍ഗ്ഗ രചനാരീതിയും അവയുടെ സാമാന്യ ഫലഭാഗവും ഈ website ല്‍ തുടര്‍ന്ന് വിവരിക്കുന്നതാണ്.  

   ഒരു ജാതകത്തിലെ ഗ്രഹനിലയെ ആസ്പദമാക്കി സൂര്യന്‍ മുതല്‍ ശനിവരെയുള്ള ഏഴു ഗ്രഹങ്ങളും തങ്ങളുടെ ചാരകാലത്ത് ആ ജാതകന് എന്തെല്ലാം ഗുണദോഷാനുഭവങ്ങളെയാണ് പ്രദാനം ചെയ്യുന്നതെന്നും, ലഗ്നം തുടങ്ങി 12 ഭാവങ്ങളിലും ഓരോ ഗ്രഹങ്ങള്‍ക്കുമുള്ള ബന്ധങ്ങളെന്താണെന്നും അവന്റെ ആയുസ്സ്, ഭാഗ്യം, ശുഭാശുഭകര്‍മ്മങ്ങള്‍ ചെയ്യേണ്ട പ്രത്യേക കാലങ്ങള്‍ തുടങ്ങിയുള്ളവകളേയും പ്രത്യേകം പ്രത്യേകം സൂക്ഷമമായി അറിയുന്നതിനുവേണ്ടി കണ്ടുപിടിച്ച് ഏര്‍പ്പെടുത്തീട്ടുള്ള ഒരു ക്രിയാവിഭാഗമാണ് " അഷ്ടവര്‍ഗ്ഗം" എന്ന് പറയുന്നത്.

   സൂര്യാഷ്ടവര്‍ഗ്ഗം, ചന്ദ്രാഷ്ടവര്‍ഗ്ഗം, കുജാഷ്ടവര്‍ഗ്ഗം, ബുധാഷ്ടവര്‍ഗ്ഗം, വ്യാഴാഷ്ടവര്‍ഗ്ഗം, ശുക്രാഷ്ടവര്‍ഗ്ഗം, മന്ദാഷ്ടവര്‍ഗ്ഗം ഇങ്ങനെ ഏഴു ഗ്രഹങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം അഷ്ടവര്‍ഗ്ഗങ്ങളും ഉണ്ടായിരിക്കുന്നതാണ്. മേല്‍പ്പറഞ്ഞ അഷ്ടവര്‍ഗ്ഗങ്ങള്‍ എല്ലാം കൂടി ഒരുമിച്ച് കൂട്ടുന്നതിന് "സമുദായാഷ്ടവര്‍ഗ്ഗം" എന്ന് പറയുന്നു.

  ജാതകത്തിലെ "അഷ്ടവര്‍ഗ്ഗങ്ങള്‍, സമുദായാഷ്ടവര്‍ഗ്ഗങ്ങള്‍" എന്നിവ വ്യക്തിഗതാഗതമായ പ്രധാന ആവശ്യങ്ങളെയും , അവയ്ക്കുപറ്റിയ നല്ല സ്ഥലകാലങ്ങളെയും  സമയങ്ങളും അറിയിക്കുന്നു. കൃത്യമായ ഗണിച്ചെടുക്കുന്ന ജാതകഫലം അക്ഷരാര്‍ത്ഥം കൃത്യമായിതന്നെ അനുഭവിക്കുമെന്നിരിക്കെ അഷ്ടവര്‍ഗ്ഗങ്ങള്‍ ജാതകത്തില്‍ അത്യാവശ്യമാണ്. സമുദായാഷ്ടവര്‍ഗ്ഗം ഭാവിജീവിതത്തെ കണ്ണാടിയിലെന്നപോലെ വ്യക്തമാക്കുന്ന ഒന്നാണ്. 1 ഉം 1 ഉം 2  എന്നപോലെ ഭാവി ജീവിതഫലം കൃത്യമായി കാണാന്‍  ജാതകത്തിലെ അഷ്ടവര്‍ഗ്ഗങ്ങളും സമുദായാഷ്ടവര്‍ഗ്ഗങ്ങളും കൊണ്ട് കഴിയുന്നു 

   അഷ്ടവര്‍ഗ്ഗമെന്നാല്‍ ആദിത്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, എന്നീ ഏഴു ഗ്രഹങ്ങള്‍ക്കും ലഗ്നത്തിനും ലഗ്നത്തിനും കൂടി വരുന്ന വര്‍ഗ്ഗം അഥവാ അക്ഷം എന്നര്‍ത്ഥമാകുന്നു. അക്ഷം എന്നതിന് സംഖ്യ എന്നും ഒരക്ഷരമെന്നാല്‍ ഒന്ന് എന്നും അര്‍ത്ഥം ഗ്രഹിച്ചുവരുന്നു. 

  അഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് ഒരു ജാതകത്തിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയാണെന്ന് നേരത്തെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതനുസരിച്ച് ഓരോ ഗ്രഹങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം രാശിചക്രം വരച്ചു അതുകളില്‍ അഷ്ടവര്‍ഗ്ഗങ്ങളെ രേഖപ്പെടുത്തണം. സാധാരണ ജ്യോത്സ്യന്മാര്‍ ഓരോ കവടിയെ ഓരോ രാശികളിലും വച്ചിട്ടാണ് അഷ്ടവര്‍ഗ്ഗം രേഖപ്പെടുത്തി കണക്കാകാറുള്ളത്. നമുക്ക് അതിന് പകരം ഓരോ രാശികളിലും ഓരോ അടയാളങ്ങള്‍ ഒന്നുപോലെ ഇട്ടിട്ട് ഒടുവില്‍ കണക്കാക്കിക്കൊണ്ടാല്‍ മതിയാകുന്നതാണ്.

   അഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുന്നത് ജനനസമയത്തിന് ഗണിച്ചെടുത്ത ജാതകത്തിലെ ഗ്രഹസ്ഥിതിയ്ക്ക് അനുസൃതമായിട്ടാണ്. ഓരോ ഗ്രഹങ്ങള്‍ക്കും അവ നില്‍ക്കുന്ന രാശിയില്‍ നിന്ന് ഇന്ന ഇന്ന രാശികളില്‍ അക്ഷം വരുമെന്ന് പ്രത്യേകം വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് അതാതു രാശികളില്‍ ഓരോ അക്ഷസംഖ്യ അടയാളപ്പെടുത്തണം. അങ്ങനെ സൂര്യന്‍ മുതല്‍ ലഗ്നമടക്കമുള്ള ഗ്രഹങ്ങള്‍ക്ക്‌ പറയപ്പെടുന്ന രാശികളില്‍ ഓരോ അക്ഷം അടയാളപ്പെടുത്തി അവസാനം ഓരോ രാശിയിലെയും അക്ഷങ്ങളെ ഒന്നിച്ച് കൂട്ടിയെഴുതണം. (ആ കൂട്ടിയെഴുതിയ സംഖ്യമാത്രമേ ജാതകത്തില്‍ രേഖപ്പെടുത്തുവാന്‍ പാടുള്ളൂ.) പിന്നീട് 12 രാശിയിലെയും, അക്ഷങ്ങള്‍ ഒന്നിച്ച് കൂട്ടിയാല്‍ സൂര്യാഷ്ടവര്‍ഗ്ഗത്തില്‍ 48 ഉം, ചന്ദ്രാഷ്ടവര്‍ഗ്ഗത്തില്‍ 49 ഉം, കുജാഷ്ടവര്‍ഗ്ഗത്തില്‍ 39 ഉം, ബുധാഷ്ടവര്‍ഗ്ഗത്തില്‍ 54 ഉം, വ്യാഴാഷ്ടവര്‍ഗ്ഗത്തില്‍ 56 ഉം, ശുക്രാഷ്ടവര്‍ഗ്ഗത്തില്‍ 52 ഉം, മന്ദാഷ്ടവര്‍ഗ്ഗത്തില്‍ 39 ഉം സമുദായാഷ്ടവര്‍ഗ്ഗത്തില്‍ 337 ഉം അക്ഷങ്ങള്‍ ഉണ്ടാകും. ഇതാണ് അഷ്ടവര്‍ഗ്ഗ പ്രക്രിയയുടെ സാമാന്യനിയമം.

 സൂര്യാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

കടുശര്‍ക്കരയോഗത്തിന്റെ പ്രസക്തിയെന്ത്?

  ക്ഷേത്രങ്ങളിലെ ബിംബങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു ശാസ്ത്രവിധിയാണ് കടുശര്‍ക്കരയോഗം. ഈ വിധിപ്രകാരം ചെയ്യുന്ന ബിംബങ്ങളെ അഷ്ടബന്ധം പോലുള്ള കടുശര്‍ക്കര (ഒരു തരം പശ) യുണ്ടാക്കി ആസകലം പൂശി ആവാഹിക്കും. സ്വര്‍ണ്ണംകൊണ്ട് ഞരമ്പുകളും വെള്ളികൊണ്ട് അസ്ഥികളും സാളഗ്രാമം കൊണ്ട് ഹൃദയവും നിര്‍മ്മിച്ച്‌ ശരീരരൂപമുണ്ടാക്കി കടുശര്‍ക്കരയില്‍ ബലപ്പെടുത്തി ദേവരൂപമുണ്ടാക്കുന്നു. കാവിമണ്ണും കൂടാതെ കടുക്ക, താന്നിക്ക, നെല്ലിക്ക,. കോഴിപ്പരല്‍, ചെഞ്ചല്യം എന്നിവയും പൊടിച്ച് പിന്നെ ഉരലില്‍ ഇടിച്ചാണ് കടുശര്‍ക്കരയുണ്ടാക്കുന്നത്. ഇത് യോഗ (വിധി) പ്രകാരമാണ് ചെയ്യുന്നത്.

  ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ അനന്തശയനവിഗ്രഹം കടുശര്‍ക്കരയോഗത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.

പെന്‍ഡുലം ഉപയോഗിച്ച് വാസ്തുദോഷം കണ്ടുപിടിക്കുന്നത് എങ്ങിനെ?

  ഒരു ചരടില്‍ തൂക്കിയിട്ടിരിക്കുന്ന കോണാകൃതിയിലുള്ള ലോഹദ്രവ്യത്തെ "പെന്‍ഡുലം" എന്ന് പറയുന്നു. പെന്‍ഡുലത്തിനെ വാസ്തുവിന്റെ രൂപരേഖാചിത്രത്തിന് (പ്ലാന്‍) നേരെയോ വാസ്തുവിന്റെ ബ്രഹ്മസ്ഥാനത്തിന് നേരെയോ പിടിച്ചാല്‍ വാസ്തുവിന് ദോഷം ഉണ്ടെങ്കില്‍ പെന്‍ഡുലം അപ്രദക്ഷിണ ഗതിയില്‍ ചലിക്കും. ദോഷമില്ലെങ്കില്‍ പ്രദക്ഷിണഗതിയില്‍ ചലിക്കും.

വനയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?

  ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കാന്‍ ഒരുങ്ങുമ്പോള്‍ നടത്തുന്ന ഒരു കര്‍മ്മമാണിത്. ഏതു വനത്തില്‍ നിന്നാണോ ശിലയെടുത്തത് ആ വനത്തെ യഥാവിധി പൂജിക്കുകയാണ് ഇതുകൊണ്ട് ചെയ്യുന്നത്. വനത്തില്‍ ഒരു പ്രത്യേക സ്ഥാനം കുഴിച്ച് അവിടെ വൃത്തിയാക്കി മണ്ഡപം നിര്‍മ്മിച്ച്‌ വിഷ്ണു ഭഗവാനെ പൂജിക്കും. ഇതിനെയാണ് വനയോഗം എന്നുപറയുന്നത്.

ദശാഫലങ്ങളും അപഹാരഫലങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


ദശാഫലങ്ങളും അപഹാരഫലങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


  ഈ website ല്‍ പറഞ്ഞിരിക്കുന്ന ദശാഫലങ്ങളും അപഹാരഫലങ്ങളുമെല്ലാം സൂക്ഷ്മഫലങ്ങളല്ല. സൂക്ഷ്മഫലങ്ങള്‍ ജാതകത്തിലുള്ള ഓരോ ദശാനാഥന്മാരുടെയും ബലാബലങ്ങളും ആധിപത്യങ്ങളും അനുസരിച്ച് വ്യത്യസ്തങ്ങളായിരിക്കും. അതിനാല്‍ സൂക്ഷ്മഫലം (കൃത്യമായ ഫലം) അറിയുന്നതിന് ഗ്രഹങ്ങളുടെ ബലാബലങ്ങള്‍ പരീക്ഷിച്ചറിഞ്ഞ് ദശാഫലങ്ങളും അപഹാരഫലങ്ങളുമെല്ലാം ധരിച്ചുകൊള്ളേണ്ടതാണ്‌.

അഷ്ടവര്‍ഗ്ഗം എന്നാല്‍ എന്ത്? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ശുക്രദശയിലെ അപഹാരഫലം


ശുക്രദശയിലെ അപഹാരഫലം

  ശുക്രദശയില്‍ ശുക്രന്റെ സ്വാപഹാരകാലം വിശേഷ വസ്ത്രാഭരണങ്ങളും സുഗന്ധദ്രവ്യങ്ങളും ലഭിക്കുകയും ഉത്തമങ്ങളായ വാഹനങ്ങള്‍ ലഭിക്കുകയും, കളത്ര സുഖവും, സമ്പത്തും, ഓജസ്സും, രാജപ്രസാദവും തന്നിമിത്തം ധാനാഭിവൃദ്ധിയും സംഭവിക്കും.

  ശുക്രദശയില്‍ സൂര്യന്റെ അപഹാരകാലം കണ്ണിലും, വയറ്റിലും മറ്റും രോഗങ്ങളുണ്ടാവുകയും, രാജഭയവും, കൃഷിക്കും നാല്‍ക്കാലികള്‍ക്കും നാശവും, പിതൃജനങ്ങള്‍ക്ക്‌ ആപത്തും ഭവിക്കും.

  ശുക്രദശയില്‍ ചന്ദ്രന്റെ അപഹാരകാലം രാജപ്രസാദവും, ധനലാഭവും, കൃഷിഗുണവും, നാല്‍ക്കാലിലാഭവും, ഭൂമിലാഭവും. കല്യാണങ്ങളും, ഉത്സാഹശീലവും, ചന്ദ്രന്‍ അനിഷ്ടസ്തനായാല്‍ രോഗാദ്യുപദ്രവങ്ങളും ധനനാശവും ഭവിക്കും.

  ശുക്രദശയില്‍ കുജന്റെ അപഹാരകാലം രക്തപിത്താദിരോഗങ്ങളും, കൃഷിനാശവും, സ്വര്‍ണ്ണം ചെമ്പ്, ഭൂമി വാഹനം മുതലായവ സമ്പാദിക്കുകയും, സ്ത്രീകളെ ദുഷിക്കുകയും, ഉത്സാഹക്കുറവും, വിവാദവും ഭവിക്കും.

  ശുക്രദശയില്‍ രാഹുവിന്റെ അപഹാരകാലം നിധി ലഭിക്കുകയും, പുത്രലബ്ധിയും, ഇഷ്ടജനങ്ങള്‍ക്ക് ദുരിതവും, ബന്ധുക്കളുടെ സല്‍ക്കാരവും, ശത്രുക്കളെ ബന്ധിക്കുവാന്‍ ഇടവരികയും, അഗ്നി, വിഷം, കള്ളന്മാര്‍ ഇവരില്‍ നിന്നും ഉപദ്രവങ്ങളും ഭവിക്കും.

  ശുക്രദശയില്‍ വ്യാഴത്തിന്റെ അപഹാരകാലം പലവിധത്തിലുള്ള ധര്‍മ്മങ്ങളെയും ആചാരങ്ങളെയും അനുഷ്ഠിക്കുകയും, ദേവന്മാരെയും ഗുരുക്കന്മാരേയും പൂജിക്കുകയും, വിശേഷവസ്ത്രാഭരണാദികളുടെ ലാഭവും, സുഖവും ധനവും രാജ്യലാഭവും ഉണ്ടാവുകയും, പുത്രകളത്രാദികള്‍ക്ക് രോഗോദ്യുപദ്രവങ്ങളും ഭവിക്കും.

  ശുക്രദശയില്‍ ശനിയുടെ അപഹാരകാലം നഗരനാഥന്മാരില്‍ നിന്നും പ്രഭുക്കന്മാരില്‍ നിന്നും രാജാക്കന്മാരില്‍ നിന്നും സല്‍ക്കാരങ്ങളും, ഉത്തമസ്ത്രീലാഭവും, ശത്രുക്കളെ ജയിക്കുകയും, പലവിധത്തിലുള്ള ധനലാഭവും ഗൃഹോപകരണങ്ങള്‍ ലഭിക്കുകയും ഫലം.

  ശുക്രദശയില്‍ ബുധന്റെ അപഹാരകാലം പുത്രലാഭവും, സുഖവും, ബന്ധുഗുണവും, ധനലാഭവും, ഐശ്വര്യസമൃദ്ധിയും, ഏറ്റവും ഉന്നതിയും, പ്രഭുത്വവും, കീര്‍ത്തിയും, രാജപ്രസാദവും, ശത്രുക്കള്‍ക്ക് നാശവും, ത്രിദോഷകോപാദിരോഗങ്ങളും ഭവിക്കും.

  ശുക്രദശയില്‍ കേതുവിന്റെ അപഹാരകാലം സുഖത്തിനും, സന്താനത്തിനും ധനത്തിനും ഹാനിയും, അഗ്നിഭയവും, ശത്രുപീഡയും, ബന്ധുനാശവും രോഗങ്ങളെ കൊണ്ടുള്ള ദേഹാരിഷ്ടതകളും, കലഹങ്ങളും, വിവാദങ്ങളും, തന്മൂലമുള്ള ഉപദ്രവങ്ങളും, വേശ്യാവൃത്തിസംഗമവും മറ്റും ഭവിക്കും.

  ദശാഫലങ്ങളും അപഹാരഫലങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വീട് ഒരു കാന്തിക മേഘലയാണെന്ന് പറയുന്നത് എന്ത്?

  ഏതൊരു വീടും/വസ്തുവും ഒരു ചെറിയ കാന്തിക മേഘലയാണ്‌. വീട്ടിലായാലും പുരയിടത്തിലായാലും ആന്തരികവും ബാഹ്യവുമായ ദിവ്യശക്തികളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുന്നുണ്ട്. ഒരു വലിയ കാന്തത്തെ ചെറുകഷണങ്ങളാക്കി മുറിക്കുകയാണെങ്കില്‍ ഓരോ ചെറു കഷ്ണത്തിനും ഓരോ ഉത്തരധ്രുവവും ഓരോ ദക്ഷിണധ്രുവവും ഉണ്ടായിരിക്കും. അതുപോലെ ഏതൊരു ചെറിയ പുരയിടത്തിനും ഭൂമിയുടെ കാന്തികമേഖലയുടെ സ്വഭാവസവിശേഷതകള്‍ തന്നെ ഉണ്ടായിരിക്കും.

  ഈ ശക്തികളുടെയും ഊര്‍ജ്ജങ്ങളുടെയും സാന്ദ്രതയും തീക്ഷ്ണതയും പുരയിടത്തിന്റെ ആകൃതിയും വലിപ്പമനുസരിച്ചായിരിക്കും.

കേതുദശയിലെ അപഹാരഫലം


കേതുദശയിലെ അപഹാരഫലം

  കേതുദശയില്‍ കേതുവിന്റെ സ്വാപഹാരകാലം ശത്രുക്കളുമായി വാദപ്രതിവാദവും കലഹവും, ബന്ധുക്കളുടെ വിരോധവും, സ്വജനങ്ങള്‍ക്ക് അരിഷ്ടതയും ജ്വരാദിരോഗങ്ങളെക്കൊണ്ട് ദേഹപീഡയും, അന്യഗൃഹവാസവും, ധനനാശവും, പലപ്രകാരമുള്ള ദുഃഖങ്ങള്‍ അനുഭവിക്കുകയും അനിഷ്ടമായ കഥകള്‍ കേള്‍ക്കാനിടവരുകയും ഫലം.

  കേതുദശയില്‍ ശുക്രന്റെ അപഹാരകാലം ഗുരുക്കന്മാരുടെയും ബന്ധുക്കളുടെയും ഭാര്യാപുത്രാദികളുടെയും വിരോധവും, സ്ത്രീപ്രജാലാഭവും, കാര്യാദികളില്‍ പരാജയവും, അന്യന്മാര്‍ക്കു ദുഃഖത്തെ ഉണ്ടാക്കുകയും, ശത്രുക്കളില്‍ ഉപദ്രവവും, തനിക്കും ബന്ധുക്കള്‍ക്കും രോഗാരിഷ്ടതകളും ഭവിക്കും.

  കേതുദശയില്‍ ആദിത്യന്റെ അപഹാരകാലം ഗുരുജനങ്ങള്‍ക്ക് മരണവും, ജ്വരാദിരോഗവും, സ്വജനവിരോധവും, അന്യദേശഗമനംകൊണ്ടുള്ള ധനലാഭവും, രാജഭയവും, കലഹവും, കഫവാതാദികോപവും, കാര്യാദികള്‍ക്ക് വിഘ്നവും ഭവിക്കും.

  കേതുദശയില്‍ ചന്ദ്രന്റെ അപഹാരാകാലം വളരെ ധനം ലഭിക്കുകയും, അതുപോലെതന്നെ അവ നശിക്കുകയും, പുത്രവിരഹവും അനേകം ദുഃഖങ്ങളും, ഭാര്യാപുത്രാദികള്‍ക്കും ഭൃത്യന്മാര്‍ക്ക് ക്ലേശവും രോഗാദ്യുപദ്രവങ്ങളും, നാല്‍ക്കാലിഭയവും അഥവാ അവിചാരിതമായ ആപത്തുകളും ഭവിക്കും.

  കേതുദശയില്‍ കുജന്റെ അപഹാരകാലം സ്വജനകലഹവും, ബന്ധുക്കളുടെ നാശവും, ശത്രുഭയവും, വിഷഭയവും അഗ്നിഭയവും, രാജഭയവും ഉണ്ടാവുകയും ശരീരത്തിന് പലവിധത്തിലുള്ള രോഗങ്ങളെക്കൊണ്ടുള്ള പീഡയും ഭവിക്കും.

  കേതുദശയില്‍ രാഹുവിന്റെ അപഹാരകാലം ദുര്‍ജ്ജനങ്ങളോടും ശത്രുക്കളോടും കലഹവും, വാദപ്രതിവാദങ്ങളും, രാജകോപവും വിഷഭീതി ശത്രുഭീതി മുതലായതുകളും, കാര്യാദികള്‍ക്ക് തടസ്സങ്ങളും, പലവിധത്തിലുള്ള അനിഷ്ടഫലങ്ങളും, രോഗാദ്യുപദ്രവങ്ങളും ഭവിക്കും.

  കേതുദശയില്‍ വ്യാഴത്തിന്റെ അപഹാരകാലം സല്‍പുത്രസിദ്ധിയും, ദൈവപൂജയും, ഭൂമ്യാദിദ്രവ്യങ്ങളും, പ്രശസ്തങ്ങളായ കാഴ്ചദ്രവ്യങ്ങളും ലഭിക്കുകയും, വലിയ ധനസമ്പത്തും, സുഖവും, രാജപ്രസാദവും ലഭിക്കുകയും ഫലം.

  കേതുദശയില്‍ ശനിയുടെ അപഹാരകാലം ഭൃത്യനാശവും, അന്യന്മാരില്‍നിന്നു ഉപദ്രവവും ശത്രുക്കളോടും ബന്ധുക്കളോടും വിരോധവും, അംഗഭംഗവും, ധനനാശവും, സ്ഥാനഭ്രംശവും, അന്യദേശവാസവും, പലവിധത്തിലുള്ള മനോദുരിതങ്ങളും ഭവിക്കും.

  കേതുദശയില്‍ ബുധന്റെ അപഹാരകാലം ബന്ധുക്കളുടെ ചേര്‍ച്ചയും, പുത്രജനനവും, പ്രഭുജനങ്ങളില്‍ നിന്ന് ബഹുമതിയും, ഭൂമ്യാദിധനലാഭവും, ശത്രുക്കളില്‍ നിന്ന് ഭയവും, വിദ്യാഭ്യാസഗുണവും, നാല്‍ക്കാലികള്‍ക്കും കൃഷികാര്യങ്ങള്‍ക്കും നാശവും ഭവിക്കും.

ശുക്രദശയിലെ അപഹാരഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

മുടിപ്പുര എന്നാലെന്ത്?

  ഭദ്രകാളിക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവീവിഗ്രഹങ്ങളെയാണ് "മുടി" എന്നറിയപ്പെടുന്നത്. ദേവിയെ മുടിയെന്ന് അപരനാമം ചെയ്ത് അത് പ്രതിഷ്ഠിച്ചിരിക്കുന്ന പുരയാണിത്. സാധാരണ തെക്കന്‍ കേരളത്തിലും കന്യാകുമാരി ജില്ലയിലുമാണ് മുടിപ്പുരകള്‍ ധാരാളമുള്ളത്.

മുടിയെടുപ്പ് എന്താണ്?

  ഭദ്രകാളിക്ഷേത്രങ്ങളില്‍ കുറുപ്പന്മാരാല്‍ നടത്തപ്പെടുന്ന ഒരു അനുഷ്ഠാനകലയാണ് "മുടിയെടുപ്പ്" . ഭദ്രകാളിയെ പ്രീതിപ്പെടുത്താനായി നടത്തുന്ന മുടിയെടുപ്പിനെ ചില സ്ഥലങ്ങളില്‍ മുടിയേറ്റെന്നും പറയാറുണ്ട്‌.

വാസ്തുശുദ്ധീകരണം എന്നാല്‍ എന്ത്?

    ഗൃഹനിര്‍മ്മാണത്തിന് മുന്നോടിയായി നാം സ്വന്തമാക്കിയ ഭൂമിയില്‍ വാസ്തുശാസ്ത്രപ്രകാരം എന്തെങ്കിലും ദോഷം ഉണ്ടെന്ന് കണ്ടാല്‍ ആ ദോഷം പരിഹരിക്കണം. അതിനെ വാസ്തുശുദ്ധീകരണം എന്ന് പറയുന്നു. വാസ്തുദോഷ പരിഹാരം എന്നും ഇതിന് പേരുണ്ട്.

ബുധദശയിലെ അപഹാരകാലം


ബുധദശയിലെ അപഹാരകാലം

  ബുധദശയില്‍ ബുധന്റെ സ്വാപഹാരകാലം ധര്‍മ്മകാര്യങ്ങളില്‍ താല്‍പര്യവും, വിദ്വാന്മാരുമായി ചേര്‍ച്ചയും, ബുദ്ധിക്കു പ്രകാശവും, വിപ്രക്ഷത്രിയവൈശ്യന്മാരില്‍ നിന്ന് ധനലാഭവും, വിദ്യയും, തന്നിമിത്തം മഹത്തായ കീര്‍ത്തിയും സുഖവും ഭവിക്കും.

  ബുധദശയില്‍ കേതുവിന്റെ അപഹാരകാലം പലവിധത്തിലുള്ള ദുഃഖങ്ങളും, മനസ്സിന് എപ്പോഴും വ്യാകുലതയും ശരീരത്തിന് വിറയലും, ശത്രുക്കളില്‍ നിന്ന് ഉപദ്രവവും, ഭൂസ്വത്തിനും വാഹനത്തിനും കാര്യങ്ങള്‍ക്കും നാശവും ഭവിക്കും.

  ബുധദശയില്‍ ശുക്രന്റെ അപഹാരകാലം ദേവപൂജയിലും മറ്റും താല്‍പര്യവും, ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിനുള്ള ആഗ്രഹവും, സജ്ജനസംഗമവും, വസ്ത്രാലങ്കാരലാഭവും, ബന്ധുക്കളുടെ യോഗവും, കല്യാണാനുഭവങ്ങളും ഭവിക്കും.

  ബുധദശയില്‍ ആദിത്യന്റെ അപഹാരകാലം സ്വര്‍ണ്ണരത്നാദികളുടെ ലാഭവും, ഉത്തമവാഹനങ്ങളും അധികാരലബ്ധിയും രാജാനുകൂല്യങ്ങളും ലഭിക്കുകയും, സല്‍ക്കാരങ്ങള്‍ സിദ്ധിക്കുകയും മറ്റും സംഭവിക്കും.

  ബുധദശയില്‍ ചന്ദ്രന്റെ അപഹാരകാലം ശിരോരോഗം നേത്രരോഗം കുഷ്ഠം മറ്റു ത്വക് രോഗങ്ങള്‍ കണ്ഠരോഗം ഇതുക്കളെക്കൊണ്ടുള്ള ഉപദ്രവങ്ങളും, ശത്രുക്കളില്‍ നിന്നും നാല്‍ക്കാലികളില്‍നിന്നും മറ്റും ഭയവും സംഭവിക്കും.

  ബുധദശയില്‍ കുജന്റെ അപഹാരകാലം അഗ്നിഭയവും, നേത്രരോഗവും, ചോരഭായവും മറ്റും ഉണ്ടാവുകയും സ്ഥാനഹാനി ഭവിക്കുകയും, വാതാദിരോഗങ്ങളെക്കൊണ്ടുള്ള ഉപദ്രവങ്ങളും മറ്റും ഉണ്ടാകും. കുജന്റെ ബലാബലമനുസരിച്ച് അനുഭവങ്ങളെകണക്കാക്കിക്കൊള്ളണം.

  ബുധദശയില്‍ വ്യാഴത്തിന്റെ അപഹാരകാലം രോഗങ്ങളിലും ശത്രുക്കളിലും നിന്നും മോചനവും, ഈശ്വരാനുകൂല്യവും, രാജസമ്മാനവും, ധര്‍മ്മവും, തപസ്സും ഉണ്ടായിരിക്കുകയും ചെയ്യും. എന്നാല്‍ അടുത്ത ബന്ധുവിന് നാശവും മറ്റുംകൂടി ഈ കാലങ്ങളില്‍ സംഭവിക്കുകയും ചെയ്യും.

  ബുധദശയില്‍ ശനിയുടെ അപഹാരകാലം ധനത്തിനും ധര്‍മ്മത്തിനും ഹാനിയും, സകല കാര്യങ്ങള്‍ക്കും വിഘ്നവും, കഫവാതാദിരോഗങ്ങളെക്കൊണ്ടുള്ള ഉപദ്രവങ്ങളും, ഭൃത്യന്മാര്‍ക്കും കൃഷിക്കും നാശവും, മനസ്സിന് ഒരുനേരവും സുഖമില്ലാതിരിക്കുകയും മറ്റും ചെയ്യും.

കേതുദശയിലെ അപഹാരഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

തടപ്പള്ളിയുടെ പ്രാധാന്യം എന്ത്?

  തിടപ്പള്ളി എന്നുകൂടി പേരുള്ള ഇത് അമ്പലങ്ങളില്‍ നിവേദ്യം പാകം ചെയ്യുന്ന അടുക്കളയാണ്‌. സാധാരണയായി ഇത് നിര്‍മ്മിക്കുന്നത് പ്രത്യേക സ്ഥാനത്താണ്. ചുറ്റമ്പലത്തിന്റെ തെക്കേകെട്ടില്‍ കിഴക്ക് പകുതിയാണ് ഇത് നിര്‍മ്മിക്കുന്നത്. ഇവിടെ നിന്നാണ് ശ്രീകോവിലില്‍ നിവേദ്യം കൊണ്ടുവരുന്നത്.

നിവാസയോഗ്യമല്ലാത്ത ഭൂപ്രദേശങ്ങള്‍ ഏതെല്ലാം?

   ധാന്യങ്ങള്‍ വിളയുന്ന പാടം, ഉറപ്പില്ലാത്ത മറ്റു ഭൂപ്രദേശങ്ങള്‍, ദേവാലയം, സമുദ്രം, നദി, തപസ്വികളുടെ ആശ്രമം, ഗോശാല, പര്‍വ്വതം എന്നിവയുടെ വളരെയടുത്ത് ഗൃഹം നിര്‍മ്മിച്ച്‌ വസിച്ചാല്‍ പല പ്രകാരങ്ങളിലുള്ള നാശങ്ങളുണ്ടാകാന്‍ ഇടയുണ്ട്. ബ്രാഹ്മണാദി സര്‍വ്വജാതിക്കാര്‍ക്കും ഈ പ്രദേശങ്ങള്‍ യോജിച്ചവയല്ല.

ക്ഷേത്ര പ്രശ്നോത്തരി - 4


ശ്രീകോവില്‍ - ഗോപുരം 

79. ശ്രീകോവിലുകളുടെ മൂന്നു ആകൃതികള്‍ ഏവ?
ചതുരം, വൃത്തം, അര്‍ദ്ധവൃത്തം

80. ഉയരവിസ്ഥാരങ്ങളുടെ അനുപാതത്തില്‍ വര്‍ഗ്ഗീകരിച്ചിരിക്കുന്ന ശ്രീകോവിലുകള്‍ക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
ശന്തികം, പൗഷ്ടികം, ജയദം, അദ്ഭുതം, സര്‍വ്വകാമികം

81. ചതുരശ്രമായ  പ്രാസാദത്തിന് പറയുന്ന പേരെന്ത്‌?
നാഗരം

82. വൃത്തപ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
ദ്രാവിഡം

83. അഷ്ടാശ്ര പ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
വേസരം

84. അഞ്ചായി തരം തിരിച്ചിരിക്കുന്ന ഗോപുരങ്ങള്‍ക്ക് പറയുന്ന പേരെന്ത്‌?
ദ്വാരശോഭ, ദ്വാരശാല, ദ്വാരപ്രാസാദം, ദ്വാരഹര്‍മ്മ്യം, ദ്വാരഗോപുരം

85. ക്ഷേത്രത്തിന് നാല് ദിക്കുകളിലും ഗോപുരമുള്ളതിനു പറയുന്ന പേരെന്ത്‌?
സ്വസ്തികം

86. വളരെ നിലകളുള്ള പ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
സര്‍വ്വതോഭദ്രം

87. വൃത്താകാരമായ പ്രാസാദമുള്ളതിനു പറയപ്പെടുന്ന പേരെന്ത്‌?
നന്ദ്യാവര്‍ത്തം

88. ക്ഷേത്രത്തിലെ ഉത്തരത്തില്‍ ഉത്തമമായ ഉത്തരത്തിന് പറയുന്ന പേരെന്ത്?
ഖണ്േഡാത്തരം

89. ക്ഷേത്രത്തിലെ മാദ്ധ്യമമായ ഉത്തരത്തിന് പറയുന്ന പേര്?
പത്രോത്തരം

90. ക്ഷേത്രത്തിലെ ഉത്തരങ്ങളില്‍ അധമമായ ഉത്തരത്തിന് പറയുന്ന പേര്?
രൂപോത്തരം

ശനിദശയിലെ അപഹാരകാലം


ശനിദശയിലെ അപഹാരകാലം

  ശനിദശയില്‍ ശനിയുടെ സ്വാപഹാരകാലം കൃഷി കാര്യങ്ങള്‍ക്ക് വര്‍ദ്ധനയും, ഭൃത്യലാഭവും, നാല്‍ക്കാലികളുടെ അഭിവൃദ്ധിയും, വാതാദിരോഗങ്ങളും, അന്യന്മാരില്‍നിന്നും ധനലാഭവും, വൃദ്ധസ്ത്രീരതിയും, അലസതയും, ദുഃഖവും, പാപകര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ഇടവരികയും ഫലം.

  ശനിദശയില്‍ ബുധന്റെ അപഹാരകാലം സൗഭാഗ്യവും, സമ്പത്തും, സുഖവും, സ്ത്രീഭോഗവും, രാജപ്രസാദവും, കാര്യാദികളില്‍ വിജയവും, ബന്ധുയോഗവും, വാതപിത്താദികളുടെ കോപവും, സഹോദരനും പുത്രനും രോഗാദ്യരിഷ്ടതയും സംഭവിക്കും.

  ശനിദശയില്‍ കേതുവിന്റെ അപഹാരകാലം വാതം ഉഷ്ണം ഇവകളില്‍ ഉപദ്രവവും ശത്രുപീഡയും, ഭാര്യാപുത്രകലഹവും, അശുഭദര്‍ശനവും, കര്‍മ്മവിഘ്നവും മറ്റും സംഭവിക്കും.

  ശനിദശയില്‍ ശുക്രന്റെ അപഹാരകാലം ഭാര്യയും ബന്ധുക്കളും പുത്രന്മാരും സുഖവും ലഭിക്കുകയും, കൃഷികാര്യങ്ങള്‍ക്ക് അഭിവൃദ്ധിയും, ജലജങ്ങളായ അര്‍ത്ഥലാഭവും, നല്ല കീര്‍ത്തിയും മറ്റു ഗുണാനുഭവങ്ങളും ഭവിക്കും.

  ശനിദശയില്‍ ആദിത്യന്റെ അപഹാരകാലം കഠിനമായ ശത്രുഭയവും, ഗുരുജനങ്ങള്‍ക്ക് രോഗാരിഷ്ടതകളും, ബന്ധുക്കള്‍ക്കും ധനത്തിനും നാശവും, വയറ്റിലും കണ്ണിലും രോഗങ്ങളും മരണതുല്യമായ കഷ്ടാനുഭവങ്ങളും ഭവിക്കും.

  ശനിദശയില്‍ ചന്ദ്രന്റെ അപഹാരകാലം തനിക്കോ ഭാര്യക്കോ മറ്റു ബന്ധുക്കള്‍ക്കോ മാതാപിതാക്കന്മാര്‍ക്കോ മരണമോ, മറ്റ് ആപത്തുകളോ സംഭവിക്കുകയും കഠിനങ്ങളായ രോഗങ്ങളെക്കൊണ്ട് ഉപദ്രവവും കഫം, രക്തം, വാതം ഇതുകളില്‍നിന്ന് ഉപദ്രവവും അല്ലെങ്കില്‍ വെള്ളവും കാറ്റും നിമിത്തം ഭയവും സംഭവിക്കും.

  ശനിദശയില്‍ കുജന്റെ അപഹാരകാലം ധനനഷ്ടവും, സ്ഥാനഭ്രംശവും, തനിക്കും സഹോദരാദിബന്ധുക്കള്‍ക്കും രോഗദുഃഖാദ്യരിഷ്ടങ്ങളും, സ്വജനകലഹവും, ജ്വരപീഡയും, വിഷാഗ്നിശസ്ത്രങ്ങളില്‍ നിന്ന് ഭയവും, മനോദുഃഖവും, ശത്രുവര്‍ദ്ധനയും, ആന്ത്രരോഗം നേത്രരോഗം ഇവകളും സംഭവിക്കും.

  ശനിദശയില്‍ രാഹുവിന്റെ അപഹാരകാലം ദുര്‍മ്മാര്‍ഗ്ഗസഞ്ചാരവും, ദുര്‍വൃത്തിയും, മരണാദിദുഃഖങ്ങളും, പ്രമേഹം, ഗുന്മന്‍, ജ്വരം, ക്ഷതം, വ്രണം മുതലായ രോഗങ്ങളേക്കൊണ്ട് ഉപദ്രവവും, കള്ളന്മാരില്‍നിന്നും ശത്രുക്കളില്‍നിന്നും ധനനാശവും, രാജകോപവും, മറ്റ് അനിഷ്ടങ്ങളും ഭവിക്കും.

  ശനിദശയില്‍ വ്യാഴത്തിന്റെ അപഹാരകാലം ദേവപൂജയിലും ഗുരുപൂജയിലും താല്‍പര്യവും, ഗൃഹത്തിനും കളത്രപുത്രാദികള്‍ക്കും സുഖവും, കാര്യസിദ്ധിയും ധനധാന്യാഭിവൃദ്ധിയും ഭവിക്കും.

ബുധദശയിലെ അപഹാരകാലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

തലയിലെഴുത്ത് എന്താണ്?

   മനുഷ്യന്റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും തലയിലെഴുതിവച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം. പഴമക്കാര്‍ ഈ ഐതീഹ്യത്തെ "തലയിലെഴുത്ത്" എന്ന് പറയുന്നു. അത് പില്‍ക്കാലത്ത് വിശ്വാസമായി മാറി.

പഞ്ചഗവ്യം എന്നാല്‍ എന്ത്?

   പശുവില്‍ നിന്ന് ലഭ്യമാകുന്ന പാല്‍, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നീ അഞ്ചുവസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് പഞ്ചഗവ്യം. പ്രധാന ക്ഷേത്രങ്ങളില്‍ നടക്കുന്ന നവകത്തിന് പഞ്ചഗവ്യം ആവശ്യമാണ്‌. ഇതു  സേവിക്കുന്നത് കാരണം ബുദ്ധിയും ശുദ്ധിയും ഐശ്വര്യവും വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം.

പുരയിടം, വസ്തു, വാസ്തു ഇവ എന്ത്?

   മനുഷ്യര്‍ക്ക്‌ ജീവിതവൃത്തിക്ക് ആവശ്യമായ ധാന്യങ്ങള്‍ കൃഷി ചെയ്തും, വൃക്ഷലതാദികളും ചെടികളും മറ്റും നട്ടുപിടിപ്പിച്ചും, ആടുമാടുകളെ വളര്‍ത്തിയും വസിക്കുന്നതിന് ഒരു പുര വയ്ക്കാനുള്ള ഇടത്തെ "പുരയിടം" എന്ന് പറയുന്നു.

  ജനങ്ങള്‍ക്ക്‌ വസിക്കാനുള്ള വീടുകളോ, വിദ്യാഭ്യാസാദികള്‍ക്കുള്ള കെട്ടിടങ്ങളോ, പണിയെടുക്കാനുള്ള തൊഴില്‍ശാലകളോ, ഈശ്വരാരാധനയ്ക്കുള്ള ദേവാലയങ്ങളോ നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലത്തിനെ "വസ്തു" എന്ന് പറയുന്നു.

   കെട്ടിടം നിര്‍മ്മിക്കാന്‍ ഒരുക്കിയെടുക്കുന്ന ഖണ്ഡഭൂമിക്കാണ് പ്രധാനമായും "വാസ്തു" എന്ന് പറയുന്നത്.

വ്യാഴദശയിലെ അപഹാരകാലം


വ്യാഴദശയിലെ അപഹാരകാലം

  വ്യാഴദശയില്‍ വ്യാഴത്തിന്റെ സ്വാപഹാരകാലം സൗഭാഗ്യവും, കാന്തിയും, ബഹുമാനങ്ങളും, നല്ല പുത്രന്മാരുണ്ടാവുകയും, രാജപൂജ ലഭിക്കുകയും, ഗുരുക്കന്മാരുടെയും സജ്ജനങ്ങളുടെയും സന്തോഷവും, സകലകാര്യസിദ്ധിയും മറ്റു പല ഗുണങ്ങളും ഭവിക്കും.

  വ്യാഴദശയില്‍ ശനിയുടെ അപഹാരകാലം വേശ്യാസംഗമംകൊണ്ടും, മദ്യപാനാദികളെക്കൊണ്ടും പലവിധ അനര്‍ത്ഥങ്ങളും സല്ക്കര്‍മ്മങ്ങള്‍ക്കും സുഖങ്ങള്‍ക്കും കുടുംബത്തിനും ദോഷവും നാല്‍ക്കാലിപീഡയും, ധനനഷ്ടവും, വലിയ ഭയവും, കണ്ണുകളില്‍ വ്യാധിയും, പുത്രന്മാര്‍ക്കു രോഗാദ്യരിഷ്ടതയും, ദ്വേഷബുദ്ധിയും, മനോദുഃഖവും തൊഴില്‍ ഹാനിയും ഭവിക്കും.

  വ്യാഴദശയില്‍ ബുധന്റെ അപഹാരകാലം സ്ത്രീകളും ചൂതുകളിയും മദ്യപാനാദികളും നിമിത്തം ദുഖാനുഭവങ്ങളും, സന്നിപാതജങ്ങളായ രോഗങ്ങളും സംഭവിക്കും. ബുധന്‍ ഇഷ്ടഭാവസ്ഥനും ബാലവാനുമായിരുന്നാല്‍ പുത്രലാഭം, ധനലാഭം തുടങ്ങിയുള്ള മറ്റു സുഖാനുഭവങ്ങളും ഉണ്ടാകും.

  വ്യാഴദശയില്‍ കേതുവിന്റെ അപഹാരകാലം ആയുധാദികളില്‍ നിന്ന് ഉപദ്രവങ്ങളും ഭൃത്യന്‍ മുതലായ ജനങ്ങളുടെ വിരോധവും, മനോദുഃഖവും, കളത്രപുത്രാദികള്‍ക്ക് രോഗാദ്യപദ്രവങ്ങളും ഗുരുജനങ്ങള്‍ക്കും ബന്ധുക്കള്‍ക്കും വിയോഗവും അഥവാ മരണവും സംഭവിക്കും.

  വ്യാഴദശയില്‍ ശുക്രന്റെ അപഹാരകാലം പലപ്രകാരത്തിലുള്ള ദ്രവ്യങ്ങളും നാല്‍ക്കാലികളും ധാന്യങ്ങളും ഗൃഹോപകരണങ്ങളും പുത്രകളത്രാദികളും അന്നപാനാദി വിഭവങ്ങളും ശയനസാധനങ്ങളും വിശേഷവസ്ത്രാഭരണങ്ങളും ലഭിക്കുകയും, ദൈവഭക്തിയും ഗുരുഭക്തിയും വര്‍ദ്ധിക്കുകയും ചെയ്യും.

  വ്യാഴദശയില്‍ ആദിത്യന്റെ അപഹാരകാലം ശത്രുക്കളെ ജയിക്കുകയും, രാജസമ്മാനം ലഭിക്കുകയും, യശസ്സും പരാക്രമവും വാഹനങ്ങളും ഉണ്ടാവുകയും, സംഘങ്ങളില്‍ നിന്നും നഗരങ്ങളില്‍നിന്നും മറ്റും ധനലാഭമുണ്ടാവുകയും, മറ്റു ഗുണാനുഭവങ്ങളും ഭവിക്കും.

  വ്യാഴദശയില്‍ ചന്ദ്രന്റെ അപഹാരത്തില്‍ വളരെ ഭാര്യമാരുണ്ടാവുകയും, ശത്രുക്കള്‍ നശിക്കുകയും, ധനവും കൃഷികാര്യങ്ങളും ഭൂസ്വത്തും ഉന്നതി കീര്‍ത്തിയും ലഭിക്കുയും ദൈവാനുകൂല്യങ്ങളായ മറ്റു ഗുണാനുഭവങ്ങളും ഭവിക്കും.

  വ്യാഴദശയില്‍ കുജന്റെ അപഹാരകാലം ബന്ധുക്കളുടെ സന്തോഷവും, ശത്രുക്കളില്‍ നിന്ന് ധനലാഭവും, നല്ല ഭൂമികളും സല്‍ക്കാരങ്ങളും ലഭിക്കുകയും, വലിയ പ്രഭാവം സിദ്ധിക്കുകയും, ഗുരുജനങ്ങള്‍ക്ക് നാശവും, നേത്രരോഗം, കാര്യവിഘ്നം തുടങ്ങിയുള്ള അനിഷ്ടഫലങ്ങളും സംഭവിക്കും.

  വ്യാഴദശയില്‍ രാഹുവിന്റെ അപഹാരകാലത്ത്‌ ബന്ധുപീഡയും വലിയ മനോദുഃഖവും, പലവിധത്തിലുള്ള രോഗാദ്യപദ്രവങ്ങളും, ഉദരവ്യാധിയും, ധനനഷ്ടവും, കള്ളന്മാരില്‍നിന്നും രാജാക്കന്മാരില്‍ നിന്നും ശാസ്ത്രുക്കളില്‍ നിന്നും ഉപദ്രവങ്ങളും ഗുരുജനങ്ങള്‍ക്ക് രോഗാരിഷ്ടതകളും സംഭവിക്കും.

ശനിദശയിലെ അപഹാരകാലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.