സൂര്യാഷ്ടവര്‍ഗ്ഗഫലം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
സൂര്യാഷ്ടവര്‍ഗ്ഗങ്ങളുടെ ദിക്ക് ഫലങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?
മേടം, ചിങ്ങം, ധനു ഈ രാശികളിലെ സംഖ്യകളെ ഒന്നിച്ചുകൂട്ടുക. 6+5+3 = 14. ഈ പതിന്നാല് കിഴക്ക് ദിക്കിലെ സംഖ്യയാണ്.
ഇടവം, കന്നി, മകരം ഈ രാശികളിലെ സംഖ്യ ഒന്നിച്ചുകൂട്ടുക7+5+2 = 14. ഈ പതിന്നാല് തെക്ക് ദിക്കിലെ സംഖ്യയാണ്.
മിഥുനം, തുലാം, കുംഭം ഈ മൂന്നു രാശികളിലെ സംഖ്യ ഒന്നിച്ചുകൂട്ടുക 2+3+4 = 9. ഈ ഒന്‍പത് പടിഞ്ഞാറ് ദിക്കിലെ സംഖ്യയാണ്.
കര്‍ക്കിടകം, വൃശ്ചികം, മീനം ഈ മൂന്നു രാശികളിലെ സംഖ്യകള്‍ ഒന്നിച്ചുകൂട്ടുക 2+5+4 = 11. ഈ പതിനൊന്ന് വടക്ക് ദിക്കിലെ സംഖ്യയാണ്.
ഇങ്ങനെ മേടം മുതല്‍ ത്രികോണ രാശികളിലെ സംഖ്യകള്‍ കൂട്ടി മേടം ആദിയായി കിഴക്ക് മുതല്‍ നാല് ദിക്കുകളെ പരിഗണിക്കണം. അവയില്‍ അധികം സംഖ്യവരുന്ന ദിക്കുകളേതോ ആ ദിക്കുകളിലുള്ള ശിവഭഗവാനെ, രാജാവിനെ, രാജപ്രമുഖനെ, മന്ത്രിയെ സേവ ചെയ്‌താല്‍ ജാതകക്കാരന് ജീവിതവിജയം, ഐശ്വര്യം, ഇഷ്ടകാര്യലാഭം എന്നിവ അനുഭവിക്കും.
ഉദാഹരണത്തിനായി ഇവിടെ കാണിച്ച സൂര്യാഷ്ടവര്‍ഗ്ഗത്തില്‍ മേഷാദിയായി (മേടം മുതല്‍ക്ക്) ത്രികോണ രാശികളിലെ സംഖ്യകള്‍ കൂട്ടിയതില്‍ കിഴക്കും തെക്കും തുല്യസംഖ്യകള്‍ കിട്ടിയതിനാല്‍ (സംഖ്യ 14) ഈ ജാതകകാരന് ആ രണ്ടു ദിക്കില്‍നിന്നും മേല്പറഞ്ഞ ഫലങ്ങള്‍ അനുഭവിക്കും. വടക്ക് ദിക്കില്‍ 11 സംഖ്യ വരുകയാല്‍ മേല്പറഞ്ഞ വ്യക്തികള്‍ വടക്ക് ദിക്കിലാണെങ്കില്‍ അവരെ സേവിച്ചാല്‍ ഗുണദോഷങ്ങള്‍ തുല്യമായി സമ്മിശ്രമായി അനുഭവിക്കും. ഏറ്റവും കുറഞ്ഞ സംഖ്യ പടിഞ്ഞാറാകയാല്‍ (സംഖ്യ 9) അവിടെയുള്ളവരെ സേവിച്ചാല്‍ ഫലം ആശുഭമായിരിക്കും.
ദിനത്രിഭാഗഫലം - സൂര്യാഷ്ടവര്‍ഗ്ഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ദിനത്രിഭാഗഫലം - സൂര്യാഷ്ടവര്‍ഗ്ഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.