ക്ഷേത്ര പ്രശ്നോത്തരി - 3 എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ശ്രീകോവില്‍ - ഗോപുരം
79. ശ്രീകോവിലുകളുടെ മൂന്നു ആകൃതികള്‍ ഏവ?
ചതുരം, വൃത്തം, അര്‍ദ്ധവൃത്തം
80. ഉയരവിസ്ഥാരങ്ങളുടെ അനുപാതത്തില്‍ വര്‍ഗ്ഗീകരിച്ചിരിക്കുന്ന ശ്രീകോവിലുകള്‍ക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
ശന്തികം, പൗഷ്ടികം, ജയദം, അദ്ഭുതം, സര്‍വ്വകാമികം
81. ചതുരശ്രമായ
പ്രാസാദത്തിന് പറയുന്ന പേരെന്ത്?
നാഗരം
82. വൃത്തപ്രാസാദത്തിനു പറയുന്ന പേരെന്ത്?
ദ്രാവിഡം
83. അഷ്ടാശ്ര പ്രാസാദത്തിനു പറയുന്ന പേരെന്ത്?
വേസരം
84. അഞ്ചായി തരം തിരിച്ചിരിക്കുന്ന ഗോപുരങ്ങള്‍ക്ക് പറയുന്ന പേരെന്ത്?
ദ്വാരശോഭ, ദ്വാരശാല, ദ്വാരപ്രാസാദം, ദ്വാരഹര്‍മ്മ്യം, ദ്വാരഗോപുരം
85. ക്ഷേത്രത്തിന് നാല് ദിക്കുകളിലും ഗോപുരമുള്ളതിനു പറയുന്ന പേരെന്ത്?
സ്വസ്തികം
86. വളരെ നിലകളുള്ള പ്രാസാദത്തിനു പറയുന്ന പേരെന്ത്?
സര്‍വ്വതോഭദ്രം
87. വൃത്താകാരമായ പ്രാസാദമുള്ളതിനു പറയപ്പെടുന്ന പേരെന്ത്?
നന്ദ്യാവര്‍ത്തം
88. ക്ഷേത്രത്തിലെ ഉത്തരത്തില്‍ ഉത്തമമായ ഉത്തരത്തിന് പറയുന്ന പേരെന്ത്?
ഖണ്േഡാത്തരം
89. ക്ഷേത്രത്തിലെ മാദ്ധ്യമമായ ഉത്തരത്തിന് പറയുന്ന പേര്?
പത്രോത്തരം
90. ക്ഷേത്രത്തിലെ ഉത്തരങ്ങളില്‍ അധമമായ ഉത്തരത്തിന് പറയുന്ന പേര്?
രൂപോത്തരം