Showing posts with label kujashtavarggam. Show all posts
Showing posts with label kujashtavarggam. Show all posts

ചൊവ്വയുടെ അഷ്ടകവർഗ്ഗം

വക്രസ്തൂപചയേഷ്വിനാൽ സതനയേ-
ഷ്വാദ്യാധികേഷൂദയാ-
ച്ചന്ദ്രാൽ ഷൾത്രിഫലേഷു കേന്ദ്രനിധന-
പ്രാപ്ത്യർത്ഥഗഃ സ്വാച്ഛ് ശുഭഃ
ധർമ്മായാഷ്ടമകേന്ദ്രഗോƒർക്കതനയാൽ
ജ്ഞാൽ ഷൾത്രിധീലാഭഗ-
ശ്ശുക്രാൽ ഷഡ്വ്യയലാഭമൃത്യുഷു ഗുരോഃ
കർമ്മാന്ത്യലാഭാരിഷു.

സാരം :-

ജനനകാലത്തിങ്കൽ സൂര്യനാൽ ആശ്രിതമായരാശിയുടെ അഞ്ചാം ഭാവത്തിലും മൂന്നാം ഭാവത്തിലും ആറാം ഭാവത്തിലും പത്താം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും, ലഗ്നത്തിങ്കലും അതിന്റെ മൂന്നാം ഭാവത്തിലും ആറാം ഭാവത്തിലും പത്താം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും, ചന്ദ്രനാൽ ആശ്രിതമായ രാശിയുടെ ആറാം ഭാവത്തിലും മൂന്നാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും, തന്നാൽ ആശ്രിതമായ രാശിയിലും അതിന്റെ നാലാം ഭാവത്തിലും ഏഴാം ഭാവത്തിലും പത്താം ഭാവത്തിലും എട്ടാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും രണ്ടാം ഭാവത്തിലും, ശനിയാൽ ആശ്രിതമായ രാശിയുടെ ഒമ്പതാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും എട്ടാം ഭാവത്തിലും കേന്ദ്രസ്ഥാനരാശികളിലും, ബുധനാൽ ആശ്രിതമായ രാശിയുടെ ആറാം ഭാവത്തിലും മൂന്നാം ഭാവത്തിലും അഞ്ചാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും, ശുക്രനാൽ ആശ്രിതമായ രാശിയുടെ ആറാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും എട്ടാം ഭാവത്തിലും, വ്യാഴത്താൽ ആശ്രയിക്കപ്പെട്ട രാശിയുടെ പത്താം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും ആറാം ഭാവത്തിലും സഞ്ചരിക്കുന്ന ചൊവ്വ ശുഭനാകുന്നു. 

കുജാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?

കുജാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?    
   കുജാഷ്ടവര്‍ഗ്ഗമിട്ടുകഴിഞ്ഞാല്‍ അഷ്ടവര്‍ഗ്ഗത്തില്‍ 4 ല്‍ അധികം സംഖ്യയുള്ള രാശികളില്‍ കുജന്‍ വരുന്ന സമയം ഭൂമി, സ്വര്‍ണ്ണം, എന്നിവ ക്രയവിക്രയം ചെയ്യുന്നത് ലാഭകരമായിരിക്കും. ഈ സംഖ്യാധിക്യമുള്ള രാശിദിക്കില്‍ സുബ്രഹ്മണ്യദര്‍ശനം , രാജദര്‍ശനം ഇവ ശുഭഫലം ചെയ്യും. ഈ ദിക്കില്‍ ഭൂമിസംബന്ധമായ കാര്യങ്ങള്‍ നടത്തുന്നതിനും, സ്വഗൃഹത്തില്‍ ആ ദിക്കില്‍ പാചകശാല ഏര്‍പ്പെടുത്തുന്നതും, ഐശ്വര്യകരമായിരിക്കും. ഈ സംഖ്യാധിക്യമുള്ള രാശ്യുദയങ്ങളില്‍ ആ രാശി ദിക്കിലൂടെ പുറപ്പെട്ടാല്‍ ശത്രുക്കളെ ജയിക്കാന്‍ കഴിയും. മറ്റു രാശികളില്‍ കുജന്‍ സഞ്ചരിക്കുന്ന സമയവും, ആ രാശി സമയങ്ങളും അനിഷ്ടങ്ങളും, ദുര്‍ബലങ്ങളുമാണ്.

ബുധാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത്ത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

കുജാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?


കുജാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?

  കുജാഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുമ്പോള്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,10,11 എന്നീ രാശികളിലാണ് അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- ചിങ്ങം രാശിയില്‍ നില്‍ക്കുന്ന സൂര്യന് തുലാം, ധനു, മകരം, ഇടവം, മിഥുനം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

  ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,6,11 എന്നീ രാശികളിലാണ് അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന ചന്ദ്രന് കന്നി, ധനു, ഇടവം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

  കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മേടം രാശിയില്‍ നില്‍ക്കുന്ന കുജന് മേടം, ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം, മകരം, കുംഭം, രാശികളില്‍ ഓരോ അക്ഷം എഴുതണം.

  ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ബുധന്‍ കന്നി രാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ വൃശ്ചികം, മകരം, കുംഭം, ചിങ്ങം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

  വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് 6,10,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- വ്യാഴം ധനു രാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ ഇടവം, കന്നി, തുലാം, വൃശ്ചികം രാശികളില്‍ ഓരോ അക്ഷം എഴുതണം.

  ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 6,8,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- തുലാത്തില്‍ നില്‍ക്കുന്ന ശുക്രന് മീനം, ഇടവം, ചിങ്ങം, കന്നി എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

  ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,4,7,8,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കുംഭം രാശിയില്‍ നില്‍ക്കുന്ന ശനിക്ക്‌ കുംഭം, ഇടവം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

  ലഗ്നത്തില്‍ നിന്ന് 1,3,6,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മിഥുന ലഗ്നത്തിന് മിഥുനം, ചിങ്ങം, വൃശ്ചികം, മീനം, മേടം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ഉദാഹരണം :-

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.