Showing posts with label veedu. Show all posts
Showing posts with label veedu. Show all posts

വീടിന്‍റെ ഭാവി നിശ്ചയിക്കുന്നതില്‍ പ്രധാന വാതിലിന്‍റെ പങ്കെന്ത്?

  വീടിന്‍റെ ഭാവി നിശ്ചയിക്കുന്നത് പ്രധാന വാതിലിന്‍റെ സ്ഥാനവും ദിക്കുമാണ്. പ്രധാന വാതില്‍ ഉച്ചഭാഗത്ത് (കെട്ടിടത്തിന്‍റെ വശങ്ങളുടെ മദ്ധ്യത്ത്) ആണ് വച്ചിരുന്നതെങ്കില്‍ അന്തേവാസികള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ഇതുമൂലം അവര്‍ക്ക് സന്തോഷം, സമ്പത്ത്, സമഗ്രമായ വികസനം എല്ലാമുണ്ടാകും.

  പ്രധാന വാതില്‍ വേണ്ടതുപോലല്ല സ്ഥാപിച്ചിരിക്കുന്നതെങ്കില്‍ അന്തേവാസികള്‍ ഒരുപാട് പ്രശ്നങ്ങളേയും പരാജയങ്ങളേയും നേരിടേണ്ടിവരും. ഇത്തരം വീടുകളില്‍ വഴക്കുകള്‍ പതിവാകും.
  പ്രധാന വാതിലിന്‍റെ സ്ഥാനം നിശ്ചയിച്ചു കഴിഞ്ഞാല്‍ അതിന്‍റെ നിര്‍മ്മാണം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. മംഗളകരമായ ഒരു ദിവസമായിരിക്കണം പ്രധാന വാതില്‍ സ്ഥാപിക്കുന്നത്.  ചില ചടങ്ങുകള്‍ നടത്തിയശേഷം ഉച്ചയ്ക്ക് മുമ്പ് സ്ഥാപിക്കേണ്ടതാണ്. 

നിവാസയോഗ്യമല്ലാത്ത ഭൂപ്രദേശങ്ങള്‍ ഏതെല്ലാം?

   ധാന്യങ്ങള്‍ വിളയുന്ന പാടം, ഉറപ്പില്ലാത്ത മറ്റു ഭൂപ്രദേശങ്ങള്‍, ദേവാലയം, സമുദ്രം, നദി, തപസ്വികളുടെ ആശ്രമം, ഗോശാല, പര്‍വ്വതം എന്നിവയുടെ വളരെയടുത്ത് ഗൃഹം നിര്‍മ്മിച്ച്‌ വസിച്ചാല്‍ പല പ്രകാരങ്ങളിലുള്ള നാശങ്ങളുണ്ടാകാന്‍ ഇടയുണ്ട്. ബ്രാഹ്മണാദി സര്‍വ്വജാതിക്കാര്‍ക്കും ഈ പ്രദേശങ്ങള്‍ യോജിച്ചവയല്ല.

വീട് വാങ്ങുമ്പോഴും, വാടകയ്ക്ക് എടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  പ്രധാനവാതില്‍ ശരിയായ ദിക്കിന് അനുസരിച്ചുള്ളവ ആയിരിക്കണം. അതായത് കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നിങ്ങനെ ആയിരിക്കണം.

  വടക്കും കിഴക്കും ദര്‍ശനമുള്ള വീടുകള്‍ ഐശ്വര്യപ്രദങ്ങളാണ്.

  വീടിന്റെ അടുക്കള തെക്കുകിഴക്ക്, വടക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് എന്നിവയില്‍ ആയിരിക്കണം. ഒരു കാരണവശാലും തെക്കുപടിഞ്ഞാറ് അടുക്കള വരരുത്. ഒരു വീട്ടില്‍ രണ്ട് അടുക്കള നല്ലതല്ല. 

  ദമ്പതികളുടെ കിടപ്പുമുറി തെക്കുകിഴക്കോ വടക്കുകിഴക്കോ ആകരുത്.

  വീടിന്റെ പടിഞ്ഞാറ്, തെക്ക്‌, തെക്കുപടിഞ്ഞാറ് എന്നീ മുറികളിലാണ് ധനം സൂക്ഷിക്കേണ്ടത്. അലമാരയുടെ ദര്‍ശനം കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കണം.

ഗമനം എന്നാല്‍ എന്ത്?

  അങ്കണത്തിന്റെയും ഗൃഹങ്ങളുടെയും മദ്ധ്യസൂത്രങ്ങള്‍ തമ്മില്‍ വേധമുണ്ടാകരുത്. ഇവ രണ്ടും ഒരേ സൂത്രത്തില്‍ വരുമ്പോഴാണ് വേധം ഉണ്ടാകുന്നത്. ഇങ്ങനെ വേധമുണ്ടായാല്‍ ആ ഗൃഹത്തില്‍ വസിക്കുന്നവര്‍ക്ക് വംശനാശമാണ് ഫലം. അതുകൊണ്ട് അങ്കണമദ്ധ്യസൂത്രത്തില്‍ നിന്നും ഗൃഹമദ്ധ്യസൂത്രങ്ങള്‍ നീങ്ങി വരത്തക്കവിധത്തിലാണ് ഗൃഹം ഉണ്ടാക്കേണ്ടത്. ഇങ്ങനെ നീക്കുന്നതിനെയാണ് ഗമനം എന്നുപറയുന്നത്..

വാസ്തുവില്‍ ഗൃഹത്തിന്റെ സ്ഥാനം എങ്ങനെ നിര്‍ണ്ണയിക്കാം?

  വാസ്തുവിനെ നാല് ഖണ്ഡങ്ങളായി  തിരിച്ച് അവയില്‍ ഈശ ഖണ്ഡത്തിലോ നിരൃതി ഖണ്ഡത്തിലോ മാത്രമേ ഗൃഹം  നിര്‍മ്മിക്കാവു. ഇവയില്‍ വച്ച് താഴ്ന്ന ഖണ്ഡത്തിലാണ് ഗൃഹം നിര്‍മ്മിക്കേണ്ടത്.

  ഗൃഹനിര്‍മ്മാണത്തിന് നിരൃതി ഖണ്ഡമോ ഈശ ഖണ്ഡമോ നിശ്ചയിച്ചതിനുശേഷം പറമ്പില്‍ വീഥിവിധാനം ചെയ്യണം. എന്നാല്‍ വാസ്തുവിന്റെ മധ്യഭാഗത്ത്‌ വരുന്നത് ബ്രഹ്മവീഥിയും, അതിനടുത്ത് ഗണേശവീഥിയുമാണ്‌. ഗണേശവീഥിയുടെ അടുത്ത് പുറമേയുള്ള അഗ്നി വീഥിയില്‍ ഗൃഹം നിര്‍മ്മിക്കാന്‍ പാടില്ല. അതുകൊണ്ട് ഗൃഹം നിര്‍മ്മിക്കുന്നതിനുള്ള ഖണ്ഡത്തിലെ ബ്രഹ്മ ഗണേശ വീഥികളെ ഒന്നിച്ചുചേര്‍ത്ത് അവിടെയാണ് ഗൃഹത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കേണ്ടത്. വാസ്തുവിനെ എട്ട് അംഗങ്ങളാക്കിയതില്‍ ഒരു ഭാഗമോ, ഒമ്പത് അംഗങ്ങളാക്കിയതില്‍ ഒന്നര ഭാഗമോ പത്ത് അംഗങ്ങളാക്കിയത്തില്‍  രണ്ടു ഭാഗങ്ങളോ ബ്രഹ്മ യമ സൂത്രങ്ങളില്‍ നിന്ന് അങ്കണമദ്ധ്യത്തിലേയ്ക്ക് അകലം ഉണ്ടായിരിക്കേണ്ടതാണ്.

  വാസ്തുവിന് വലിപ്പം കുറവാണെങ്കില്‍ ഈ രണ്ടു വീഥികളിലും (ബ്രഹ്മ ഗണേശ വീഥികളില്‍) തന്നെ  ഗൃഹം ഒതുങ്ങാതെ വരുന്നതുകൊണ്ട് അഗ്നിവീഥിയുടെ ദോഷം ജലവീഥികൊണ്ട് തീരുന്നതുകൊണ്ടും ബ്രഹ്മവീതി, ഗണേശവീഥി, അഗ്നിവീഥി, ജലവീഥി എന്നീ നാല് വീഥികളും കൂട്ടിച്ചേര്‍ത്തുവേണം ഗൃഹത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കാന്‍. ഇതുകൊണ്ട് മതിയാകാതെ വരുന്നിടത്ത് ഒരു ഖണ്ഡം മുഴുവന്‍ സ്വീകരിക്കണം. അങ്ങിനെ ഒരു ഖണ്ഡം മുഴുവന്‍ സ്വീകരിക്കുന്ന പക്ഷം പിശാച വീഥി ഒഴിച്ചുകളയേണ്ടതാണ്‌. ഇതിലും ചെറുതായി വരുന്നിടത്ത് വാസ്തുവിന്റെ മദ്ധ്യത്തില്‍ നിന്നും നിരൃതി ഖണ്ഡത്തിലേയ്ക്കോ ഈശ ഖണ്ഡത്തിലേയ്ക്കോ അങ്കണമദ്ധ്യത്തെ അല്പം നീക്കി ഗൃഹമുണ്ടാക്കാമെന്ന് മുമ്പ് പ്രതിപാദിച്ചിട്ടുള്ളത്.

  ഇപ്രകാരം നിശ്ചയിച്ച സ്ഥാനങ്ങളില്‍ വാസ്തുപുരുഷന്റെയും വാസ്തുദേവതകളുടേയും സ്ഥാനങ്ങളും കൂടി കല്പിച്ചു കൊള്ളണം.

വാസ്തുഖണ്ഡങ്ങള്‍ ഏതെല്ലാം? അവയുടെ ഫലങ്ങള്‍ എന്ത്?

   ഗൃഹം നിര്‍മ്മിക്കേണ്ടത് സ്ഥലത്ത് മധ്യത്തു കൂടി കിഴക്കുപടിഞ്ഞാറും തെക്കുവടക്കും ഓരോ വരകള്‍ വരച്ചാല്‍ വസ്തു നാല് ഖണ്ഡങ്ങളായി തിരിയും.

   ഇവയില്‍ ഈശാന (വടക്കു കിഴക്കേ) ഖണ്ഡത്തിനു മനുഷ്യ ഖണ്ഡമെന്നും, അഗ്നി (തെക്കുകിഴക്കേ) ഖണ്ഡത്തിനു യമ ഖണ്ഡമെന്നും, നിരൃതി (തെക്കുപടിഞ്ഞാറേ) ഖണ്ഡത്തിനു ദേവ ഖണ്ഡമെന്നും, വായു (വടക്കുപടിഞ്ഞാറേ) ഖണ്ഡത്തിന് അസുര ഖണ്ഡമെന്നും പറയുന്നു. ഈ നാല് ഖണ്ഡങ്ങളില്‍ മനുഷ്യഖണ്ഡവും ദേവഖണ്ഡവും നിര്‍മ്മാണത്തിന് ഉത്തമമാണ്. എന്നാല്‍ മനുഷ്യ ഖണ്ഡത്തിനാണ് പ്രാധാന്യം. മനുഷ്യ ഖണ്ഡത്തില്‍ ഗൃഹം നിര്‍മ്മിക്കുകയാണെങ്കില്‍ ഐശ്വര്യസന്താനാദി സകലതിന്റെയും അഭിവൃദ്ധിയാണ് ഫലം. ദേവ ഖണ്ഡത്തില്‍ ഗൃഹം നിര്‍മ്മിച്ച്‌ വസിച്ചാല്‍ സകല അഭീഷ്ടങ്ങളും സാധിക്കുന്നതാണ്. യമഖണ്ഡം മരണപ്രദമാകയാല്‍ തികച്ചും വര്‍ജ്യമാണ്‌. അസുര ഖണ്ഡം നിന്ദ്യമാണ്. എന്നാല്‍ അസുര ഖണ്ഡത്തില്‍ വൈശ്യന്മാരുടെ ഗൃഹം പണിചെയ്യുകയാണെങ്കില്‍ ദോഷമില്ലെന്ന് ചില ആചാര്യന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എങ്കിലും മനുഷ്യഖണ്ഡവും ദേവ ഖണ്ഡവുമാണ് സാധാരണ ഗൃഹനിര്‍മിതിക്ക് ഉപയോഗിച്ചുവരുന്നത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.