Showing posts with label vaasthu. Show all posts
Showing posts with label vaasthu. Show all posts

പുരയിടം, വസ്തു, വാസ്തു ഇവ എന്ത്?

   മനുഷ്യര്‍ക്ക്‌ ജീവിതവൃത്തിക്ക് ആവശ്യമായ ധാന്യങ്ങള്‍ കൃഷി ചെയ്തും, വൃക്ഷലതാദികളും ചെടികളും മറ്റും നട്ടുപിടിപ്പിച്ചും, ആടുമാടുകളെ വളര്‍ത്തിയും വസിക്കുന്നതിന് ഒരു പുര വയ്ക്കാനുള്ള ഇടത്തെ "പുരയിടം" എന്ന് പറയുന്നു.

  ജനങ്ങള്‍ക്ക്‌ വസിക്കാനുള്ള വീടുകളോ, വിദ്യാഭ്യാസാദികള്‍ക്കുള്ള കെട്ടിടങ്ങളോ, പണിയെടുക്കാനുള്ള തൊഴില്‍ശാലകളോ, ഈശ്വരാരാധനയ്ക്കുള്ള ദേവാലയങ്ങളോ നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലത്തിനെ "വസ്തു" എന്ന് പറയുന്നു.

   കെട്ടിടം നിര്‍മ്മിക്കാന്‍ ഒരുക്കിയെടുക്കുന്ന ഖണ്ഡഭൂമിക്കാണ് പ്രധാനമായും "വാസ്തു" എന്ന് പറയുന്നത്.

മര്‍മ്മദോഷ പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?

  എണ്‍പത്തിഒന്നായി ഭാഗിച്ചുകിട്ടിയ ഒരു പദവിസ്താരം ഇരുപത്തിനാലായി ഭാഗിച്ച് അതില്‍ ഒരംശം അങ്കണമദ്ധ്യമാകുന്ന മഹാമാര്‍മ്മസ്ഥാനത്ത് നിന്ന് വടക്കോട്ടോ, കിഴക്കോട്ടോ ഗമിപ്പിച്ച് ഗൃഹദീര്‍ഘാര്‍ദ്ധം ഇരുപാര്‍ശ്വങ്ങളിലേയ്ക്കും വച്ചാല്‍ മര്‍മ്മപീഡ, സ്തംഭകഡ്യാദികളില്‍ ബാധിക്കുന്നതല്ല അഥവാ ബാധിച്ചാല്‍ പഞ്ചഃശിരസ്ഥാപനം ചെയ്ത് ദോഷശാന്തി വരുത്താവുന്നതാണ്.

വാസ്തുവില്‍ ഗൃഹത്തിന്റെ സ്ഥാനം എങ്ങനെ നിര്‍ണ്ണയിക്കാം?

  വാസ്തുവിനെ നാല് ഖണ്ഡങ്ങളായി  തിരിച്ച് അവയില്‍ ഈശ ഖണ്ഡത്തിലോ നിരൃതി ഖണ്ഡത്തിലോ മാത്രമേ ഗൃഹം  നിര്‍മ്മിക്കാവു. ഇവയില്‍ വച്ച് താഴ്ന്ന ഖണ്ഡത്തിലാണ് ഗൃഹം നിര്‍മ്മിക്കേണ്ടത്.

  ഗൃഹനിര്‍മ്മാണത്തിന് നിരൃതി ഖണ്ഡമോ ഈശ ഖണ്ഡമോ നിശ്ചയിച്ചതിനുശേഷം പറമ്പില്‍ വീഥിവിധാനം ചെയ്യണം. എന്നാല്‍ വാസ്തുവിന്റെ മധ്യഭാഗത്ത്‌ വരുന്നത് ബ്രഹ്മവീഥിയും, അതിനടുത്ത് ഗണേശവീഥിയുമാണ്‌. ഗണേശവീഥിയുടെ അടുത്ത് പുറമേയുള്ള അഗ്നി വീഥിയില്‍ ഗൃഹം നിര്‍മ്മിക്കാന്‍ പാടില്ല. അതുകൊണ്ട് ഗൃഹം നിര്‍മ്മിക്കുന്നതിനുള്ള ഖണ്ഡത്തിലെ ബ്രഹ്മ ഗണേശ വീഥികളെ ഒന്നിച്ചുചേര്‍ത്ത് അവിടെയാണ് ഗൃഹത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കേണ്ടത്. വാസ്തുവിനെ എട്ട് അംഗങ്ങളാക്കിയതില്‍ ഒരു ഭാഗമോ, ഒമ്പത് അംഗങ്ങളാക്കിയതില്‍ ഒന്നര ഭാഗമോ പത്ത് അംഗങ്ങളാക്കിയത്തില്‍  രണ്ടു ഭാഗങ്ങളോ ബ്രഹ്മ യമ സൂത്രങ്ങളില്‍ നിന്ന് അങ്കണമദ്ധ്യത്തിലേയ്ക്ക് അകലം ഉണ്ടായിരിക്കേണ്ടതാണ്.

  വാസ്തുവിന് വലിപ്പം കുറവാണെങ്കില്‍ ഈ രണ്ടു വീഥികളിലും (ബ്രഹ്മ ഗണേശ വീഥികളില്‍) തന്നെ  ഗൃഹം ഒതുങ്ങാതെ വരുന്നതുകൊണ്ട് അഗ്നിവീഥിയുടെ ദോഷം ജലവീഥികൊണ്ട് തീരുന്നതുകൊണ്ടും ബ്രഹ്മവീതി, ഗണേശവീഥി, അഗ്നിവീഥി, ജലവീഥി എന്നീ നാല് വീഥികളും കൂട്ടിച്ചേര്‍ത്തുവേണം ഗൃഹത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കാന്‍. ഇതുകൊണ്ട് മതിയാകാതെ വരുന്നിടത്ത് ഒരു ഖണ്ഡം മുഴുവന്‍ സ്വീകരിക്കണം. അങ്ങിനെ ഒരു ഖണ്ഡം മുഴുവന്‍ സ്വീകരിക്കുന്ന പക്ഷം പിശാച വീഥി ഒഴിച്ചുകളയേണ്ടതാണ്‌. ഇതിലും ചെറുതായി വരുന്നിടത്ത് വാസ്തുവിന്റെ മദ്ധ്യത്തില്‍ നിന്നും നിരൃതി ഖണ്ഡത്തിലേയ്ക്കോ ഈശ ഖണ്ഡത്തിലേയ്ക്കോ അങ്കണമദ്ധ്യത്തെ അല്പം നീക്കി ഗൃഹമുണ്ടാക്കാമെന്ന് മുമ്പ് പ്രതിപാദിച്ചിട്ടുള്ളത്.

  ഇപ്രകാരം നിശ്ചയിച്ച സ്ഥാനങ്ങളില്‍ വാസ്തുപുരുഷന്റെയും വാസ്തുദേവതകളുടേയും സ്ഥാനങ്ങളും കൂടി കല്പിച്ചു കൊള്ളണം.

തച്ചുശാസ്ത്രവും ജ്യോതിഷവും

             തച്ചുശാസ്ത്രത്തില്‍ ജ്യോതിഷത്തിന് ഏറെ സ്വാധീനമുണ്ട്. സ്ഥാനം (രാശി), നേരം (മുഹൂര്‍ത്തം) ഈ രണ്ട് ഘടകങ്ങളാണ് പ്രധാനമായും തച്ചുശാസ്ത്രത്തില്‍ ജ്യോതിശാസ്ത്രത്തിന്റെ സ്വാധീനത്തെ പ്രകടമാക്കുന്നത്. മനുഷ്യരാശിയുടെ ജീവിതസുഖത്തിന് ഉതകത്തക്കതരത്തിലുള്ള വസതികളെ നിര്‍മ്മിക്കുന്നതിലേക്ക് ജ്യോതിഷവും വാസ്തുശാസ്ത്രവും മൈത്രി എന്ന നിലയില്‍ തോളോടു തോളുരുമ്മി നിലകൊള്ളുന്നു എന്നതാണ് വസ്തുത. ജ്യോതിശാസ്ത്രത്തില്‍ നിന്ന് ശില്പി ശാസ്ത്രോപയുക്തമായ പല ഭാഗങ്ങളെയും തെരഞ്ഞെടുത്ത് കോര്‍ത്തിണക്കേണ്ടതുണ്ട്. ചുരുക്കിപറഞ്ഞാല്‍, തച്ചുശാസ്ത്രവും ജ്യോതിശാസ്ത്രവും ; രണ്ടും രണ്ടായി കാണണ്ട. ഒന്നുതന്നെയാണ്.

തച്ചുശാസ്ത്രപ്രകാരം 'വാസ്തു' എന്നതാണ് ഭൂമിയുടെ പേര്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.