പ്രധാനവാതില്‍ ശരിയായ ദിക്കിന് അനുസരിച്ചുള്ളവ ആയിരിക്കണം. അതായത് കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നിങ്ങനെ ആയിരിക്കണം.
വടക്കും കിഴക്കും ദര്‍ശനമുള്ള വീടുകള്‍ ഐശ്വര്യപ്രദങ്ങളാണ്.
വീടിന്റെ അടുക്കള തെക്കുകിഴക്ക്, വടക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് എന്നിവയില്‍ ആയിരിക്കണം. ഒരു കാരണവശാലും തെക്കുപടിഞ്ഞാറ് അടുക്കള വരരുത്. ഒരു വീട്ടില്‍ രണ്ട് അടുക്കള നല്ലതല്ല.
ദമ്പതികളുടെ കിടപ്പുമുറി തെക്കുകിഴക്കോ വടക്കുകിഴക്കോ ആകരുത്.
വീടിന്റെ പടിഞ്ഞാറ്, തെക്ക്, തെക്കുപടിഞ്ഞാറ് എന്നീ മുറികളിലാണ് ധനം സൂക്ഷിക്കേണ്ടത്. അലമാരയുടെ ദര്‍ശനം കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കണം.