വീടിന് സ്ഥാനനിര്‍ണ്ണയം നടത്തുമ്പോള്‍ അടിക്കുന്ന കുറ്റിയുടെ ലക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ഫലങ്ങള്‍.
സ്ഥാനകുറ്റിയുടെ ചുവട് വിപരീതമായാല്‍ രോഗവും, വടക്ക് ആഗ്രവും പടിഞ്ഞാറ് ഭാഗം ചുവടുമായാല്‍ ഗൃഹനിര്‍മ്മാണം താമസിച്ചേ പൂര്‍ത്തിയാകുകയുള്ളൂ. കിഴക്ക് ആഗ്രവും പടിഞ്ഞാറ് ചുവടുമായാല്‍ ഒരിക്കലും പണിതീരാത്ത വീടും, കന്നിയില്‍ ചുവടും ഈശാനകോണില്‍ ആഗ്രവും വരികയാണെങ്കില്‍ ഐശ്വര്യവും ഉണ്ടാകുന്നു. സ്ഥാനകുറ്റി ഉണക്കമരമായാല്‍ അശുഭവും, പാലുള്ളതായാല്‍ ശുഭവും ആകുന്നു. കുറ്റിയുടെ വെട്ടുഭാഗം മേല്പ്പോട്ട് എങ്കില്‍ ശുഭവും, ഇരുവശങ്ങളെങ്കില്‍ ദോഷവും ഫലം.