അഷ്ടവര്‍ഗ്ഗം എന്നാല്‍ എന്ത്? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
സൂര്യാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?
ജാതകത്തിലെ ഗ്രഹസ്ഥിതിയില്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം.
ഉദാഹരണം :- സൂര്യന്‍ ചിങ്ങത്തിലാണ് നില്‍ക്കുന്നതെങ്കില്‍ ചിങ്ങം, കന്നി, വൃശ്ചികം, കുംഭം, മീനം, മേടം, ഇടവം, മിഥുനം എന്നീ സ്ഥാനങ്ങളില്‍ ഓരോ അക്ഷമെഴുതണം.
ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,6,10,11 എന്നീ സ്ഥാനങ്ങളില്‍ ഓരോ അക്ഷമെഴുതണം.
ഉദാഹരണം :- ചന്ദ്രന്‍ കര്‍ക്കിടകത്തിലാകുകയാണെങ്കില്‍ കന്നി, ധനു, മേടം, ഇടവം എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം.
കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം.
ഉദാഹരണം :- മേടം രാശിയിലാണ് കുജന്‍ നില്‍ക്കുന്നതെങ്കില്‍ മേടം, ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം.
ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,9,10,11,12 എന്നീ സ്ഥാനങ്ങളില്‍ ഓരോ അക്ഷമെഴുതണം.
ഉദാഹരണം :- ബുധന്‍ കന്നിയില്‍ ആണ് നില്‍ക്കുന്നതെങ്കില്‍ വൃശ്ചികം, മകരം, കുംഭം, ഇടവം, മിഥുനം, കര്‍ക്കിടകം , ചിങ്ങം എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം.
വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് 5,6,9,11 എന്നീ സ്ഥാനങ്ങളില്‍ ഓരോ അക്ഷമെഴുതണം.
ഉദാഹരണം :- വ്യാഴം ധനിവിലാണ് നില്‍ക്കുന്നതെങ്കില്‍ മേടം, ഇടവം, ചിങ്ങം, തുലാം എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം.
ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 6,7,12 എന്നീ സ്ഥാനങ്ങളില്‍ ഓരോ അക്ഷമെഴുതണം.
ഉദാഹരണം :- ശുക്രന്‍ തുലാത്തിലാണ് നില്‍ക്കുന്നതെങ്കില്‍ മീനം, മേടം, കന്നി, എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം.
ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,910,11 എന്നീ സ്ഥാങ്ങളില്‍ ഓരോ അക്ഷമെഴുതണം.
ഉദാഹരണം :- കുംഭം രാശിയിലാണ് ശനി നില്‍ക്കുന്നതെങ്കില്‍ കുംഭം, മീനം, ഇടവം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം.
ലഗ്നരാശിയേതോ അതില്‍ നിന്ന് 3,4,6,10,11,12 എന്നീ സ്ഥാനങ്ങളില്‍ ഓരോ അക്ഷമെഴുതണം.
ഉദാഹരണം :- ലഗ്നം മിഥുനമാണെങ്കില്‍ ചിങ്ങം, കന്നി, വൃശ്ചികം, മീനം, മേടം, ഇടവം എന്നീ രാശികളില്‍ ഓരോ അക്ഷമെഴുതണം
ഇങ്ങനെ അക്ഷങ്ങളൊന്നൊന്നായി എഴുതികഴിഞ്ഞശേഷം ഓരോന്നിലെയും അക്ഷങ്ങള്‍ കൂട്ടിയെഴുതണം. ആ സംഖ്യകള്‍ ജാതകത്തില്‍ രാശിചക്രംവരച്ച് അതാത് രാശിയില്‍ രേഖപ്പെടുത്തണം.
ഉദാഹരണം :-
ഉദാഹരണം :-