സൂര്യാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
സൂര്യാഷ്ടവര്‍ഗ്ഗഫലം
സൂര്യാഷ്ടവര്‍ഗ്ഗമിട്ടുകഴിഞ്ഞാല്‍ നാലില്‍ അധികം സംഖ്യകളുള്ള (അക്ഷങ്ങള്‍) രാശികള്‍ ഏതെല്ലാമാണോ ആ രാശികളുടെ പേരുള്ള മാസങ്ങള്‍ ജാതകന് വിവാഹം നടത്താന്‍ ഉത്തമമാണ്. അവ ശുഭകാര്യങ്ങളായ കാര്യങ്ങള്‍ ആരംഭിക്കുന്നതിനും, ദൂരയാത്ര ചെയ്യേണ്ടിവരുമ്പോള്‍ യാത്രപുറപ്പെടുന്നതിനും, ധാര്‍മ്മികമായ കാര്യങ്ങള്‍ ചെയ്യുന്നതിനും ഉത്തമമായ മാസങ്ങളാണ്. അഞ്ചില്‍ കുറഞ്ഞ സംഖ്യയുള്ള മാസങ്ങള്‍ മേല്‍ പറഞ്ഞവയ്ക്കുത്തമങ്ങളല്ല. അക്ഷം കുറയുന്തോറും ഫലം ശൂന്യമാകും. നാലക്ഷമുള്ള മാസങ്ങള്‍ സമഫലം മാത്രമേ ചെയ്യൂ. മൂന്നക്ഷമുള്ള രാശിയില്‍ സൂര്യന്‍ വരുമ്പോള്‍ വഴിനടത്തംകൊണ്ട് (അലച്ചില്‍) ക്ഷീണം സംഭവിക്കും. രണ്ടക്ഷം ഉള്ള രാശിയില്‍ സൂര്യന്‍ വരുമ്പോള്‍ പാപകര്‍മ്മം ചെയ്യും. ഒരക്ഷമുള്ള രാശിയില്‍ സൂര്യന്‍ വരുമ്പോള്‍ രോഗബാധയുണ്ടാകും. അക്ഷമൊന്നുമില്ലാതെ രാശിയില്‍ സൂര്യന്‍ വരുമ്പോള്‍ മരണാനുഭവങ്ങള്‍ ഉണ്ടാകും.
സൂര്യാഷ്ടവര്‍ഗ്ഗങ്ങളുടെ ദിക്ക് ഫലങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
സൂര്യാഷ്ടവര്‍ഗ്ഗങ്ങളുടെ ദിക്ക് ഫലങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.