Showing posts with label thachushasthram. Show all posts
Showing posts with label thachushasthram. Show all posts

വാസ്തു നുറുങ്ങുകള്‍

1. സ്ഥലവും കെട്ടിടവും ഒരുപോലെ പ്രധാനമാണ്. സ്ഥലം ക്ഷേത്രമാണെങ്കില്‍ കെട്ടിടം ബീജമാണ്. സ്ഥലത്തിന്‍റെ ചരിത്രവും യോഗ്യതയും പരിശോധിച്ചറിയണം.

2.കുന്നിന്‍ പ്രദേശമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ കിഴക്കോട്ടോ വടക്കോട്ടോ ചരിവുള്ള സ്ഥലം തിരഞ്ഞെടുക്കുക. ഈ സ്ഥലത്ത് പതിക്കുന്ന മഴവെള്ളം കിഴക്കോട്ടോ പടിഞ്ഞാട്ടോ ഒഴുകി പോകാന്‍ അനുവദിക്കുക

3. ജലസാമീപ്യങ്ങളുടെ തെക്കോ പടിഞ്ഞാറോ വശത്തുള്ള ഭൂമി ഉത്തമമാണ്.

4. ഗ്യാരേജ് അല്ലെങ്കില്‍ കാര്‍ പോര്‍ച്ചിന് കിഴക്കുഭാഗം ഉത്തമാണ്.

5. ലക്ഷണമൊത്ത ഭവനത്തിന്‍റെ ദര്‍ശനം കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കും.

6. കുംഭം രാശിയിലെ കിണര്‍ ധാരാളം അഭിവൃദ്ധി ഉണ്ടാക്കും. മീനം, മേടം, ഇടവം രാശിയിലും കിണര്‍ കുഴിക്കാം. ഒരു കാരണവശാലും മദ്ധ്യഭാഗത്ത് കിണറ് കുഴിക്കരുത്.

7. വീടുപണിയുടെ ആവശ്യങ്ങള്‍ക്കായി പറമ്പ് കുഴിച്ച ശേഷം മണ്ണ് അധികം വന്നാല്‍ അത്യുത്തമം.

8. ഗൃഹാരംഭ ദിവസത്തെ അശ്വതി തുടങ്ങിയുള്ള നക്ഷത്രങ്ങള്‍ പ്രതിപദം തുടങ്ങിയുള്ള തിഥികള്‍, രവിവാരം തുടങ്ങിയുള്ള ആഴ്ചകള്‍. മേടം തുടങ്ങിയുള്ള രാശി സംഖ്യ ഇവയെല്ലാം കൂട്ടി 9 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം 3,5,7,9 വന്നാല്‍ അത്യുത്തമം. ഇതിനെ നിഷ്പഞ്ചകം എന്ന് പറയുന്നു.

9. കിഴക്കുദിക്കില്‍ ധ്വജയോനി, തെക്ക് സിംഹയോനി പടിഞ്ഞാറ് വൃഷഭയോനി,  വടക്ക് ഗജയോനി ഇവ ചേര്‍ന്നാല്‍ ഉത്തമഗൃഹമായി.

10. വീടിന്‍റെ കോണിപ്പടികള്‍ ഇടത്തോട്ട് തിരിഞ്ഞ് പടികള്‍ കയറി വലത്തോട്ട് തിരിഞ്ഞ് പ്രവേശിക്കുന്നതായിരിക്കണം.

11. അടുക്കളയുടെ അളവ് തെറ്റാന്‍ പാടില്ല. ഒരു വീട്ടില്‍ രണ്ട് അടുക്കള പാടില്ല. വീട് വിട്ട്, അടുക്കള നിര്‍മ്മിക്കാന്‍ പാടില്ല.

12. മൂന്ന് ശാലകളുടെ ഗൃഹത്തിനെ ത്രിശാലയെന്നും നാല്ശാലകളുള്ളത് നാലുകെട്ടും, എട്ടുശാലകളുള്ളത് എട്ടുകെട്ടും എന്ന് പറയുന്നു. ഇവ കൂടാതെ പണ്ടുകാലങ്ങളില്‍ 12 കെട്ടും, 16 കെട്ടും പണി ചെയ്യിച്ചിരുന്നു.

13. മാറാല പിടിച്ച വീട് ഐശ്വര്യക്കേട്‌ ഉണ്ടാക്കുമെന്നും, പൂജാമുറി സദാ ശുദ്ധമായിരിക്കണമെന്നും, അടുക്കളയില്‍ കിടന്നുറങ്ങരുതെന്നും വാസ്തുശാസ്ത്രം അനുശാസിക്കുന്നു.

വാസ്തുഉപകരണങ്ങള്‍ എന്തെല്ലാം?

  വാസ്തു ഉപകരണങ്ങളില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ടത് ശില്പിയുടെ കണ്ണാണ്. അളവുകളില്‍ ഉള്‍പ്പെടെ ഉണ്ടാകാവുന്ന തെറ്റുകുറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍ തന്നെ കണ്ടുപിടിക്കാനുള്ള കഴിവ് വാസ്തുശില്പിയുടെ കണ്ണുകള്‍ക്കുണ്ടായിരിക്കണം.

   അംഗുലം രേഖപ്പെടുത്തിയുള്ള അളവുകോല്‍, തൂക്കുകട്ട, നൂല്‍മട്ടം നോക്കുന്ന കണപ്പ്. ഡിവൈഡര്‍, അളവുകള്‍ രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം ഇവയാണ് മറ്റു വാസ്തു ഉപകരണങ്ങള്‍. വാസ്തുശാസ്ത്രത്തില്‍ ദിക്കുകള്‍ക്കനുസൃതമായി സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും കിടപ്പ് നിര്‍ണ്ണയിക്കുന്നതിന് വിവിധതരം ടേപ്പുകള്‍ ഉപയോഗിക്കുന്നു. നേര്‍രേഖയിലുള്ള നീളം അളക്കുന്നതിനാണ് ടേപ്പ് ഉപയോഗിക്കുന്നത്.

ഗമനം എന്നാല്‍ എന്ത്?

  അങ്കണത്തിന്റെയും ഗൃഹങ്ങളുടെയും മദ്ധ്യസൂത്രങ്ങള്‍ തമ്മില്‍ വേധമുണ്ടാകരുത്. ഇവ രണ്ടും ഒരേ സൂത്രത്തില്‍ വരുമ്പോഴാണ് വേധം ഉണ്ടാകുന്നത്. ഇങ്ങനെ വേധമുണ്ടായാല്‍ ആ ഗൃഹത്തില്‍ വസിക്കുന്നവര്‍ക്ക് വംശനാശമാണ് ഫലം. അതുകൊണ്ട് അങ്കണമദ്ധ്യസൂത്രത്തില്‍ നിന്നും ഗൃഹമദ്ധ്യസൂത്രങ്ങള്‍ നീങ്ങി വരത്തക്കവിധത്തിലാണ് ഗൃഹം ഉണ്ടാക്കേണ്ടത്. ഇങ്ങനെ നീക്കുന്നതിനെയാണ് ഗമനം എന്നുപറയുന്നത്..

തച്ചുശാസ്ത്രവും ജ്യോതിഷവും

             തച്ചുശാസ്ത്രത്തില്‍ ജ്യോതിഷത്തിന് ഏറെ സ്വാധീനമുണ്ട്. സ്ഥാനം (രാശി), നേരം (മുഹൂര്‍ത്തം) ഈ രണ്ട് ഘടകങ്ങളാണ് പ്രധാനമായും തച്ചുശാസ്ത്രത്തില്‍ ജ്യോതിശാസ്ത്രത്തിന്റെ സ്വാധീനത്തെ പ്രകടമാക്കുന്നത്. മനുഷ്യരാശിയുടെ ജീവിതസുഖത്തിന് ഉതകത്തക്കതരത്തിലുള്ള വസതികളെ നിര്‍മ്മിക്കുന്നതിലേക്ക് ജ്യോതിഷവും വാസ്തുശാസ്ത്രവും മൈത്രി എന്ന നിലയില്‍ തോളോടു തോളുരുമ്മി നിലകൊള്ളുന്നു എന്നതാണ് വസ്തുത. ജ്യോതിശാസ്ത്രത്തില്‍ നിന്ന് ശില്പി ശാസ്ത്രോപയുക്തമായ പല ഭാഗങ്ങളെയും തെരഞ്ഞെടുത്ത് കോര്‍ത്തിണക്കേണ്ടതുണ്ട്. ചുരുക്കിപറഞ്ഞാല്‍, തച്ചുശാസ്ത്രവും ജ്യോതിശാസ്ത്രവും ; രണ്ടും രണ്ടായി കാണണ്ട. ഒന്നുതന്നെയാണ്.

തച്ചുശാസ്ത്രപ്രകാരം 'വാസ്തു' എന്നതാണ് ഭൂമിയുടെ പേര്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.