സൂര്യദശയിലെ അപഹാരഫലം


  ആദിത്യദശയില്‍ സ്വപഹാരകാലം രാജാവിങ്കല്‍ നിന്ന് യശസ്സുണ്ടാകുകയും വനങ്ങളിലും പര്‍വ്വതങ്ങളിലും സഞ്ചരിക്കുവാനിടവരികയും നിമിത്തം ധനലാഭങ്ങളുണ്ടാകും. ആദിത്യന്‍ പാപനായിരുന്നാല്‍ ഉഷ്ണരോഗവും, ജ്വരവും തുടങ്ങിയ രോഗങ്ങളും, പിതാവിന്റെ വിയോഗവും തന്നിമിത്തമുള്ള ദുഃഖങ്ങളും ഉണ്ടാകും.

  ആദിത്യദശയില്‍ ചന്ദ്രാപഹാരം ശത്രുക്കള്‍ക്കും ദുഃഖങ്ങള്‍ക്കും ശമനവും, ധനലാഭവും, കൃഷികാര്യങ്ങള്‍ക്ക് അഭിവൃദ്ധിയും, നൂതന ഗൃഹനിര്‍മ്മാണവും, ബന്ധുക്കളോടുള്ള ചേര്‍ച്ചയും ഉണ്ടാകും. ചന്ദ്രന്‍ ദോഷയുക്തനായാല്‍ ക്ഷയം, വായുകോപവും, നീര്‍ദ്ദോഷം മുതലായ രോഗങ്ങളും സംഭവിക്കും.

  ആദിത്യദശയില്‍ കുജന്റെ അപഹാരകാലം രോഗോപദ്രവവും സ്ഥാനഭ്രംശവും ശത്രുക്കളില്‍നിന്ന് ഉപദ്രവവും, മുറിവ്, വ്രണം, സ്വജനവിരോധം, രാജകോപം ധനനഷ്ടം എന്നീ അനിഷ്ടഫലങ്ങളും. കുജന്‍ ശുഭ പ്രദനായിരുന്നാല്‍ സ്വര്‍ണ്ണരത്നാദിലാഭങ്ങളും, പ്രഭുത്വവും രാജപ്രസാദവും മറ്റു പല ഗുണങ്ങളും ലഭിക്കും.

  ആദിത്യദശയില്‍ രാഹുവിന്റെ അപഹാരകാലം ശത്രുവര്‍ദ്ധനയും, ആപത്തുകളും, അനര്‍ത്ഥങ്ങളും, ധനഹാനിയും, വിഷഭയവും, വിഷയവ്യാമോഹവും, ശിരോരോഗം നേത്രരോഗം മുതലായ രോഗദുഃഖങ്ങളും, ബന്ധുപീഡയും, സ്ഥാനഭ്രംശവും, മരണഭയവും, മറ്റ് അനിഷ്ടങ്ങളും സംഭവിക്കും.

  ആദിത്യദശയില്‍ വ്യാഴത്തിന്റെ അപഹാരകാലം ശത്രുനാശം, പലവിധത്തിലുള്ള ധനലാഭം, ഗുരുക്കന്മാരെയും, ദൈവത്തെയും പൂജിക്കുക, ബന്ധുക്കളില്‍ നിന്നും സമ്മാനം ലഭിക്കുക, പുത്രഗുണം, സല്‍ക്കര്‍മ്മസിദ്ധി മുതലായ ഗുണങ്ങളും കര്‍ണ്ണരോഗം, ക്ഷയരോഗം തുടങ്ങിയുള്ള രോഗങ്ങളും സംഭവിക്കും.

  ആദിത്യദശയില്‍ ശനിയുടെ അപഹാരകാലം ധനനാശവും, പുത്രന്റെ വേര്‍പാടും, ഭാര്യയ്ക്ക് രോഗവും പലവിധത്തിലുള്ള ദുര്‍വ്യയങ്ങളും, സ്ഥാനഭ്രംശവും മലിനതയും, വാതകഫജങ്ങളായ രോഗങ്ങളും, സകലജന വിരോധവും, മടിയും, ചോരഭയവും, രാജകോപവും മറ്റ് അനിഷ്ടഫലങ്ങളും സംഭവിക്കും.

  ആദിത്യദശയില്‍ ബുധന്റെ അപഹാരകാലം ചൊറി, ചിരങ്ങ്, ചുണങ്ങ്, കുരു, കുഷ്ഠം മുതലായ രോഗങ്ങളും കാമിലയും അരകെട്ടിലും വയറ്റിലും വ്യാധിയും, ഭൂമിനാശവും, സന്നിപാതജങ്ങളായ ഉപദ്രവവും, ബന്ധുപീഡയും, ഇടയ്ക്കിടയ്ക്ക് സുഖവും സംഭവിക്കും.

  ആദിത്യദശയില്‍ കേതുവിന്റെ അപഹാരകാലം സ്വജനകലഹം, കുടുംബഛിദ്രം, ശത്രുഭയം, ധനനഷ്ടം, സ്ഥാനഭ്രംശം ഇവകളും, പിതാവ് തുടങ്ങിയുള്ള ഗുരുജനങ്ങള്‍ക്ക് രോഗാരിഷ്ടതകളും, വാതരോഗം, ശിരോരോഗം ഇവകളും സംഭവിക്കും.

  ആദിത്യദശയില്‍ ശുക്രാപഹാരകാലം ശിരോരോഗവും, ഉദരരോഗം, കൃഷിക്കും ധനധാന്യങ്ങള്‍ക്കും മറ്റും ഹാനിയും, ഗൃഹദുരിതങ്ങളും, ഭാര്യാപുത്രാദികള്‍ക്ക് അസുഖവും, ദുഷ്ടസ്ത്രീരതിയും, ജലജങ്ങളായ ദ്രവ്യങ്ങളുടെ ലാഭവും, മറ്റ് അസുഖങ്ങളും സംഭവിക്കും.

ചന്ദ്രദശയിലെ അപഹാരകാലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.