ചന്ദ്രാഷ്ടവര്‍ഗ്ഗത്തിലെ "നിശിത്രിഭാഗം" (രാത്രിത്രിഭാഗം) കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
കുജാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?
കുജാഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുമ്പോള്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,10,11 എന്നീ രാശികളിലാണ് അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- ചിങ്ങം രാശിയില്‍ നില്‍ക്കുന്ന സൂര്യന് തുലാം, ധനു, മകരം, ഇടവം, മിഥുനം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,6,11 എന്നീ രാശികളിലാണ് അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന ചന്ദ്രന് കന്നി, ധനു, ഇടവം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മേടം രാശിയില്‍ നില്‍ക്കുന്ന കുജന് മേടം, ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം, മകരം, കുംഭം, രാശികളില്‍ ഓരോ അക്ഷം എഴുതണം.
ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ബുധന്‍ കന്നി രാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ വൃശ്ചികം, മകരം, കുംഭം, ചിങ്ങം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് 6,10,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- വ്യാഴം ധനു രാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ ഇടവം, കന്നി, തുലാം, വൃശ്ചികം രാശികളില്‍ ഓരോ അക്ഷം എഴുതണം.
ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 6,8,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- തുലാത്തില്‍ നില്‍ക്കുന്ന ശുക്രന് മീനം, ഇടവം, ചിങ്ങം, കന്നി എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,4,7,8,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കുംഭം രാശിയില്‍ നില്‍ക്കുന്ന ശനിക്ക് കുംഭം, ഇടവം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ലഗ്നത്തില്‍ നിന്ന് 1,3,6,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മിഥുന ലഗ്നത്തിന് മിഥുനം, ചിങ്ങം, വൃശ്ചികം, മീനം, മേടം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :-