രാഹുദശയിലെ അപഹാരകാലം

രാഹുദശയിലെ അപഹാരകാലം

  രാഹുദശയില്‍ രാഹുവിന്റെ സ്വാപഹാരകാലം വിഷഭയവും, നീരിളക്കവും, പരസ്ത്രീസംയോഗവും, ഇഷ്ടജനങ്ങള്‍ക്ക്‌ ഹാനിയും, അനിഷ്ടവചനവും, അന്യദേശഗമനവും, ബുദ്ധിക്ഷയവും, അനുഭവിക്കും. എന്നാല്‍ രാഹു ഇഷ്ടസ്ഥാനങ്ങളില്‍ ബലവാനായി നിന്നാല്‍ ശുഭഫലങ്ങളും അനുഭവിക്കും.

  രാഹുദശയില്‍ വ്യാഴത്തിന്റെ അപഹാരകാലം സുഖാനുഭവങ്ങളും, ദേവഗുരുക്കളെ പൂജിക്കുകയും, ആരോഗ്യവും പുത്രകളത്രാദിലാഭവും, പുണ്യകര്‍മ്മാനുഷ്ഠാനവും, ശാസ്ത്രങ്ങളെ കുറിച്ചുള്ള വിചാരവും, രാജമന്ത്രിപ്രസാദവും ഉത്സാഹശീലവും സംഭവിക്കും.

  രാഹുദശയില്‍ ശനിയുടെ അപഹാരകാലം വാതപിത്തങ്ങളെക്കൊണ്ടുള്ള രോഗങ്ങളും, ദോഷാരിഷ്ടയും, പുത്രമിത്രാദികളോടും ഭാര്യയോടും കലഹവും, ഭൃത്യജനങ്ങള്‍ക്ക്‌ നാശവും, അന്യദേശവാസവും സംഭവിക്കും.

  രാഹുദശയില്‍ ബുധന്റെ അപഹാരകാലം പുത്രലാഭവും, ധനലാഭവും, ബന്ധുക്കളുടെ ആഗമനവും, പ്രവര്‍ത്തികളില്‍ സാമര്‍ത്ഥ്യം ഉണ്ടാവുകയും, ആഭരണാദ്യലങ്കാരങ്ങളും, രാജപ്രസാദവും, മറ്റു ഗുണാനുഭവങ്ങളും ഭവിക്കും.

  രാഹുദശയില്‍ കേതുവിന്റെ അപഹാരകാലം ജ്വരം, ശത്രു, അഗ്നി, ആയുധം ഇവകളെക്കൊണ്ടുള്ള പീഡകളും, ശരീരത്തിന് ബലക്ഷയങ്ങളും, സ്നേഹിതന്മാര്‍ക്കു ബന്ധുക്കള്‍ക്കും ദുഃഖവും, വിഷം വ്രണം ഇതുക്കളെക്കൊണ്ടുള്ള ഉപദ്രവങ്ങളും, ബന്ധുജനങ്ങളോട് കലഹവും സംഭവിക്കും.

  രാഹുദശയില്‍ ശുക്രന്റെ അപഹാരകാലം കളത്രലബ്ധിയും, ശയനോപകരണങ്ങളും ഉത്തമങ്ങളായ വാഹനങ്ങളും നാല്‍ക്കാലികളും കൃഷിഭൂമികളും ലഭിക്കുകയും, കഫവാതകോപവും സജ്ജനവിരോധവും, വസ്ത്രാദ്യാഭരണാദ്യലങ്കാരങ്ങളുടെ ലാഭവും സംഭവിക്കും.

  രാഹുദശയില്‍ ആദിത്യന്റെ അപഹാരകാലം ശത്രുപീഡയും, കണ്ണുകളില്‍ രോഗവും, വിഷം, അഗ്നി, ആയുധം ഇവകളില്‍ നിന്ന് പീഡയും ആപത്തുകളും സംഭവിക്കുകയും, ഭാര്യാപുത്രാദികളുടെ ലാഭവും, മരണതുല്യങ്ങളായ ആപത്തുകളെ നേരിടേണ്ടതായും ഭവിക്കും.

  രാഹുദശയില്‍ ചന്ദ്രന്റെ അപഹാരകാലം ഭാര്യാനാശവും, മനോദുരിതങ്ങളും, കലഹവും, കൃഷികാര്യാദികള്‍ക്കും പ്രവര്‍ത്തിക്കും ധനത്തിനും നാല്‍ക്കാലികള്‍ക്കും സന്താനങ്ങള്‍ക്കും ക്ഷയവും ബന്ധുജനങ്ങള്‍ക്കും ദുഃഖവും, ജലഭയവും സംഭവിക്കും.

  രാഹുദശയില്‍ കുജന്റെ അപഹാരകാലം രാജാവില്‍ നിന്നും അഗ്നിയില്‍ നിന്നും കള്ളന്മാരില്‍നിന്നും ആയുധങ്ങളില്‍നിന്നും ഭയവും, മരണമോ മഹത്തരങ്ങളായ രോഗങ്ങളോ സംഭവിക്കുകയും, സ്ഥാനഭ്രംശം മനോദുഃഖം ഹൃദയപീഡ, നേത്രരോഗം എന്നിവയും സംഭവിക്കും.

വ്യാഴദശയിലെ അപഹാരകാലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.