ആദ്യം നിലവിലുള്ള വീടിന്‍റെ ഉത്തരപൂറം ചുറ്റളവ് കാണുക. ഈ ചുറ്റളവ് ഉത്തമമായിരുന്നാല്‍ മുകളിലേയ്ക്കും സ്വീകരിക്കുക. ഇതുകഴിഞ്ഞ് ഓരോ മുറിയുടേയും അകത്തെ അളവുകള്‍ ഉത്തമങ്ങളായ ചുറ്റളവിലേക്ക് യോജിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഗൃഹമദ്ധ്യസൂത്രം തട്ടാന്‍ ഇടവരാത്ത രീതിയില്‍ ചെയ്യുക.
ഗൃഹമദ്ധ്യസൂത്രത്തില്‍ ശൗചാലയങ്ങള്‍ വരാതേയും, കട്ടിള, ജനാലകള്‍ മുതലായവ നേര്‍ക്കുനേര്‍ മദ്ധ്യങ്ങള്‍ ഒഴിവാക്കിയും വേണം ചെയ്യാന്‍.
പുതിയ മുറികള്‍ കൂട്ടിയെടുക്കുമ്പോള്‍ മരത്തില്‍ ഉത്തരം, കഴുക്കോല്‍, എന്നിവകൊണ്ട് മേല്‍ക്കുര നിര്‍മ്മിച്ച തെക്കിനിപ്പുരയുടേയും, പടിഞ്ഞാറ്റിപ്പുരയുടേയും ഉത്തരപ്പുറത്ത് നിന്നുള്ള തള്ള് ഉത്തമമായിരിക്കണം.
എന്നാല്‍ ഒന്നാം നില വാര്‍ത്തിട്ടുള്ളതാണെങ്കില്‍ ഭിത്തിപ്പുറം ചുറ്റളവിനാണ് പ്രാധാന്യം. പാദുകപ്പുറം ചുറ്റളവും ഉത്തമമായിരിക്കാന്‍ ശ്രദ്ധിക്കണം.