ഏതൊരു വീടും/വസ്തുവും ഒരു ചെറിയ കാന്തിക മേഘലയാണ്. വീട്ടിലായാലും പുരയിടത്തിലായാലും ആന്തരികവും ബാഹ്യവുമായ ദിവ്യശക്തികളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുന്നുണ്ട്. ഒരു വലിയ കാന്തത്തെ ചെറുകഷണങ്ങളാക്കി മുറിക്കുകയാണെങ്കില്‍ ഓരോ ചെറു കഷ്ണത്തിനും ഓരോ ഉത്തരധ്രുവവും ഓരോ ദക്ഷിണധ്രുവവും ഉണ്ടായിരിക്കും. അതുപോലെ ഏതൊരു ചെറിയ പുരയിടത്തിനും ഭൂമിയുടെ കാന്തികമേഖലയുടെ സ്വഭാവസവിശേഷതകള്‍ തന്നെ ഉണ്ടായിരിക്കും.
ഈ ശക്തികളുടെയും ഊര്‍ജ്ജങ്ങളുടെയും സാന്ദ്രതയും തീക്ഷ്ണതയും പുരയിടത്തിന്റെ ആകൃതിയും വലിപ്പമനുസരിച്ചായിരിക്കും.