1.
പൃശ്ചകന്‍ കഴുത്തിനു മുകളില്‍ സ്പര്‍ശിച്ചാല്‍ വടക്കുകിഴക്ക് മൂലയില്‍ ജലം ഉള്ളതായി പറയണം.
2. പൃശ്ചകന്‍ തന്‍റെ ശരീരത്തിലെ ഇടതുഭാഗത്തെയാണ് സ്പര്‍ശിക്കുന്നതെങ്കില്‍ ജലം തെക്കുപടിഞ്ഞാറെ മൂലയിലുണ്ടെന്നു പറയണം.
3. പൃശ്ചകന്‍ ശരീരത്തിലെ മാംസളമായ ഭാഗത്തെയാണ് സ്പര്‍ശിക്കുന്നത് എങ്കില്‍ കിണറ്റിലെ വെള്ളത്തില്‍ ചെളി കാണും.
4. പൃശ്ചകന്‍ നെറ്റിയെയാണ് സ്പര്‍ശിച്ചതെങ്കില്‍ കിണറ്റില്‍ പാറകള്‍ ഉള്ളതായി പറയാം.
കൂപപ്രശ്നത്തില്‍ ലഗ്നമോ ആരൂഡമോ ചരരാശിയില്‍ വരികയും അവിടെ രാഹുവും ചന്ദ്രനും നില്‍ക്കുകയും ചെയ്‌താല്‍ ഉദ്ദിഷ്ടസ്ഥലത്ത് കിണറ് കുഴിച്ചാല്‍ വെള്ളം ഉണ്ടാകും.
ഏതു വ്യക്തിയുടെ ആവശ്യത്തിനു വേണ്ടിയാണോ പ്രശ്നം വയ്ക്കുന്നത് ആ വ്യക്തിയെ "പൃശ്ചകന്‍" എന്നുപറയുന്നു