പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കുമുള്ള ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം, മരണം എന്നീ അഞ്ച് അവസ്ഥകള്‍ വാസ്തുശാസ്ത്രത്തിലുമുണ്ട്.
ഇതില്‍ മരണവിഭാഗത്തിലുള്ള അളവുകള്‍ അനുസരിച്ച് ഗൃഹം പണിതാല്‍ ദോഷഫലങ്ങള്‍ ഉണ്ടാകുമെന്ന് വാസ്തു അനുശാസിക്കുന്നു. ഈ എടുക്കുന്ന "ചുറ്റാണ് " മരണച്ചുറ്റ്. വാസ്തുവില്‍ എടുക്കേണ്ടത് കൗമാരം, യൗവന കണക്കുകളാണ്.
ഭൂമിയുടെ അധിപന്‍ സൂര്യനാണ്. ഓരോ ദിക്കിനും അനുയോജ്യമായ കണക്കുണ്ട്. ദിക്കനുസരിച്ച് ഗൃഹത്തിന് നല്‍കാവുന്ന ആകൃതിയെ കുറിച്ചും വാസ്തുവില്‍ പ്രതിപാദിക്കുന്നുണ്ട്. കിഴക്കിനും വടക്കിനും ഏത് ആകൃതിയും യോജിക്കും.