സൂര്യാഷ്ടവര്‍ഗ്ഗങ്ങളുടെ ദിക്ക് ഫലങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെകൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ദിനത്രിഭാഗഫലം - സൂര്യാഷ്ടവര്‍ഗ്ഗം
ജാതകത്തില്‍ സൂര്യന്‍ നില്‍ക്കുന്ന രാശിമുതല്‍ 4 രാശികളിലെയും.
സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ അഞ്ചാമത്തെ രാശിമുതല്‍ 4 രാശികളിലെയും.
സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ ഒന്‍പതാമത്തെ രാശിമുതല്‍ 4 രാശികളിലെയും സംഖ്യകള്‍ വെവ്വേറെ കൂട്ടിയെടുക്കണം.
ഈ മൂന്ന് സംഖ്യകള്‍ പകല്‍ സമയത്തെ 3 ആയി ഭാഗിച്ചാല്‍ വരുന്ന ഓരോ ഭാഗങ്ങളിലെയും സംഖ്യകളാണ്. ഇതില്‍ ഏതു ഭാഗത്തിലാണോ അധികം സംഖ്യയുള്ളത് ആ ഭാഗസമയമാണ് നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ ഉത്തമം. ആ സമയത്ത് ചെയ്യുന്ന ഏതു കാര്യവും ശുഭമായി പര്യവസാനിക്കും. അതിനുതാഴെ സംഖ്യ വരുന്ന ഭാഗസമയം ശുഭാശുഭം തുല്യമായിരിക്കും.
ഉദാഹരണം:-
ഉദാഹരണമായി കാണിച്ച സൂര്യാഷ്ടവര്‍ഗ്ഗത്തില്‍ സൂര്യന്‍ ചിങ്ങത്തില്‍ നില്‍ക്കുന്നതുകൊണ്ട് അതുമുതല്‍ 4 രാശിയിലെ സംഖ്യകള്‍ കൂട്ടിയാല്‍ 5+5+3+5 = 18 ഈ സംഖ്യ ഉദയം മുതല്‍ 10 നാഴിക പുലരുവോളമുള്ള ആദ്യഭാഗത്തിലെ സംഖ്യാണ്.
അഞ്ചാമത്തെ രാശി ധനുമുതല്‍ നാലുരാശിയിലെ സംഖ്യകൂട്ടിയാല്‍ 3+2+4+4 = 13. ഇതു രണ്ടാമത്തെ 10 നാഴിക സമയത്തിലെ സംഖ്യ
ഒന്‍പതാമത്തെ രാശിമുതല്‍ 4 രാശികളിലെ സംഖ്യകൂട്ടിയാല്‍ 6+7+2+2 = 17. ഇത് പകല്‍ സമയത്തെ മൂന്നാമത്തെ 10 നാഴിക സമയത്തെ സംഖ്യ.
അപ്പോള്‍ ദിനത്രിഭാഗങ്ങള്‍ 18, 13, 17 എന്ന് കിട്ടി. ഇതില്‍ ആദ്യഭാഗത്തെ സംഖ്യ കൂടുതലാകയാല്‍ ഉദയം മുതല്‍ 10 നാഴിക പുലരുവോളം ഈ ജാതകകാരന് ഏതു ശുഭകാര്യാരംഭങ്ങള്‍ക്കും ഉത്തമസമയമാണ്. മധ്യം 10 നാഴിക പുലരുവോളമുള്ള സമയം ഏറ്റവും അശുഭസമയമാണ്. മൂന്നാമത്തെ 10 നാഴിക സമയം സമഫലം ചെയ്യും. ഇപ്രകാരം ഓരോ ജാതകത്തിലെയും ഗ്രഹനിലക്കള്‍ക്കനുസരിച്ച് സൂര്യാഷ്ടവര്‍ഗ്ഗമുണ്ടാക്കി ഫലങ്ങളെ അറിയണം.
ചന്ദ്രാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ചന്ദ്രാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.