സൂര്യാദിഗ്രഹങ്ങളുടെ കാരകത്വം
സൂര്യാദി നവഗ്രഹങ്ങളെ കൊണ്ടുള്ള ഉപയോഗം (കാരകത്വം) താഴെ വിവരിക്കുന്നു.
സൂര്യനെക്കൊണ്ട് ആത്മാവ്, സൂക്ഷ്മദൃഷ്ടി, പ്രാണന്‍, അസ്ഥി, വൈരം, ജ്യോതിഷം, പിതാവ്, ഉദ്യോഗം, പ്രതാപം, ആരോഗ്യം, ശക്തി, ഐശ്വര്യം, എന്നിവയെ ചിന്തിക്കണം.
ചന്ദ്രനെക്കൊണ്ട് മനസ്സ്, ബുദ്ധി, ദേഹം, രക്തം, സുഖം, അമ്മ, രാജപ്രീതി, കൃഷി, വെള്ളം, നെല്ല്, രാത്രി, സമ്പത്ത് എന്നിവയെ ചിന്തിക്കണം.
ചൊവ്വയെക്കൊണ്ട് ഉറപ്പ്, യുദ്ധം, രോഗം, ഗുണം, അഗ്നി, രസവാതാദികള്‍, ആയുധം, അനുജന്‍, ഭൂമി, ശത്രു. സ്വജനം, അടുക്കള എന്നിവയെ ചിന്തിക്കണം.
ബുധനെക്കൊണ്ട് വിദ്യ, ബന്ധുക്കള്‍, എഴുത്ത്, ഗണിതം, കൌശലങ്ങള്‍, വിവേകം, അമ്മാവന്‍, ഹാസ്യ പ്രിയം, ത്വക്ക്, പക്ഷികള്‍, ഇഷ്ടന്മാര്‍, വാക്ക്, ദേഹസൗഷ്ടവം എന്നിവയെ ചിന്തിക്കണം.
വ്യാഴത്തിനെക്കൊണ്ട്, ബുദ്ധി, സ്നേഹം, ധനം, ഗുരുത്വം, സുഖം, മന്ത്രശക്തി, ദേഹപുഷ്ടി, സന്താനഗുണം, ജ്ഞാനം, മന്ത്രിത്വം, നയം, വസ എന്നിവയെ ചിന്തിക്കണം.
ശുക്രനെക്കൊണ്ട് ഭാര്യ, കാമം, ശയനം, കവിത്വം, വാഹനങ്ങള്‍, ആഭരണങ്ങള്‍, സംഗീതം, കാമപീഡ, സുഖം, വീര്യം, വസ്ത്രങ്ങള്‍, വെളുത്ത പശുക്കള്‍ എന്നിവയെ ചിന്തിക്കണം.
ശനിയെക്കൊണ്ട് ആയുസ്സ്, വ്യാധി, രോഗം, മൃത്യു, വധം, നീചവൃത്തി, കാലക്ഷേപമാര്‍ഗ്ഗം, മരണ കാരണം, ആപത്ത്, ദാസത്വം, നാല്‍ക്കാലിവിഭവങ്ങള്‍ എന്നിവയെ ചിന്തിക്കണം.
രാഹുവിനെക്കൊണ്ട് അച്ഛന്റെ അച്ഛനേയും (പിതാമഹന്‍) ചിന്തിക്കണം.
കേതുവിനെക്കൊണ്ട് അമ്മയുടെ അച്ഛനേയും (മാതാമഹന്‍) ചിന്തിക്കണം.
ഭാവങ്ങളുടെ കാരകഗ്രഹങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഭാവങ്ങളുടെ കാരകഗ്രഹങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.