സ്ത്രീകൾക്ക് ഗർഭം സന്ധാരണക്ഷമമെന്നറിഞ്ഞാൽ 90 ദിവസം തികയും മുമ്പ് ഗർഭൗഷധം കൊടുക്കണം. "കലലഘനാംകുരാദി" നിയമപ്രകാരം 90 ദിവസമാകും മുമ്പ് കരചരണാദ്യവയവ വിഭാഗങ്ങളുടെ അംഗുരാവസ്ഥയാരംഭിക്കും. അതിനാൽ സ്ത്രീപുരുഷഭേദരൂപം ആവീർഭവിക്കും മുമ്പ് ഔഷധസേവ തുടങ്ങണം. ഔഷധസേവാരംഭത്തിനു വെളുത്തപക്ഷം മുഖ്യം. കറുത്തപക്ഷം മധ്യമം. വെളുത്തപക്ഷപൂർണ്ണാതിഥികളായ പഞ്ചമി, ദശമി, പൌർണ്ണമി മുഖ്യങ്ങളാണ്. രിക്താതിഥികൾ വർജിക്കണം. അനിഴം, അശ്വതി, പുണർതം, അത്തം, പൂരോരുട്ടാതി, ഉത്രട്ടാതി, പൂയ്യം, തിരുവോണം എന്നീ നക്ഷത്രങ്ങൾ ഉത്തമങ്ങളാണ്. ഔഷധസേവ രാത്രി ആരംഭിക്കരുത്. പകൽ തന്നെവേണം. അപരാഹ്നം സായാഹ്നം ഒഴിവാക്കണം. പ്രാതസ്സന്ധ്യ വർജിക്കണം. രാശി; ഗ്രഹസ്ഥിതി; വാരങ്ങൾ എന്നിവ പുംസവനത്തിനു പറഞ്ഞവിധം സ്വീകരിക്കണം. മുഹൂർത്തലഗ്നം ഊർദ്ധ്വമുഖരാശിയാവണം. ചന്ദ്രസ്ഥിതരാശിയുടെ 2 - 3 - 7 - 8 - 9 എന്നീ ഭാവങ്ങളും ചന്ദ്രസ്ഥിതരാശിയും സ്വീകരിക്കാം. ഉൽക്കാപാതാദിദോഷങ്ങളും; ഗുളിക വിഷ്ടിഗണ്ഡാന്തങ്ങളും; അനുജന്മനക്ഷത്രങ്ങളും ജന്മാഷ്ടമരാശിയും അതിൽ നിൽക്കുന്ന ചന്ദ്രനും; കർത്തൃദോഷങ്ങളും വർജിക്കണം.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label preganant. Show all posts
Showing posts with label preganant. Show all posts
മരം മുറിയ്ക്കുന്നത് ഗര്‍ഭിണികള്‍ കാണാമോ?
കേരളത്തില്‍ ഏറെ പ്രചാരം നേടിയ ഒരു ചൊല്ലാണ് മരം മുറിയ്ക്കുന്ന ഗര്‍ഭിണികളെ കാണിക്കരുതെന്നത്. മരം മുറിയ്ക്കുന്നത് ഗര്‍ഭിണികള്‍ കണ്ടാല്‍, ശവദാഹത്തിനു വിറകുവെട്ടുകയാണോ എന്ന ചിന്ത അവരില്‍ ഉണര്‍ന്നേക്കുമെന്നാണ് പണ്ടുകാലത്ത് വിശ്വസിച്ചുവന്നിരുന്നത്.
ഗര്‍ഭിണികള്‍ സദാ ഉന്മേഷചിത്തരായിരിക്കണമെന്നുണ്ടെങ്കിലും മരം മുറിയ്ക്കുന്നത് കണ്ടാല്‍ എന്ത് എന്ന ചോദ്യത്തിന് അടുത്ത കാലം വരെ ശരിയായ ഉത്തരം ലഭിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
മുറിച്ചുകൊണ്ടിരിക്കുന്ന മരം സ്ഥാനം തെറ്റി വീണാല്‍ ഗര്‍ഭിണിക്ക് ഓടിമാറാന്‍ കഴിയില്ല എന്നൊക്കെയുള്ള വിശദീകരണങ്ങളാണ് സമീപകാലം വരെ കേട്ടിരുന്നത്. എന്നാല്‍, ശബ്ദങ്ങള്‍ മനുഷ്യരിലുണ്ടാക്കുന്ന സ്വാധീനങ്ങളെ പറ്റിയുള്ള പഠനങ്ങളാണ് മരം മുറിയ്ക്കുന്നത്തിന്‍റെ സാമീപ്യത്തില്‍ നിന്നും ഗര്‍ഭിണികള്‍ മാറി നില്‍ക്കണമെന്നത്തിന്‍റെ ശാസ്ത്രീയ സത്യം വെളിച്ചത്തു കൊണ്ടുവന്നത്.
കഠിനമായ ശബ്ദങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്‍റെ ഹൃദയാരോഗ്യത്തേയും തലച്ചോറിനേയും പ്രതികൂലമായി ബാധിക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തികഴിഞ്ഞു.
ഗര്‍ഭസ്ഥശിശുവിന് ഇളക്കം കൂടിയാല്‍ പെണ്‍കുട്ടി തന്നെയോ?
ഗര്‍ഭിണികളെ ചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങളും ചൊല്ലുകളും എന്നും നിലവിലുണ്ട്. അതിലൊന്നാണ് ഗര്‍ഭസ്ഥശിശുവിന് ഇളക്കം കൂടിയാല്‍ പെണ്‍കുട്ടിയായിരിക്കുമെന്നത്.
ഇതിനെ പുത്തന്‍തലമുറ അത്ര ഗൗരവമായികാണുമെന്ന് തോന്നുന്നില്ല. കാരണം ജനിക്കാന്‍ പോകുന്ന കുട്ടി ആണോ പെണ്ണോയെന്ന് തിരിച്ചറിയാന്‍ ഇന്ന് ആധുനിക സംവിധാനങ്ങളുണ്ട്. അതുകൊണ്ട് വിശ്വാസങ്ങളെ അവര്‍ അത്ര ഉള്‍കൊളളാറുമില്ല.
വലിയ വയറുമായി വേച്ചുവേച്ചു നടക്കുന്ന ഗര്‍ഭിണികളുടെ വയറിലെ ഇളക്കം കൂടുതലും ശ്രദ്ധിക്കുന്നത് മുത്തശ്ശിമാരാണ്. വയറിലെ ഇളക്കം കൂടുതലായാല്‍ അതിനുള്ളില്‍, ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയാണെന്ന് അവര്‍ കൃത്യമായി പറയുമായിരുന്നു.
ഈ വിശ്വാസം തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് മാറിയപ്പോള്‍ അതിനു പിന്നിലെ രഹസ്യമെന്തെന്ന് ആരും അന്വേഷിച്ചതുമില്ല. പെണ്‍കുട്ടിയായതുകൊണ്ടാണ് വയറിന് ഇളക്കം കൂടുന്നതെന്നുമാത്രം അവര്‍ വിശ്വസിച്ചു. ആ വിശ്വാസമാകട്ടെ പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ശാസ്ത്രീയമായും ഇത് ശരിതന്നെ. ഗര്‍ഭിണിയുടെ വയറിന് ഇളക്കം കൂടിയിരുന്നാല്‍ ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടി തന്നെയായിരിക്കും. പെണ്‍കുട്ടിയുടെ ഹൃദയ സ്പന്ദനം ആണ്‍കുട്ടിയുടേതിനേക്കാള്‍ കൂടുതലായിരിക്കുമെന്ന് അവര്‍ സമ൪ത്ഥിക്കുന്നു. ഇതുകൊണ്ടാണ് ഗര്‍ഭസ്ഥശിശുവിന് ഇളക്കം കൂടിയാല്‍ ജനിക്കുന്നത് പെണ്‍കുട്ടിയായിരിക്കുമെന്ന വിശ്വാസം ഉണ്ടായത്.
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.